ശാസ്ത്രം എന്നത് സാമ്പ്രദായികമല്ല മറിച്ച് ശാസ്ത്രം പ്രക്രിയയാണെന്നും അത് അനുസ്യൂതം മുന്നോട്ട് പോകുകയാ ണെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ശശിധരൻ അഭിപ്രായപ്പെട്ടു. പരിഷത്എറണാകുളം ജില്ലാ വാർഷികം കോതമംഗലം നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ തലത്തിലേക്ക് ചുരുങ്ങാതെ സമഗ്രമായ പഠനവും ജനകീയവൽക്കരണവുമാണ് ഇന്ന് അനിവാര്യം. സമഗ്രതയാണ് അറിവിന്റെ ശക്തി. അറിവാണ് ഏറ്റവും വിലയേറിയ വിഭവം. അറിവിന്റെ കമ്പോളവൽക്കരണത്തെ ചെറുത്തു തോൽപ്പിക്കേണ്ടതാണ്. ശാസ്ത്ര പുസ്തകങ്ങൾ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് വരാൻ പോകുന്ന വിജ്ഞാന വിപ്ലവത്തിന്റെ ആഹ്വാനമായിരുന്നു. വൈസ് ചാൻസലർ കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡണ്ട് കെ.ആർ.ശാന്തിദേവിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിനു സ്വാഗതസംഘം ചെയർമാൻ ഡോ വിജയൻ നങ്ങേലിൽ സ്വാഗതം പറഞ്ഞു. വ്യാസ കോളേജ് അധ്യാപകൻ ഡോ.പ്രദീപ്കുമാർ ശാസ്ത്രം സമൂഹം സമാധാനം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ നമ്മൾ ജനങ്ങൾ വാർത്താ പത്രിക ഡോ ആർ ശശിധരൻ മുൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി പി വേലായുധന് നൽകി പ്രകാശനം ചെയ്തു. സാലിമോൻ കുമ്പളങ്ങിയുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിനു ജനറൽ കൺവീനർ എൻ.യു.പൗലോസ് നന്ദി രേഖപ്പെടുത്തി. പ്രധിനിധി സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ജയ.എം നടത്തിയ അനുസ്മരണ പ്രമേയത്തോടെ ആരംഭിച്ചു.
ജില്ലാ സെകട്ടറി സി.ഐ.വര്‍ഗീസ്, ട്രഷറർ കെ.പി.സുനിൽ, മോഹൻദാസ് എന്നിവർ യഥാക്രമം വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി നിര്‍വാഹകസമിതിയുടെ റിപ്പോർട്ട് നിർവാഹകസമിതി അംഗം പി.എ.തങ്കച്ചൻ അവതരിപ്പിച്ചു.ഡോ.എന്‍.ഷാജി ഗാലക്സികളെയും ബ്ലാക്ക് ഹോളുകളെയും സംബന്ധിച്ച ലഘു അവതരണം നടത്തി. ബഹുവർണ കടലാസ്സിൽ പ്രത്യേകം തയ്യാറാക്കിയ പ്ലക്കാർഡുകൾ, ഗ്രാമ ശാസ്ത്ര ഗീതങ്ങൾ ,പരിഷത് മുദ്ര ഗീതങ്ങൾ എന്നിവയോടെ ആവേശകരമായ ഗ്രാമശാസ്ത്ര ജാഥാ നടന്നു. നിർവാഹകസമിതി അംഗം രാധാകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്ര മാസിക പ്രചാരണത്തിൽ 100ലധികം മാസിക വരിക്കാരെ കണ്ടെത്തിയ യൂണിറ്റുകളെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.എൻ ഷാജി, ട്രഷറർ പി.രമേശ്കുമാർ എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു. സാമ്പത്തിക രേഖ സംസ്ഥാന ട്രഷറർ പി രമേശ് അവതരിപ്പിച്ചു.
പ്രസിഡണ്ടായി വി എ.വിജയകുമാർ, സെക്രട്ടറി സി.ഐ വര്‍ഗീസ്, ട്രഷറർ പി കെ വാസു എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *