ഉന്നതവിദ്യാഭ്യാസ രംഗത്തെ വളർച്ചയും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയുമാണ് കേരളത്തിന്റെ വികസന പ്രതിസന്ധി മുറിച്ചു കടക്കാനുള്ള മാർഗമെന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ.ബി ഇക്ബാൽ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ വളർച്ച അളക്കുന്നതിനുള്ള പ്രധാന ഘടകം. എന്നാൽ കേരളത്തിൽ കപട ആത്മീയതയും ഭക്തി വ്യവസായവും തളച്ചു വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റിൽ പരിഷത്തിന്റെയും കുസാറ്റ് സർവകലാശാല യൂണിയന്റെയും നേതൃത്വത്തിൽ ‌”ശാസ്ത്രം കേരള സമൂഹത്തിൽ” സെമിനാർ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. ആർവിജി മേനോൻ രചിച്ച ശാസ്ത്രസാങ്കേതികവിദ്യകളുടെ ചരിത്രം പുസ്തക പ്രകാശനം കുസാറ്റ് വിസി ഡോ.ജയലത നിർവഹിച്ചു. സിൻഡിക്കറ്റ് അംഗം ഡോ.എൻ ചന്ദ്രൻ മോഹനകുമാർ അധ്യക്ഷത വഹിച്ചു. ഡോ.ആർ വി ജി മേനോൻ ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ടി.കെ.മീരാഭായ് ഷാജി, പി തങ്കച്ചൻ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *