ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

0

തിരുവനന്തപുരം: യുവസമിതി ‘ഭൂതക്കണ്ണാടി’ മേഖലാ യുവസംഗമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ക്യാമ്പ് ജൂലായ് 29 ന് ഞായറാഴ്ച നെടുമങ്ങാട് പ്രകൃതീയത്തില്‍ നടന്നു. 25 ഓളം പേര്‍ പങ്കെടുത്തു. ‘തിന്താരാ തിമികതാരാ’ പാടി തുടങ്ങിയ ഈ ഭൂതക്കണ്ണാടി ”നിങ്ങള്‍ വരച്ച വരയ്ക്ക് ഉള്ളില്‍ അല്ല ഞങ്ങള്‍” എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് വടംവലി കളിക്കുകയും തുടര്‍ന്ന് പ്രശ്‌നപന്ത് കളിയിലേക്ക് പോകുകയും ചെയ്തു. അമല ആയിരുന്നു മോഡറേറ്റര്‍. പ്രശ്‌നപന്ത് കളിയില്‍ ആരോഗ്യം, വസ്ത്രം എന്നിവ ആയിരുന്നു പ്രധാനമായി വന്ന പ്രശ്‌നങ്ങള്‍.
ഉച്ചഭക്ഷണത്തിനു ശേഷം അടുത്തുള്ള ഉണ്ടപ്പാറയിലേക്ക് കല്ലും മുള്ളും താണ്ടി കൂട്ടയാത്ര നടത്തി. തിരിച്ചിറങ്ങിയ ശേഷം ‘എള്ളോളമില്ല ഭൂതകാല കുളിര്‍’ അവതരണം ജിത്തു നടത്തി. അന്നത്തെയും ഇന്നത്തെയും ജീവിത സാഹചര്യങ്ങളെയും,ആയുര്‍ദൈര്‍ഘ്യം, ശിശു മരണനിരക്ക്, മാതൃമരണനിരക്ക് തുടങ്ങി എല്ലാത്തിനെയും കൃത്യമായ വിവരങ്ങള്‍ ഉപയോഗിച്ച് അവലോകനം ചെയ്തു.
മൈത്രി യുവസമിതിയെ പരിചയപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് നെടുമങ്ങാട് മേഖലയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ആലോചന നടന്നു. മേഖലയില്‍ ബാലവേദി കൂടുതല്‍ സജീവമാക്കാന്‍ യുവസമിതി ചെയ്തു കൊണ്ടിരിക്കുന്നതും ഇനി ചെയ്യാവുന്നതും ആയ പ്രവര്‍ത്തനങ്ങളും കിള്ളിയാര്‍ പുഴപഠന യാത്രയും ചര്‍ച്ച ചെയ്തു. മേഖലാ പ്രസിഡന്റ് നാഗപ്പന്‍, ബിജു, വിനീഷ് കളത്തറ, അഭിനവ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *