Home / വാര്‍ത്തകള്‍ / ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

പാലക്കാട്: ജൂലായ് 22 ഞായറാഴ്ച്ച അകത്തേത്തറ ജി.യു.പി.എസ് ല്‍ വെച്ച് നടന്ന പാലക്കാട് മേഖല യുവ സംഗമത്തില്‍ 32 പേരുടെ പങ്കാളിത്തം രേഖപ്പെടുത്തി. ഭൂതക്കണ്ണാടി മഞ്ഞുരുക്കലോടുകൂടി ആരംഭിച്ചു. ലിംഗബോധത്തിലൂന്നിയ അസ്വാരസ്യങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഉതകുന്ന തരത്തിലുള്ളതായിരുന്നു മഞ്ഞുരുക്കലിനുപയോഗിച്ച കളി. ശേഷം പ്രശ്‌നപ്പന്ത് സെഷനില്‍ ആരോഗ്യം, ഭക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ആശയങ്ങള്‍ മനു തോന്നക്കല്‍ ക്രോഡീകരിച്ചു. ഉച്ച തിരിഞ്ഞ് ഡോ. അരുണിന്റെ നേതൃത്വത്തില്‍ ‘ആരോഗ്യം അന്നും ഇന്നും’ എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നു. തുടര്‍ന്ന് നിലവിലുള്ള യുവസമിതി പ്രവര്‍ത്തകര്‍ അവരുടെ അനുഭവം പങ്കുവെച്ച് കൊണ്ട് പുതിയ കൂട്ടുകാര്‍ക്ക് യുവസമിതിയെ പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പാലക്കാട് മേഖലാ യുവസമിതി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *