മണലി പുഴ പഠന പ്രകാശവും, ഉണർത്തുജാഥയും

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ മണലിപ്പുഴ പഠനത്തിന്റെ റിപ്പോർട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്. ബൈജു പ്രകാശനം ചെയ്യുന്നു.

തൃശ്ശൂര്‍: ‘നമുക്ക് വേണം മണലിപുഴയെ ജീവനോടെ തന്നെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല നെന്മണിക്കര യൂണിറ്റ് 2016 ജൂൺ മാസം മുതൽ നടത്തിയ മണലിപുഴ പഠനത്തിന്റെ പ്രകാശനവും ഉണർത്തുജാഥയുടെ ഉദ്ഘാടനവും കൊടകര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ബൈജു നിർവഹിച്ചു. പഠന പ്രകാശനം കുട്ടനെല്ലൂർ ഗവ. കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സിജോ വർഗ്ഗീസിന് നല്കി നിർവഹിച്ചു. ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സെക്രട്ടറി ടി.സത്യനാരായണൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം കെ.കെ. അനീഷ്കുമാർ പഠനം അവതരിപ്പിച്ചു സംസാരിച്ചു. കോനിക്കര നേതാജി വായനശാലസെക്രട്ടറി ഇ.എസ്. സുജിത്ത്,എറവക്കാട് ഇ.സി.സി ക്ലബ്‌ സെക്രട്ടറി പി.കെ.തിലകൻ, ടി.എ.അര്‍ഷാദ്, മോഹൻദാസ് മാസ്റ്റർ, എസ്.ശിവദാസ് എന്നിവർ ആശംസ പറഞ്ഞു. ശ്രീനാഥ്.ടി സ്വാഗതവും, ആവണി ശിവൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ്, ഗവ.കോളജ് കുട്ടനെല്ലൂർ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യുണിറ്റ് വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് മണലി പുഴയിൽ വന്നുചേരുന്ന മാലിന്യത്തോടായ തലോർ കായൽ തോട് ആരംഭിക്കുന്ന തലോർ കായൽ പ്രദേശം വരെവിദ്യാർഥികൾ അടങ്ങുന്ന സംഘം ഉണർത്തു ജാഥ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *