ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം – മുഖ്യമന്ത്രി

0

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന ശാസ്ത്രകേരളത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രകേരളം ഡിജിറ്റല്‍ പതിപ്പിന്റെയും മാസികാ ഇ-കൊമേഴ്‌സ് വെബ് സൈറ്റിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശാസ്ത്രകേരളം മാസിക ലോകത്തിലെവിടെ നിന്നും ഓണ്‍ലൈനായി ലഭിക്കുന്നതിനും പരിഷത് പ്രസിദ്ധീകര ണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി മാസികകള്‍ ഓണ്‍ലൈനായി വരി സംഖ്യ അടക്കുന്നതിനും ഇന്ത്യയിലെവിടെയും പോസ്റ്റലായി ല്യമാക്കുന്നതിനും ഈ സൗകര്യത്തിലൂടെ സാധ്യമാകും. www.sasthrakeralam.com. www.kssppublications.com എന്നീ വെബ് സൈറ്റുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പ്രസിഡണ്ട് ടി. ഗംഗാധരന്‍, ജനറല്‍ സിക്രട്ടറി ടി.കെ മീരഭായി, മാനേജിംഗ് എഡിറ്റര്‍ എം.ദിവാകരന്‍, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍ പി.മുരളീധരന്‍, ബി. രമേഷ്, ജില്ലാ പ്രസിഡന്റ് ബി. പ്രഭാകരന്‍, അഡ്വ. വി.കെ. നന്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *