ഇടുക്കി- എറണാകുളം അന്തർ ജില്ലാ ബാലോത്സവം സമാപിച്ചു.

0

ഇടുക്കി: നവംബർ 3, 4 തിയതികളിൽ ഇടുക്കി ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻററി സ്കൂളിൽ എറണാകുളം-ഇടുക്കി ജില്ലകളിലെ കുട്ടികളും പ്രവർത്തകരും ഒത്തുചേർന്ന് അന്തർജില്ലാ ബാലോത്സവം നടത്തി. ഇടുക്കി ജില്ലാ പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സോമദാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീമതി.മീരാ ഭായ് ടീച്ചർ ബാലോത്സവം ഉദ്ഘാടനം ചെയ്തു. യുറീക്കാ ബാലവേദി യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഐ.റ്റിയുടെ സാധ്യത പ്രയോജനപ്പെടുത്തിയാണ് പരിപാടികൾ ചിട്ടപ്പെടുത്തിയത്. കുട്ടികളെയും പ്രവർത്തകരെയും 3 ഗ്രൂപ്പായി തിരിച്ച് വ്യത്യസ്ത പഠന പ്രദേശങ്ങ ളിലേക്ക് കൊണ്ടുപോയി. ഒന്നാമത്തെ ഗ്രൂപ്പ് പ്രളയാനന്തര പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണ്ട് പവർ പോയിന്റ് പ്രസന്റേഷൻ തയ്യാറാക്കൽ, രണ്ടാമത്തെ ഗ്രൂപ്പ് പ്രദേശത്തിന്റെ ചരിത്രം, ജീവിതരീതി, പ്രളയാനന്തര പൂമാല ഇവയെ ആസ്പദമാക്കി സ്‍ക്രീന്‍ ഡ്രാമതയ്യാറാക്കൽ, മൂന്നാമത്തെ ഗ്രൂപ്പ് ഊരുമൂപ്പനുമായി അഭിമുഖവും പ്രാദേശിക കലാരൂപങ്ങളും ആസ്പദമാക്കി ഡോക്കുമെന്റേറി തയ്യാറാക്കൽ എന്നിവയായിരുന്ന കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ‘ക്യാമ്പിന്റെ ഭാഗമായി തുമ്പിയും കുട്ടിയും’ എന്ന സ്‍ക്രീന്‍ ഡ്രാമ രൂപപ്പെടുത്തി. കുട്ടികൾ തയ്യാറാക്കിയ പഠനപ്രവർത്തനത്തിന്റെ ഡിജിറ്റൽ പ്രദശര്‍ശ നങ്ങളായിരുന്നു രണ്ടാം ദിവസം ക്യാമ്പിൽ അവതരിപ്പിച്ചത്. പൂമാല ഗ്രാമത്തിന്റെ പ്രത്യേകതകൾ കുട്ടികൾക്ക് വിജ്ഞാനപ്രദമായിരുന്നു. ബാലോത്സവത്തിന്റെ ആർ.പി.മാരായി പ്രവർത്തിച്ചത് രണ്ട് ജില്ലകളിലേയും യുവസമിതി പ്രവർത്തകരായിരുന്നു പരിപാടികൾക്ക് ജാഫർ ആലപ്പുഴ, മനു, അനന്തൻ, ഡോ.പി.ജലജ, പി.ആർ രാഘവൻ, സതീറ ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. രണ്ടു ജില്ലകളിൽ നിന്ന് 35 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു. ക്യാമ്പിലെ അനുഭവങ്ങളെ ബാലവേദി യുണിറ്റുകളിലേക്കും യുറീക്ക ക്ലബ്ബുകളിലേക്കും എത്തിക്കാൻ തീരുമാനമായി. ഇടുക്കി ജില്ലയിൽ 4 ബാലവേദികൾ ഇതിന്റെ ഭാഗമായി രൂപീകരിച്ചു. ഓൺലൈനായി രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *