ഏ.ഐ.പി.എസ്.എന്‍ ദക്ഷിണ മേഖലാ കേഡര്‍ ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍

0
കേഡര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ ഏ.ഐ.പി.എസ്.എന്‍ ഭാരവാഹികള്‍ക്കൊപ്പം

പാലക്കാട്: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയിലെ ദക്ഷിണേന്ത്യന്‍ അംഗ സംഘടനകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍ സമാപിച്ചു. അഞ്ചു ദിവസം നീണ്ടു നിന്ന കേഡര്‍ ക്യാമ്പ് ഏ.ഐ.പി.എസ്.എന്‍ പ്രസിഡന്റ് ഡോ. സവ്യസാചി ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഏ. പി മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐ.ആര്‍.ടി.സി മുന്‍ ഡയറക്ടര്‍ ഡോ. എന്‍.കെ ശശിധരന്‍ പിള്ള, ഏ.ഐ.പി.എസ്.എന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്‍. പ്രഭ, പരിഷത്ത് ജനറല്‍ സെക്രട്ടറി കെ രാധന്‍ എന്നിവര്‍ സംസാരിച്ചു. ഏ.ഐ.പി.എസ്.എന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. പി. രാജമാണിക്യം ക്യാമ്പിന്റെ ഉള്ളടക്കവും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദീകരിച്ചു. ഐ.ആര്‍.ടി.സി രജിസ്ട്രാര്‍ കെ. കെ ജനാര്‍ദ്ദനന്‍ ഉദ്ഘാടന ചടങ്ങിനു കൃതജ്ഞത രേഖപ്പെടുത്തി.
ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി, തമിഴ്‍നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത 45 പ്രതിനിധികളില്‍ ഭൂരിപക്ഷവും യുവതീ യുവാക്കളായിരുന്നു. ക്യാമ്പില്‍ ഇരുപത് സെഷനുകളിലായി അഞ്ചു ദിവസം നടന്ന വിവിധ അവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ടി. ഗംഗാധരന്‍, ഡോ. കെ. രാജേഷ്, ഡോ. സവ്യസാചി ചാറ്റര്‍ജി, ടി. പി. ശ്രീശങ്കര്‍, പ്രൊഫ. ഇ. രാജന്‍, ഡോ. ജിജു പി. അലക്സ്, ആര്‍. രാധാകൃഷ്ണന്‍, ഡോ. എസ്. അഭിലാഷ്, പ്രൊഫ. പി. രാജമാണിക്യം, പ്രൊഫ. സി.പി. നാരായണന്‍, കെ.കെ കൃഷ്ണകുമാര്‍, ഡോ. സി. രാമകൃഷ്ണന്‍ , ഡോ. ജോയ് ഇളമണ്‍, ടി. കെ മീരാഭായ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *