ജനോത്സവത്തിന് ചില കടുംപിടുത്തങ്ങള്‍

0

വേണം നമുക്ക്
ചില കടുംപിടുത്തങ്ങള്‍

ജനോത്സവത്തിന്റെ സംഘാടനഘട്ടത്തിൽതന്നെ ചില കടുംപിടുത്തങ്ങൾ ഉണ്ടാകണം. ‌‌
1.നമ്മുടെ പൂരം ആണ്‍പൂരമാവില്ല
ജനോത്സവം സംഘാടകരും കലാപ്രവര്‍ത്തകരും കാഴ്ച്ചക്കാരും കേള്‍വിക്കാരുമായി വലിയ തോതില്‍ സ്ത്രീകള്‍ പങ്കെടുക്കണം. സംഘാടകസമിതി മുതൽ ഇക്കാര്യം ശ്രദ്ധിക്കണം.
2. നമ്മള്‍ നമ്മളോട് തന്നെ സംസാരിക്കലാവില്ല.
നമ്മളും പരിചയക്കാരും നമുക്ക് അത്ര പരിചയമില്ലാത്തവരും ഒരുമിച്ചിരുന്നു സംവദിക്കുന്ന സൗഹാര്‍ദസദസ്സുകളും വേദികളുമുണ്ടായിരിക്കണം. വൈവിധ്യമാർന്ന പരിപാടികളുടെ ഏകോപനമാണ് പരിഷത് സംഘടനയും സംഘാടകസമിതിയും നിർവഹിക്കേണ്ടത്.
3.ചെറുപ്പത്തിന്റെ ചുറുചുറുക്കുണ്ടാവണം
ചെറുപ്പക്കാരുടെ ശൈലികളും ശീലങ്ങളും രീതികളും ഈ വേദികളില്‍ പരമ്പരാഗത രീതികളോടൊപ്പം ശ്രദ്ധാപൂര്‍വ്വം ഇണക്കിച്ചേര്‍ക്കണം.
4.സംഘാടനം തന്നെ ഒരു സാംസ്‌കാരികബദല്‍ ആയി മാറണം
സമയമെടുത്തുള്ള ജനകീയമായ സംഘാടനത്തിലൂടെ ജനോത്സവപരിപാടികള്‍ പ്രാദേശിക കലാപ്രവര്‍‌ത്തകരുടെ നിലനില്‍ക്കുന്ന കലാഇടപെടലുകളായി മാറണം. ലാളിത്യമുള്ളതാവണം, ആര്‍ഭാടം ഒഴിവാക്കണം, പൂര്‍ണമായും ഗ്രീന്‍ പ്രൊട്ടോകോള്‍…മതനിരപേക്ഷ സ്വഭാവം, സമ്പൂര്‍ണ ലിംഗ സമത്വം
5.പൂരം കഴിഞ്ഞാല്‍
പൂരപ്പറമ്പില്‍നിന്ന് ആളുകള്‍ ഒഴിയരുത്. ഉത്സവത്തോടനുബന്ധിച്ച് അത് നടക്കുന്ന നാട്ടിൽ കാണാന്‍ പറ്റുന്ന ഒരു മാറ്റം ഉണ്ടാക്കാന്‍/ തുടങ്ങി വെക്കാന്‍ ആവുമോ ..
നാട്ടിലെ മരങ്ങളുടെ എണ്ണം കൂട്ടാം..
തരിശുനിലത്തു കൃഷിയിറക്കാം
നീര്‍ത്തടം സംരക്ഷിക്കാം..
പൊതുവിദ്യാലയം മെച്ചപ്പെടുത്താം..
മലിനീകരണ വിരുദ്ധ പ്രവര്‍ത്തനമാവാം..
ഒരു തോടു വൃത്തിയാക്കാം..
വായനശാല ആധുനികവത്കരിച്ച് ഉഷാറാക്കാം..
അങ്ങനെ അങ്ങനെ..

NEVER DO A CAMPAIGN
IF YOU DO NOT KNOW
WHAT YOU HAVE TO DO AFTER THAT

 

 

Leave a Reply

Your email address will not be published. Required fields are marked *