ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി

0
ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി പരിപാടിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍

അരുവിക്കര: ജലശുദ്ധി പ്ലാസ്റ്റിക് വിമുക്തി എന്ന പരിപാടിയുടെ ഭാഗമായി അരുവിക്കര ജലസംഭരണിയുടെ കളത്തറ മുതൽ വട്ടക്കണ്ടമൂല വരെയുള്ള ഭാഗത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന് കൈമാറുകയും, ജലസംഭരണിയുടെ സമീപപ്രദേശത്തുള്ള വീടുകളിലെ കിണർ ജലത്തിന്റെ ശുദ്ധി സൗജന്യമായി പരിശോധിച്ച് നൽകുകയും ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കുളത്തറ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മഞ്ച വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണം ഉണ്ടായിരുന്നു. അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഐ മിനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുമാരി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജയചന്ദ്രൻ, കളത്തറ യൂണിറ്റ് പ്രസിഡണ്ട് അരുൺ തോന്നയ്ക്കൽ, യൂണിറ്റ് സെക്രട്ടറി സുമേഷ്, ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുകുമാർ, മേഖലാ പ്രസിഡണ്ട് രഞ്ജിത്ത്, മേഖലാ സെക്രട്ടറി ബി നാഗപ്പൻ, ബിനു ആർ എസ്, അജിത് കുമാർ,രാമചന്ദ്രൻ സാകേതം, ചന്ദ്രശേഖരൻ, വിപിൻ എസ്, സുധീഷ് എന്നിവര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *