ജില്ലാ വിജ്ഞാനോത്സവം സമാപിച്ചു

0
പാലക്കാട്‌ ഗവ.വിക്ടോറിയ കോളേജിലെ പ്രൊഫ. വിജയകുമാർ മൈക്രോസ്കോപ്പിന്റെ ചരിത്രത്തെ കുറിച്ച് ഉദ്ഘാടന ക്ലാസെടുക്കുന്നു.

പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഏപ്രിൽ 4, 5 തീയതികളിൽ മുണ്ടൂർ ഐ.ആർ.ടി.സി.യിൽ നടന്ന ജില്ലാ വിജ്ഞാനോത്സവം സമാപിച്ചു. ഐ.ആർ.ടി.സി. സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മൂസ അധ്യക്ഷത വഹിച്ചു. കൺവീനർ സുഭാഷ് സ്വാഗതവും ഡോ.ബാലഗോപാലൻ ആശംസയും പറഞ്ഞു. പാലക്കാട്‌ ഗവ.വിക്ടോറിയ കോളേജിലെ പ്രൊഫ. വിജയകുമാർ മൈക്രോസ്കോപ്പിന്റെ ചരിത്രത്തെ കുറിച്ച് ഉദ്ഘാടന ക്ലാസെടുത്തു. മൈക്രോസ്കോപ്പ് ആരോഗ്യ രംഗത്ത്‌ എന്ന വിഷയത്തിൽ ഫാത്തിമ നിഷയും ഫോൾഡ്സ്കോപ് നിർമാണവും ഉപയോഗവും എന്ന വിഷയത്തിൽ ആർ.റെനിലയും ക്ലാസ് എടുത്തു. തുടർന്ന് ഗ്രൂപ് തിരിഞ്ഞ് ഫോൾഡ്സ്കോപ് നിർമാണം പരിശീലിച്ചു. കെ.വി.എസ്‌.കർത്താ ഹൃസ്വചിത്രങ്ങള്‍ പ്രദർശിപ്പിച്ചു. പ്രൊഫ.ബി.എം.മുസ്തഫ, സൂര്യ, റെനില എന്നിവർ വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി. ജില്ലയിലെ 10 മേഖലകളിൽ നിന്ന് യു.പി, എച്ച്.എസ്‌. വിഭാഗങ്ങളിലായി 70 കുട്ടികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *