ജ്യോതിശാസ്ത്ര കോൺഗ്രസ്

0

New

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന ജ്യോതിശാസ്ത്ര കോൺഗ്രസ് പൂക്കോട് സർവ്വകലാശാല ഡയറക്ടർ ഓഫ് എന്റർപ്രെണർഷിപ് ഡോ. എം. കെ. നാരായണൻ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ജ്യോതിശാസ്ത്ര തത്‌പ്പരരായ 51 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. പി. എം. സിദ്ധാർത്ഥൻ, കെ. പി. ഏലിയാസ്, എം. എം. ടോമി, ജോൺ മാത്യു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വെറ്റിനറി കോളജ് അധ്യാപകരായ ഡോ. സക്കറിയ ഇബ്രാഹിം, ഡോ. ആർ. എൽ. രതീഷ് എന്നിവർ കുട്ടികൾക്ക് സർവകലാശാല പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. കേന്ദ്ര നിർവാഹക സമിതി അംഗം സുമ വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് സ്റ്റുഡൻറ് കോർഡിനേറ്റർ റഹീസുദ്ദീൻ സംസാരിച്ചു. കൺവീനർ കെ കെ സുരേഷ് കുമാർ സ്വാഗതവും ജില്ലാസെക്രട്ടറി എം കെ ദേവസ്യ നന്ദിയും പറഞ്ഞു. ടി. പി. സന്തോഷ്, കെ. ടി.ശ്രീവത്സൻ, കെ. കെ. സുരേഷ് കുമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *