താളുകളില്‍ നിന്ന്

0

ഇന്ന് എല്ലാ രാജ്യങ്ങളെയും ജനങ്ങളേയും സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ ഒഴിക്കാനും തടുക്കാനും വയ്യാത്തവയാകുന്നു. പക്ഷെ അതിന്റെ പ്രയോഗത്തിലും കവിഞ്ഞ എന്തോ ആവശ്യമായിരിക്കുന്നു. അതു ശാസ്ത്രീയമായ ഉപക്രമമാണ്. ശാസ്ത്രത്തിന്റെ സാഹസികമെങ്കിലും വിമര്‍ശനാത്മകമായ ഭാവം, സത്യത്തിന്നും പുത്തന്‍ അറിവിന്നുംവേണ്ടിയുള്ള അന്വേഷണം, പരീക്ഷിക്കാതെയും പ്രയോഗിച്ചു നോക്കാതെയും എന്തെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കല്‍ പുതിയ  തെളിവു കിട്ടുമ്പോള്‍ അവയനുസരിച്ചു പഴയ നിഗമനങ്ങള്‍ മാറ്റാനുള്ള കഴിവ്, മുന്‍കൂട്ടി സങ്കല്പിച്ചുവച്ച തത്വത്തെയല്ല, നിരീക്ഷണത്തില്‍ തെളിഞ്ഞ വസ്തുതയെ അവലംബിക്കല്‍, മനസ്സിന്റെ കഠിനസംയമനം–ഇതൊക്കെയും ആവശ്യമാണ്. ശാസ്ത്രത്തിന്റെ പ്രയോഗത്തിന്നു മാത്രമല്ല, ജീവിതത്തിന്നുതന്നെയും അതിന്റെ നാനാ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്നും. ഇന്നു ശാസ്ത്രത്തെച്ചൊല്ലി ആണയിടുന്ന ധാരാളം  ശാസ്ത്രജ്ഞന്മാര്‍ താന്താങ്ങളുടെ സവിശേഷരംഗങ്ങള്‍ക്കു പുറത്ത് അതിനെ കേവലമങ്ങു മറന്നുകളയുന്നു. ശാസ്ത്രീയോപക്രമവും മനോഭാവവും ഒരു ജീവിതരീതി, ഒരു വിചാരപ്രക്രിയ, നമ്മുടെ സഹജീവികളായ മറ്റു മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കുകയും കൂടിനില്‍ക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമാകുന്നു. അഥവാ ആയിരിക്കണം. അതു കുറെ കവിഞ്ഞ ഒരു നിലയിലാണ്. നമ്മളില്‍, അഥവാ വല്ലവരുമുണ്ടെങ്കില്‍ത്തന്നെ, അല്പംചിലര്‍ക്കു മാത്രമെ, പാക്ഷികമായ വിജയത്തോടുകൂടിപ്പോലും, ഇമ്മട്ടില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ തത്വജ്ഞാനവും മതവും കല്പിച്ചിട്ടുള്ള എല്ലാ വിധികള്‍ക്കും ഈ വിമര്‍ശനം ഇത്രതന്നെ, അഥവാ ഇതിലും കവിഞ്ഞ നിലയില്‍ ബാധകമായിരിക്കുന്നു. മനുഷ്യന്‍ സഞ്ചരിക്കേണ്ട മാര്‍ഗത്തെ ശാസ്ത്രീയമനോഭാവം ചൂണ്ടിക്കാണിക്കുന്നു. അതൊരു സ്വതന്ത്രനായ മനുഷ്യന്റെ മനോഭാവമാകുന്നു. നമ്മള്‍ ഒരു ശാസ്ത്രീയയുഗത്തിലാണ് ജീവിക്കുന്നതെന്നു പറയുമാറുണ്ട്. പക്ഷെ, എവിടെയായാലും ശരി ജനങ്ങളില്‍, എന്തിനു ജനനേതാക്കളില്‍പ്പോലും, ഈ മനോഭാവം വളരെയൊന്നും കാണാനില്ല,  ഇന്ന് എല്ലാ രാജ്യങ്ങളെയും ജനങ്ങളേയും സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ ഒഴിക്കാനും തടുക്കാനും വയ്യാത്തവയാകുന്നു. പക്ഷെ അതിന്റെ പ്രയോഗത്തിലും കവിഞ്ഞ എന്തോ ആവശ്യമായിരിക്കുന്നു. അതു ശാസ്ത്രീയമായ ഉപക്രമമാണ്. ശാസ്ത്രത്തിന്റെ സാഹസികമെങ്കിലും വിമര്‍ശനാത്മകമായ ഭാവം, സത്യത്തിന്നും പുത്തന്‍ അറിവിന്നുംവേണ്ടിയുള്ള അന്വേഷണം, പരീക്ഷിക്കാതെയും പ്രയോഗിച്ചു നോക്കാതെയും എന്തെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കല്‍ പുതിയ  തെളിവു കിട്ടുമ്പോള്‍ അവയനുസരിച്ചു പഴയ നിഗമനങ്ങള്‍ മാറ്റാനുള്ള കഴിവ്, മുന്‍കൂട്ടി സങ്കല്പിച്ചുവച്ച തത്വത്തെയല്ല, നിരീക്ഷണത്തില്‍ തെളിഞ്ഞ വസ്തുതയെ അവലംബിക്കല്‍, മനസ്സിന്റെ കഠിനസംയമനം–ഇതൊക്കെയും ആവശ്യമാണ്. ശാസ്ത്രത്തിന്റെ പ്രയോഗത്തിന്നു മാത്രമല്ല, ജീവിതത്തിന്നുതന്നെയും അതിന്റെ നാനാ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്നും. ഇന്നു ശാസ്ത്രത്തെച്ചൊല്ലി ആണയിടുന്ന ധാരാളം  ശാസ്ത്രജ്ഞന്മാര്‍ താന്താങ്ങളുടെ സവിശേഷരംഗങ്ങള്‍ക്കു പുറത്ത് അതിനെ കേവലമങ്ങു മറന്നുകളയുന്നു. ശാസ്ത്രീയോപക്രമവും മനോഭാവവും ഒരു ജീവിതരീതി, ഒരു വിചാരപ്രക്രിയ, നമ്മുടെ സഹജീവികളായ മറ്റു മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കുകയും കൂടിനില്‍ക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമാകുന്നു. അഥവാ ആയിരിക്കണം. അതു കുറെ കവിഞ്ഞ ഒരു നിലയിലാണ്. നമ്മളില്‍, അഥവാ വല്ലവരുമുണ്ടെങ്കില്‍ത്തന്നെ, അല്പംചിലര്‍ക്കു മാത്രമെ, പാക്ഷികമായ വിജയത്തോടുകൂടിപ്പോലും, ഇമ്മട്ടില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ തത്വജ്ഞാനവും മതവും കല്പിച്ചിട്ടുള്ള എല്ലാ വിധികള്‍ക്കും ഈ വിമര്‍ശനം ഇത്രതന്നെ, അഥവാ ഇതിലും കവിഞ്ഞ നിലയില്‍ ബാധകമായിരിക്കുന്നു. മനുഷ്യന്‍ സഞ്ചരിക്കേണ്ട മാര്‍ഗത്തെ ശാസ്ത്രീയമനോഭാവം ചൂണ്ടിക്കാണിക്കുന്നു. അതൊരു സ്വതന്ത്രനായ മനുഷ്യന്റെ മനോഭാവമാകുന്നു. നമ്മള്‍ ഒരു ശാസ്ത്രീയയുഗത്തിലാണ് ജീവിക്കുന്നതെന്നു പറയുമാറുണ്ട്. പക്ഷെ, എവിടെയായാലും ശരി ജനങ്ങളില്‍, എന്തിനു ജനനേതാക്കളില്‍പ്പോലും, ഈ മനോഭാവം വളരെയൊന്നും കാണാനില്ല,  ശാസ്ത്രം പരിച്ഛിന്നമായ വിജ്ഞാനത്തിന്റെ ലോകത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. പക്ഷെ, അതുണ്ടാക്കിത്തീര്‍ക്കുന്ന മനോഭാവവും, ആ ലോകത്തെ അതിവര്‍ത്തിക്കുന്നു. അറിവു നേടുക, സത്യത്തെ സാക്ഷാത്കരിക്കുക, നന്മയേയും സൗന്ദര്യത്തേയും ആസ്വദിക്കുക–ഇവയാണ് മനുഷ്യന്റെ പരമലക്ഷ്യങ്ങള്‍ എന്നു പറയാം.  ഇവയെല്ലാം സംബന്ധിച്ചേടത്തോളം വൈഷയികാന്വേഷണമാകുന്ന ശാസ്ത്രീയമാര്‍ഗം പ്രയോഗക്ഷമമല്ല. ജീവിതത്തില്‍ മര്‍മസ്ഥാനീയങ്ങളായ പലതും–കലയിലും കാവ്യത്തിലുമുള്ള  പ്രീതി, സൗന്ദര്യം ഉല്പാദിപ്പിക്കുന്ന വികാരവിശേഷം, നന്മയെ ഉള്ളാലെ ആദരിക്കല്‍–അതിന്റെ പരിധിക്കപ്പുറത്താണെന്നും തോന്നുന്നു. സസ്യശാസ്ത്രജ്ഞനും, ജന്തുശാസ്ത്രജ്ഞനും ഒരിക്കലെങ്കിലും പ്രകൃതിയുടെ വശ്യശക്തിയും സൗന്ദര്യവും അനുഭവപ്പെട്ടില്ലെന്നുവരാം. സമുദായശാസ്ത്രജ്ഞനും ഭൂതകാരുണ്യം ലവലേശം ഉണ്ടായില്ലെന്നുവരാം. എങ്കിലും ശാസ്ത്രീയമാര്‍ഗത്തിന്ന് എത്തുംപിടിയും കിട്ടാത്ത ലോകങ്ങളിലേയ്ക്കു നാം കടന്നു തത്വജ്ഞാനത്തിന്റെ വാസസ്ഥാനമായ കൊടുമുടികള്‍ സന്ദര്‍ശിക്കുകയും ഉല്‍കൃഷ്ടങ്ങളായ വികാരവിശേഷങ്ങള്‍ തമ്മില്‍ നിറയുകയും ചെയ്യുമ്പോഴോ അഥവാ അപ്പുറത്തെ അപാരതയുടെ നേര്‍ക്കു നാം തുറിച്ചുനോക്കുമ്പോഴോകൂടി ആ ഉപക്രമവും മനോഭാവവും അപ്പോഴും ആവശ്യമത്രെ – ജവഹര്‍ ലാല്‍ നെഹ്റു

Leave a Reply

Your email address will not be published. Required fields are marked *