ഗ്രാമത്തെ മാലിന്യ വിമുക്തമാക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിയത്. ഇതിനു ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി. മാലിന്യ സംസ്കരണത്തിനു ചെലവു കുറഞ്ഞ കിച്ചൻബിൻ, ബയോബിൻ എന്നിവ പ്രചരിപ്പിച്ചു. ഒട്ടേറെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. ഗ്രാമത്തെ ഇ-മാലിന്യ വിമുക്തവും പ്ലാസ്റ്റിക് മാലിന്യ വിമുക്തവുമാക്കാൻ സാധിച്ചതു നേട്ടമായി.
പിറവം നിയോജക മണ്ഡലത്തിലെ ആദ്യ ഇമാലിന്യ വിമുക്ത ഗ്രാമം എന്ന പേരും തുരുത്തിക്കര സ്വന്തമാക്കി . പ്രവർത്തകർ വീടുകളിലെത്തി ഉപയോഗശൂന്യമായ ഇലക്ട്രിക് ഉപകരണങ്ങൾ – ശേഖരിച്ചാണു പദ്ധതി വിജയിപ്പിച്ചത്. ശേഖരിച്ച ഒരു ടൺ ഇ-മാലിന്യം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് എൻഎസ്എസ് യൂണിറ്റിനാണു കൈമാറിയത്. ശുചിത്വ മിഷനും ഹരിത കേരള മിഷനുമായി സഹകരിച്ചാണു പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തിയത്. ജനകീയ സമിതിയടെ നേതൃത്വത്തിൽ തുണി സഞ്ചികൾ തയ്യാറാക്കി വീടുകളിൽ വിതരണം ചെയ്തതിനു ശേഷമാണു പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. രണ്ട് ടൺ പ്ലാസ്റ്റിക് മാലിന്യമാണു ശേഖരിച്ചു ശുചിത്വ മിഷനു നൽകിയത്. തുടർപ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു സൂക്ഷിക്കുന്നതിനു ബാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. നിർമല ഗ്രാമത്തിന്റെ ഭാഗമായി കൊച്ചി യൂണിവേഴ്സിറ്റി കെമിക്കൽ ഓഷ്യാനോഗ്രാഫി വിഭാഗം, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ വാർഡിലെ മുഴുവൻ കിണറുകളിലെയും ജലം പരിശോധന നടത്തി. ജനുവരി 21നു നടന്ന ഹരിതഗ്രാമ പ്രഖ്യാപന ചടങ്ങിൽ കലക്ടർ മുഹമ്മദ് സഫിറുല്ല പരിശോധന റിപ്പോർട്ട് പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *