നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതിയില്‍ നിന്ന് സർക്കാർ പിന്തിരിയണം

0

കൊടുങ്ങല്ലുർ : നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലുർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നെൽവയൽ സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും, ഡാറ്റാ ബാങ്ക് ആറു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് പി.കെ. സത്യശീലൻ അധ്യക്ഷതവഹിച്ചു. അഡ്വ.പി.ഡി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.സി.സുരേന്ദ്രൻ റിപ്പോർട്ടും വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. ടി.കെ.സഞ്ജയൻ സംഘടനാരേഖ അവതരിപ്പിച്ചു. കെ.എസ്.ജയ, ഗീതസത്യൻ, ഗിരിജ സുനിൽകുമാർ, പി.ബി. ഖയിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജയശ്രീ (പ്രസിഡണ്ട്) ഗിരിജ സുനിൽ കുമാർ (വൈസ് പ്രസിഡണ്ട്) എം.സി.സുരേന്ദ്രൻ (സെക്രട്ടറി), ഗീതാസത്യൻ (ജോയിന്റ് സെക്രട്ടറി), എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *