“ഭൂതക്കണ്ണാടി” -മുളന്തുരുത്തി മേഖല യുവസംഗമം സമാപിച്ചു

0

ഭൂതക്കണ്ണാടി”ശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തി മേഖല യുവസംഗമം മേഖലാ പരിസര കൺവീനർ പി കെ രഞ്ജൻ ഉൽഘാടനം നിർവ്വഹിക്കുന്നു.

മുളന്തുരുത്തി: മുളന്തുരുത്തി മേഖല യുവസംഗമം ഭൂതക്കണ്ണാടി തുരുത്തിക്കര റൂറൽ സയൻസ് & ടെക്നോളജി സെന്ററിൽ സമാപിച്ചു. ജില്ലാ ട്രഷറര്‍ ജിതിന്‍ ഗോപി അധ്യക്ഷനായ മേഖല യുവസംഗമം ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ പരിസരകൺവീനർ പി.കെ.ര‍ഞ്‌ജന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ സെക്രട്ടറി കെ എൻ സുരേഷ്, ജോയിന്റ് സെക്രട്ടറി ജോസി വർക്കി, റൂറൽ സയൻസ് സെൻറർ അഡ്മിനിസ്ട്രേറ്റർ കെ.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. യുവസമിതി ജില്ലാ കൺവീനർ അഭിലാഷ് അനിരുദ്ധന്‍, സംസ്ഥാന കമ്മിറ്റിയംഗം ജിബിൻ.ടി, ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ സെക്രട്ടറി അനൂപ് വി.എ, യുവസമിതി ജില്ലാ സെക്രട്ടറി മനു ജെയിംസ്, എന്നിവർ മേഖലാ യുവസംഗമത്തിന് നേതൃത്വം നൽകി. യുവസമിതി മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി – ജിതിൻ ജയിംസ്, പ്രസിഡന്റ് – ജിഷ ഗോപി, ജോയിന്റ് സെക്രട്ടറി – അതുല്യ കെ.എസ്,വൈസ് പ്രസിഡന്റ് – ശരൺ ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *