മനക്കമല – പഠന റിപ്പോര്‍ട്ട് ഡോക്യുമെന്ററി, ലഘുലേഖ പ്രകാശനം

0

പിറവം എം എൽ എ അനൂപ് ജേക്കബ് മുളംതുരുത്തി ഗ്രാമ പഞ്ചായത്തു എട്ടാം വാർഡ് മെമ്പർ വി കെ വേണുവിന് പഠന റിപ്പോര്‍ട്ട് നൽകി പ്രകാശനം നിർവഹിക്കുന്നു.

പിറവം എം എൽ എ അനൂപ് ജേക്കബ് മുളംതുരുത്തി ഗ്രാമ  പഞ്ചായത്തു എട്ടാം വാർഡ് മെമ്പർ വി കെ വേണുവിന് പഠന റിപ്പോര്‍ട്ട് നൽകി  പ്രകാശനം നിർവഹിക്കുന്നു.
പിറവം എം എൽ എ അനൂപ് ജേക്കബ് മുളംതുരുത്തി ഗ്രാമ പഞ്ചായത്തു എട്ടാം വാർഡ് മെമ്പർ വി കെ വേണുവിന് പഠന റിപ്പോര്‍ട്ട് നൽകി പ്രകാശനം നിർവഹിക്കുന്നു.

തുരുത്തിക്കര : എറണാകുളം ജില്ലയിലെ തുരുത്തിക്കര യൂണിറ്റിൻറെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന മനക്കമല ജനകീയസമരം മറ്റൊരു ചരിത്രനിമിഷത്തിനു വേദിയായി. 2017 മെയ് 28 നു തുരുത്തിക്കര യൂണിറ്റിലെ വെട്ടിക്കുളം മാർ ഗ്രിഗോറീസ് ഓഡിറ്റോറിയത്തിൽ വച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകാല ശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസ്ൻറെ പഠന റിപ്പോര്‍ട്ട്, ശാസ്ത്രസാഹിത്യ പരിഷത് ഗവേഷക കൂട്ടായ്‌മയുടെ പഠനറിപ്പോര്‍ട്ട് ,കൂടാതെ 2013 മുതൽ തുരുത്തിക്കര യൂണിറ്റ് നടത്തി വരുന്ന തുരുത്തിക്കര പ്രദേശത്തെ ഭൂജലവ്യതിയാനം പഠന റിപ്പോര്‍ട്ട്, മനക്കമല ജനകിയ ഇടപെടലിനെ അടിസ്ഥനമാക്കി യൂണിറ്റ് തയ്യറാക്കിയ മഴ മണ്ണ് മരം -ചെറുത്തു നിൽപ്പിന്റെ പോരിടം ഡോക്യുമെന്ററി, പഠന റിപ്പോര്‍ട്ടുകളുടെ ലഘുലേഖ എന്നിവയുടെ പ്രകാശനം നടന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകാല ശാലയിലെ സ്കൂൾ ഓഫ് മറൈൻ സയൻസിന്റെ നേതൃത്വത്തിൽ മനക്കമലയിലെ മണ്ണ് ഖനനത്തിന്റെ അനന്തര ഫലങ്ങൾ എന്ന പഠന റിപ്പോര്‍ട്ട് പിറവം എം എൽ എ അനൂപ് ജേക്കബ് പ്രകാശനം നിർവഹിക്കുകയും ഡോ.എൻ ചന്ദ്രമോഹനകുമാർ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയിതു. മുളംതുരുത്തി ഗ്രാമ പഞ്ചായത്തു എട്ടാം വാർഡ് മെമ്പർ വി.കെ.വേണു പഠന റിപ്പോര്‍ട്ട് ഏറ്റു വാങ്ങി.
2013 മുതൽ തുരുത്തിക്കര യൂണിറ്റ് നടത്തി വരുന്ന ഭൂജല വ്യതിയാന പഠനം കോഴിക്കോട് CWRDM സയന്റിസ്റ്റും പരിഷത് നിർവ്വാഹക സമിതി അംഗവുമായ ഡോ ഇ.അബ്‌ദുൾ ഹമീദ് വിശകലനം ചെയിത പഠന റിപ്പോര്‍ട്ട് എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് ആശ സനിൽ പ്രകാശനം ചെയ്‌തു.മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഷൈനി സജി റിപ്പോര്‍ട്ട് ഏറ്റു വാങ്ങി. പഠന റിപ്പോര്‍ട്ട് ഡോ ഇ.അബ്‌ദുൾ ഹമീദ് അവതരിപ്പിച്ചു.
ശാസ്ത്രസാഹിത്യ പരിഷത് ഗവേഷക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മനക്കമല :ജല ലഭ്യതയും കാർഷിക വൃത്തിയും എന്ന പഠനറിപ്പോര്‍ട്ട് പിറവം മുൻ എം എൽ എ എം.ജെ ജേക്കബ് പ്രകാശനം ചെയിതു. മുളംതുരുത്തി ഗ്രാമപഞ്ചായത്തു പത്താം വാർഡ് മെമ്പർ നിജി ബിജു റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. ഡോ.കെ.രാജേഷ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഠന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ശാസ്ത്രസാഹിത്യ പരിഷത് വികസന കൺവീനർ ജോജി കൂട്ടുമ്മേൽ തയ്യാറാക്കിയ മഴ മണ്ണ് മരം -ചെറുത്തു നിൽപ്പിന്റെ പോരിടം ലഘുലേഖ മുളംതുരുത്തി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രഞ്ജി കുരിയൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുളംതുരുത്തി മണ്ഡലം പ്രസിഡന്റ് ജോളി.പി.തോമസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്‌തു
മനക്കമല ജനകീയ ഇടപെടലിനെ അടിസ്ഥാനമാക്കി യൂണിറ്റ് തയ്യറാക്കിയ മഴ മണ്ണ് മരം -ചെറുത്തു നിൽപ്പിന്റെ പോരിടം ഡോക്യൂമെന്ററി മുളംതുരുത്തി ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ആർ.എസ്.പി മുളംതുരുത്തി മണ്ഡലം പ്രസിഡന്റ് കെ.എം.ജോർജിന് നൽകിക്കൊണ്ട് പ്രകാശനം ചെയിതു.
ഡോക്യുമെന്ററി തയ്യാറക്കാൻ നേതൃത്വം നൽകിയ പോൾ ചിറപ്പാടാൻ (സംവി ധാനം), മാധവ് വിഷ്ണു(എഡിറ്റർ), പ്രിൻസ് ചിറപ്പാടാൻ (ക്യാമറ ) എന്നിവരെ പിറവം എം എൽ എ അനൂപ് ജേക്കബ് ഉപഹാരം നൽകി അനുമോദിച്ചു.
പരിപാടിയുടെ ഭാഗമായി നടത്തിയ പരിസ്ഥിതി ക്വിസ് വിജയികൾക്കു മാധവ് വിഷ്ണു സമ്മാനം നൽകി. പരിസ്ഥിതി ക്വിസിന് യുവ സമിതി പ്രവർത്തകരായ അരുൺ കെ ജി, ജിതിൻ ഗോപി,ചിന്നു, നിതിൻ രാജു എന്നിവർ നേതൃത്വം നൽകി
ശാസ്ത്രഗതി മാനേജിങ് എഡിറ്റർ പി.എ.തങ്കച്ചൻ അദ്ധ്യക്ഷൻ ആയിരിന്നു. സമരസമിതി പ്രവർത്തകനും തുരുത്തിക്കര അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓ സൊസൈറ്റി ചെയർമാൻ വേണു മുളംതുരുത്തി സ്വാഗതം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത് എറണാകുളം മേഖലയിലെ സാലിമോന്റെ “ഈ ഭൂമി ആരുടേത് , ഈ ആകാശം ആരുടേത് ” എന്ന സ്വാഗത ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത് .
കൊച്ചി സർവ്വകലാശാലയിലെ ഡോ എൻ ചന്ദ്രമോഹന കുമാർ, ഡോ പി ഷൈജു ,ഡോ.ദീപുലാൽ, ഷമീൻ ,മനു, ഹരി കോഴിക്കോട് ,ഗവേഷക കൂട്ടത്തിലെ ചിഞ്ചു.സി, നിഷാമോൾ എം, കോഴിക്കോട് CWRDM സയന്റിസ്റ്റും പരിഷത് നിർവ്വാഹക സമിതി അംഗവുമായ ഡോ ഇ.അബ്‌ദുൾ ഹമീദ് എന്നിവരാണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരള ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല സെക്രട്ടറി കെ.എൻ.സുരേഷ്, പരിസര വിഷയ സമിതി കൺവീനർ പി.കെ.രഞ്ജൻ ,മേഖല കമ്മിറ്റി അംഗം കെ.കെ പ്രദീപ് കുമാർ, തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി എം.കെ മുരുകേശൻ ,പ്രസിഡണ്ട് കെ എം.പ്രകാശൻ,ഷെജി ആന്റണി ,സ്നേഹ എ എസ്, എം.കെ.കൃഷ്ണൻ കുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *