കോട്ടയം: ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ എം എ റിബിൻ ഷാ അദ്ധ്യക്ഷത വഹിച്ചു. വികസനത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു കൊണ്ട് കേന്ദ്ര നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ചർച്ചകളിൽ പങ്കെടുത്തു. ജില്ലാ കമ്മറ്റിയംഗം കെ എസ് സനോജ് സംസാരിച്ചു. ഭാരവാഹികളായി എ ജി പി ദാസ് (പ്രസിഡന്റ്) എം എ റിബിൻഷ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *