ഉദിനൂർ: ജ്യോതിശാസ്ത്ര രഹസ്യങ്ങൾ അറിഞ്ഞും പറഞ്ഞും മേഖല വിജ്ഞാനോത്സവം. ഉദിനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ല തല വിജ്ഞാനോത്സവം മിന്നും മിന്നും താരകമേ….. എന്ന നക്ഷത്ര പാട്ടു പാടി പടന്ന ഗ്രാമ പഞ്ചാത്ത് മെമ്പർ പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കിഴക്കൂൽ രമേശൻ അധ്യക്ഷത വഹിച്ചു.പ്രദീപ് കൊടക്കാട് സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ.രവി സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു. സമാപന യോഗത്തിൽ ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ.വിജയകുമാർ സമ്മാനദാനം നിർവ്വഹിച്ചു.ചെറുവത്തൂർ ബി.പി.ഒ, പി.വി ഉണ്ണിരാജൻ അധ്യക്ഷത വഹിച്ചു.ഇ മധുസൂദനൻ ,എ.അനിൽകുമാർ, ആനന്ദ് പേക്കടം, കെ.സുമ, ബിനേഷ് മുഴക്കോം പി.ടി.രാജേഷ്, അനേഷ് ആനിക്കാട്ട്, പി.പി.രാജൻ, സുരേന്ദ്രൻ മീലിയാട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *