വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ.

0

എൻ.സി.ഇ.ആർ.ടി. സിലബസ് അനുസരിച്ച് ഒൻപതാം ക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും ചാന്നാർ ലഹള, കർഷക സമരങ്ങൾ, ക്രിക്കറ്റിന്റെ ചരിത്രം എന്നീ മൂന്ന് പാഠഭാഗങ്ങൾ നീക്കം ചെയ്യുകയും, കാസർകോഡ് കേന്ദ്രസർവകലാശാലയിൽ ഗവേഷണ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത നടപടികളിൽ പ്രതിഷേധിച്ച് പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാകമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാൻ എന്ന വ്യാജേനയാണ് എൻ.സി.ഇ.ആർ.ടി. ഇപ്പോൾ ഈ പാഠങ്ങൾ ഒഴിവാക്കിയത്. കേരളത്തിലെ നവോത്ഥാന സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ചാന്നാർ ലഹള’. സർവകലാശാലകളിൽ സ്വതന്ത്രമായി നടക്കേണ്ട ഗവേഷണ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഇടപെടലുകൾ നടക്കുന്നത്. ഇത് ഭരണകൂട താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിഷേധകൂട്ടായ്മ അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. ഗവേഷണം പഠിതാക്കളുടെ താൽപര്യവും സ്വാതന്ത്ര്യവുമാണെന്നും അത് സംരക്ഷിക്കാൻ ജനാധിപത്യവാദികൾ മുന്നിട്ടിറങ്ങണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ തെക്കേനടയിൽ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം ചന്തപ്പുരയിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ മേഖലാ പ്രസിഡണ്ട് പി.എ. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ അജിത, എബി.മുഹമ്മദ് സഗീർ, എൻ.എ.എം.അഷറഫ്, ഫൗസിയഷാജഹാൻ, കെ.എസ്.മേധടീച്ചർ, എം.സി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി വി.മനോജ് സ്വാഗതവും പി.പി.ജനകൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *