സംസ്ഥാന പ്രവർത്തക ക്യാമ്പ് ഡോ.എം.പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട് മുണ്ടൂരിലെ പരിഷത്ത് ഗവേഷണ കേന്ദ്രമായ IRTC യിൽ ഡോ.എം.പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആയുധപ്പുരയാണ് നമ്മുടെ ഗവേഷണ കേന്ദ്രമായ IRTC യെന്നും നമ്മൾ (പരിഷത്ത് പ്രവർത്തകർ) ആയുധമുണ്ടാക്കുന്ന കൊല്ലന്മാർ മാത്രമാണെന്നും അത് ഉപയോഗിച്ച് ജീവിതായോധനം നടത്തേണ്ട ചേകവന്മാർ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ എല്ലാ ജില്ലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 150 ഓളം പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാനപ്രവര്‍ത്തക ക്യാമ്പ് ജനുവരി 4, 5, 6 തീയതികളില്‍ ഐ.ആര്‍.ടി.സിയില്‍ വെച്ചുനടന്നു. നവലിബറല്‍ നയങ്ങളും ശാസ്ത്രസാങ്കേതിക രംഗത്തെ വലിയ മുന്നേറ്റങ്ങളും വര്‍ഗ്ഗീയ കരണങ്ങളും എല്ലാം ചേര്‍ന്ന് നമ്മുടെ രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രനിരാസവും യുക്തിബോധമില്ലായ്മയും ഭയാനകമായ വിധം വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ നാലുപതിറ്റാണ്ടുകള്‍ക്കുമുമ്പ് നാം രൂപപ്പെടുത്തിയ ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം കാലികപ്രസക്തിയോടെ ചര്‍ച്ച െചയ്യുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനതലത്തില്‍ തന്നെ പ്രവര്‍ത്തകക്യാമ്പ് വീണ്ടും നടത്തിയത്.
പി.വി ജോസഫ് ജനറല്‍ കണ്‍വീനറായും ഡോ.എസ്.ശ്രീകുമാര്‍ ചെയര്‍മാനുമായുള്ള സംഘാടകസമിതിയാണ് പ്രവര്‍ത്തകക്യാമ്പിന്റെ സംഘാടനം നടത്തിയത്. ഐ.ആര്‍.ടി.സി.യിലെ വ്യത്യസ്ത ഡിവിഷനുകള്‍ 30 വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പാനല്‍ പ്രദര്‍ശനം മുപ്പതുവര്‍ഷത്തെ വളര്‍ച്ച കാണിക്കുന്ന ഐ.ആര്‍.ടി.സി മരവും പ്രദര്‍ശനത്തിനായി തയ്യാറാക്കിയിരിക്കുന്നു. പരിഷത്ത് വൈസ് പ്രസിഡണ്ട് ഡോ.എന്‍.ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ.എസ്.ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. ശ്രീകുട്ടിയുടെ നേതൃത്വത്തിലുള്ള ഗാനാലാപനത്തെത്തുടര്‍ന്ന് ഡോ.എം.പി.പരമേശ്വരന്‍ ക്യാമ്പിനെ അഭിസംബോധന ചെയ്യ്ത് ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഐ.ആര്‍.ടി.സിയുടെ കഴി‍ഞ്ഞ 30 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് പ്രൊഫ.പി.കെ.രവീന്ദ്രന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നീര്‍ത്തടാധിഷ്ഠിതവികസനം (ആര്‍.സതീഷ്) മാലിന്യസംസ്കരണം (വി.ജിഗോപിനാഥന്‍), ഊര്‍ജ്ജം(പ്രൊഫ.ബി.എം.മുസ്തഫ), ജീവനോപാധി പദ്ധതികള്‍ (എം.കെ.മാത്യു) തുടങ്ങിയ ഐ.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണങ്ങള്‍ നടന്നു. പി.പി.സി.യെക്കുറിച്ച് പി.വി.ജോസഫും, പി.ഐ.യു പ്രവര്‍ത്തനങ്ങള്‍ എ.കെ.മാത്യുവും ഹരിത സഹായസ്ഥാപനങ്ങളെക്കുറിച്ച് ടി.പി.ശ്രീശങ്കറും അവതരിപ്പിച്ചു.
ഐ.ആര്‍.ടി.സിയുടെ ഭാവി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ രജിസ്ട്രാര്‍ കെ.കെ.ജനാര്‍ദ്ദനന്‍ അവതരിപ്പിച്ചു. പ്രോഫ.പി.കെ.രവീന്ദ്രന്‍, വി.ജി.ഗോപിനാഥന്‍, ഡോ.എം.പി.പരമേശ്വരന്‍, പി.വി.ജോസഫ്, ഡോ.എസ്.ശ്രീകുമാര്‍ എന്നിവര്‍ ഓപ്പണ്‍ ഫോറത്തിന്റെ പാനല്‍ അംഗങ്ങളും ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഡോ.ബാലഗോപാലന്‍, ഡോ.രാജേഷ് എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കെ.വി.എസ്.കര്‍ത്ത, ജിജോ, ഹരീഷ്, ലില്ലി എന്നിവരുടെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സിയെക്കുറിച്ച് തയ്യാറാക്കിയ ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച രണ്ടാം ദിവസത്തെ സെഷനില്‍ പ്രസിഡണ്ട് ടി.ഗംഗാധരന്‍ അധ്യക്ഷനായി. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചുള്ള അവതരണം ഡോ.കെ.എന്‍.ഗണേഷ് നടത്തി. സമകാലീന സാഹചര്യത്തില്‍ ശാസ്ത്രസാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തെ പുനര്‍നിര്‍വചി ക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് ശാസ്ത്രാവബോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിഷത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചരിത്രം പ്രൊഫ.സി.പി.നാരായണന്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചകളും ക്രോഡീകരണവും നടന്നു.
പാലക്കാട് വിക്ടോറിയ കോളേജിലെ മുന്‍ അസി.പ്രൊഫസര്‍ ഡോ.അരുണ്‍കു മാറിന്റെ ഭരണഘടനയെക്കുറിച്ചുള്ള ക്ലാസോടെയാണ് മൂന്നുദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുെട അവലോകനവും ട്രഷറര്‍ പി.രമേഷ് കുമാര്‍ സാമ്പത്തികാസൂത്രണവും സംസ്ഥാന സെക്രട്ടറി ജി.സ്റ്റാലിന്‍ ഭാവി പ്രവര്‍ത്തനവും അവതരിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ടി.സത്യനാരായണന്‍ ക്യാമ്പിനെ വിലയിരുത്തി. സംസ്ഥാന സെക്രട്ടറി പി.എ.തങ്കച്ചന്റെ നേതൃത്വത്തില്‍ ആവേശകരമായ കൂട്ടപ്പാട്ടോടെ ക്യാമ്പ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *