Home / Editor (page 10)

Editor

എം.ബി.ബി.എസ് പ്രവേശനം : സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

  നിയമവിരുദ്ധമായി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വഴിവിട്ട നടപടികള്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ സുപ്രീംകോടതി വിധി. സ്വന്തം നിലനില്‍പിനായി കൃത്രിമരേഖകള്‍ ഹാജരാക്കിയ മാനേജ്മെന്റുകളെ വിചാരണ ചെയ്ത് ജയിലില്‍ അടക്കേണ്ടതാണെന്ന പരാമര്‍ശം അത്യന്തം ഗൗരവമര്‍ഹിക്കുന്നു. കോളേജ് അധികൃതരുടെ ഈ നടപടിയെ കുറ്റകൃത്യമായി കണ്ട് വിചാരണ ചെയ്യുന്നതില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അനധികൃതമായി …

Read More »

വാളയാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ

വാളയാറിൽ ഹൃതിക (13), ശരണ്യ (9) എന്നീ പെൺകുട്ടികളുടെ ദുരൂഹവും ദയനീയവുമായ അന്ത്യം കേരളത്തിന്റെ മന:സാക്ഷിക്ക് മുന്നിൽ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഭാഗ്യവതി എന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെയും ഷാജി എന്ന അച്ഛന്റെയും അവസ്ഥയെക്കുറിച്ചുള്ള വൈകാരികമായ വിലാപങ്ങൾക്ക് അർത്ഥമില്ല. പക്ഷെ ഈ ദളിത് കുടുംബം കഴിഞ്ഞ കുറെ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്തായിരുന്നു എന്നത് ചർച്ച ആവശ്യമായ വിഷയമാണ്. സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നിൽ നിൽക്കുന്ന ഈ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെണ്മക്കൾ നിരന്തരം …

Read More »

സ്വയം പ്രതിരോധിക്കുന്ന ഹൃദയം

“തകരാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഹൃദയം” അങ്ങനെ പറഞ്ഞത് ഒസ്ക്കാര്‍വൈല്‍ഡ് ആണ്. മുറിവുണക്കുന്ന കാലവുമായി ഒത്തുചേര്‍ന്ന് വൈകാരികക്ഷോഭങ്ങളെ അസ്സലായി കൈകാര്യം ചെയ്യാന്‍ ഹൃദയത്തിന് കഴിയുന്നു. ഹൃദയത്തിനേറ്റ നൊമ്പരങ്ങളെ മെല്ലെ ഓര്‍മയുടെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക് തള്ളിവിടുന്നു. വേദന വീണ്ടും തല പൊക്കിയാല്‍ അതിനെ വേണ്ടവിധം പ്രതിരോധിക്കാനുള്ള വൈദഗ്ധ്യം കാലക്രമേണ ഒരാള്‍ നേടിയിരിക്കും. ഇനി ഹൃദയത്തിനേറ്റ ശാരീരിക ക്ഷത(physical injury)ങ്ങളോ? ബൈപാസ് സര്‍ജറി, വാല്‍പ് പുനസ്ഥാപിക്കല്‍, ഹൃദയം മാറ്റിവെക്കല്‍ തുടങ്ങിയ ചികിത്സാവിധികള്‍ വൈദ്യശാസ്ത്രനിപുണര്‍ നിര്‍ദേശിക്കുന്നതും …

Read More »

ശാസ്ത്രപുസ്തക ലൈബ്രറി കൈമാറി യൂണിറ്റു വാര്‍ഷികം

ബാലുശ്ശേരി: മൂലാട് ഹിന്ദു എ.എല്‍പി. സ്കൂളിന് ശാസ്ത്രപുസ്തക ലൈബ്രറി കൈമാറിക്കൊണ്ടാണ് യൂണിറ്റ് വാര്‍ഷികം നടന്നത്. ശാസ്ത്രപുസ്തകങ്ങളും അലമാരയും കൈമാറുന്ന ചടങ്ങും അതോടൊപ്പം നടന്ന സ്കൂള്‍ വികസന സെമിനാറും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രപുസ്തകങ്ങളും അലമാരയും സ്പോണ്‍സറായ പൂര്‍വ വിദ്യാര്‍ഥി ഇടയാടിക്കണ്ടി യൂസഫ് പ്രധാനാധ്യാപിക കെ.ശോഭനയ്ക്ക് കൈമാറി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് …

Read More »

മാതമംഗലം മേഖലാസമ്മേളനം

അനാചാരങ്ങളും കപടചികിത്സകളും ചൂഷണങ്ങളും കേരള സമൂഹത്തിൽ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം cpnmghs സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.അപ്പന്‍ മാസ്റ്റർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ.സി.പ്രകാശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വിനോദ് വരവ് ചെലവ് കണക്കും കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.വിലാസിനി സംഘടനാ …

Read More »

തൃത്താല മേഖല സമ്മേളനം

ഞാങ്ങാട്ടിരി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം മാര്‍ച് 10, 11 തിയതികളില്‍ ഞാങ്ങാട്ടിരിയില്‍ നടന്നു. 10ന് വൈകുന്നേരം 6 മണിക്ക് ശാസ്ത്രവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ നടന്ന സംവാദത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വിഷയം അവതരിപ്പിച്ചുകൊണ്ട് മുന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍നടന്ന ഉദ്ഘാടന സമ്മേളനത്തിന് പി.കെ.സ്റ്റാലിന്‍ സ്വാഗതവും പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജയാനന്ദന്‍, രതീഷ്, രമണി …

Read More »

എലവഞ്ചേരി യൂണിറ്റ് വാർഷികം

എലവഞ്ചേരി : എലവഞ്ചേരി യൂണിറ്റ് വാർഷികം കരിങ്കുളം സയൻസ് സെന്ററിൽ നടന്നു. സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 70 പേർ സമ്മേളനത്തിൽ പങ്കെടുത്തു. സംഘടനാരേഖ  ജില്ലാ സെക്രട്ടറി കെ.എസ് സുധീർ അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകളർപ്പിച്ച് പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, DYFI മേഖല സെക്രട്ടറി കെ.പ്രസാദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മോഹനൻ, കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. പ്രസിഡന്റായി പി.പ്രകാശൻ, …

Read More »

വർക്കല, പാറശ്ശാല മേഖലാ സമ്മേളനം

വര്‍ക്കല : വർക്കല മേഖലാസമ്മേളനത്തില്‍ 7 വനിതകളടക്കം 52 പേർ പങ്കെടുത്തു. സുഭാഷ് ചന്ദ്രൻ ജനകീയാസൂത്രണം പുതിയ സാഹചര്യത്തിൽ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. SLസുനിൽ സംഘടനാരേഖ  അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജി. സരസാംഗൻ, സെക്രട്ടറി വിമൽ കുമാർ, ട്രഷറർ ധൻരാജ് എന്നിവരെ തെരഞ്ഞെടുത്തു. പാറശ്ശാല : തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, വർക്കല മേഖലാ വാർഷികങ്ങൾ പൂർത്തിയായി. പാറശാല മേഖലയിൽ 9 വനിതകളടക്കം 80 പേർ പങ്കെടുത്തു. …

Read More »

മാനന്തവാടി മേഖലാ സമ്മേളനം

മാനന്തവാടി: മാനന്തവാടി മേഖലാസമ്മേളനം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ഉയർന്ന നിലവാരം പുലർത്തി. മാര്‍ച്ച് 12ന് രാവിലെ 10.45 മുതല്‍ 4 മണി വരെയായിരുന്നു സമ്മേളനം. സ്വാഗതസംഘം കൺവീനർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവര്‍ത്തനറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍- പ്രസിഡണ്ട് ഒ.കെ.രാജു, വൈസ് പ്രസി. എസ്. യമുന, സെക്രട്ടറി പി. കുഞ്ഞികൃഷ്ണന്‍, ജോ. …

Read More »

മാടായി മേഖലാ സമ്മേളനം

മാടായി : മാടായി മേഖലാ സമ്മേളനം ഫെബ്രുവരി 25, 26 തിയ്യതികളിൽ ചെറുതാഴം പഞ്ചായത്തിലെ കൊവ്വൽ യൂണിറ്റിൽ നടന്നു. 25 ന് വൈകുന്നേരം 6 മണിക്ക് അമ്പലം റോഡിൽ നടന്ന പൊതുസമ്മേളനം സ്വാഗതസംഘം ചെയർമാൻ സി.എം.വേണുഗോപാലന്റെ അധ്യക്ഷതയിൽ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.പി.ഹരീന്ദ്രൻ മാസ്റ്റർ “യുക്തിബോധവും കേരളീയ സമൂഹവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 26 ന് കൊവ്വൽ എ.കെ.ജി വായനശാലയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ …

Read More »