Home / Editor (page 2)

Editor

തീരദേശപരിപാലന നിയമം ക്ലാസ്സ് സംഘടിപ്പിച്ചു

എറണാകുളം: തീരദേശപരിപാലന നിയമത്തിന്റെ കരടുവിജ്ഞാപനത്തെക്കുറിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും സ്വതന്ത്രമത്സ്യതൊഴിലാളി ഐക്യവേദിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഡോ.കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മധുസൂദനക്കുറുപ്പിന്റെ വിഷയാവതരണത്തെത്തുടര്‍ന്ന് വിശദമായ ചര്‍ച്ചകളും നടന്നു. തുടര്‍ന്ന് ജില്ലയിലെ തീരദേശമേഖലകളിലെ പരിഷത്ത് പ്രവര്‍ത്തകര്‍ക്കായി പരിഷത്ത് ഭവനില്‍ 24ന് ഒരു പഠനക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിശാലമായ ഒരു തീരദേശവും മിക്കയിടങ്ങളിലും സജീവമായ യൂണിറ്റുകളുമുള്ളതാണ് എറണാകുളം ജില്ല. ഈ പ്രദേശങ്ങളിലെ …

Read More »

കെ. രാജേന്ദ്രന് അബുദാബി ശക്തി അവാര്‍ഡ്

      കെ. രാജേന്ദ്രന്റെ ‘ആര്‍.സി.സിയിലെ അത്ഭുതകുട്ടികള്‍’ എന്ന പുസ്തകം മികച്ച ബാലസാഹിത്യകൃതിക്കുള്ള ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹമായി. രക്തദാനത്തിന്റെ പ്രാധാന്യം മഹത്വതകരിക്കുന്ന ചേതോഹരമായി ആവിഷ്‌കരിക്കുന്ന ഈകൃതി മുമ്പ് ഭീമാ പുരസ്കാരത്തിനും പി.ടി.ബി. സ്മാരക പുരസ്‍കാരത്തിനും അര്‍ഹമായിട്ടുണ്ട്.

Read More »

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വയനാട്: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ (A.M.M.A) യുടെ സ്ത്രീവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ വച്ച് നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കാളികളായി. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതി അംഗം ശ്രീജിത്ത് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.

Read More »

റാസ്പ്ബറിയെ പരിചയപ്പെടുത്തി

തിരുവനന്തപുരം: ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റും കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ ലിറ്റി. കൈറ്റ് യൂണിറ്റും ചേര്‍ന്ന് ജൂലൈ 1ന് നടത്തിയ പരിപാടിയില്‍ റാസ്പ്ബറി പൈ സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ വെള്ളനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് 2 വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് എസ്. അമ്പാടിയാണ് ക്ലാസ് നയിച്ചത്. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നെടുമങ്ങാട് പല സ്‌കൂളുകളില്‍ നിന്നായി അറുപതു കുട്ടികളും പതിനഞ്ച് രക്ഷകര്‍ത്താക്കളും പങ്കെടുത്തു.

Read More »

പാട്ടും കളിയുമായി ബാലവേദി പ്രവർത്തക ക്യാമ്പ്

തൃശൂർ : ജില്ലാ ബാലവേദി പ്രവർത്തകക്യാമ്പ് ഇരിങ്ങാലക്കുട മേഖലയിലെ ആനന്ദപുരം ഗവ: യുപി സ്കൂളിൽ ജൂലൈ 7, 8 തീയതികളിൽ നടന്നു. ജില്ലയിലെ ബാലവേദി പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും പകരാൻ ദ്വിദിന ക്യാമ്പിന് കഴിഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാലവേദി ചെയർമാൻ വി.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കൺവീനർ പ്രിയൻ ആലത്ത് ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് വാർഡ് അംഗങ്ങളായ കെ.എം. ജോൺസൺ, …

Read More »

വിജ്ഞാനോത്സവം: അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോത്സവത്തിനായി അധ്യാപകര്‍ക്കുള്ള പരിശീലനം കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ അന്‍പതാം വര്‍ഷം, ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക് യൂണിയന്റെ നൂറാം വാര്‍ഷികം, സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് തെളിവ് കണ്ടെത്തിയതിന്റെ നൂറാംവാര്‍ഷികം എന്നീ പ്രത്യേകതകളുള്ള വര്‍ഷമാണ് 2019. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശാസ്ത്രപ്രചാരണത്തിന്റെ ഭാഗമായിരിക്കും ഈവര്‍ഷത്തെ വിജ്ഞാനോത്സവം. ബഹിരാകാശഗവേഷണം, ബഹിരാകാശ ചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്ത്രത്തിന്റെ വിവിധ …

Read More »

എറണാകുളം ജില്ലാ വിദ്യാഭ്യാസ ശില്‍പശാല

എറണാകുളം: ജില്ലാ വിദ്യാഭ്യാസ ശില്‍പശാല പരിഷദ്ഭവനില്‍ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീമതി ശാന്തിദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. 13 മേഖലകളില്‍ നിന്നായി 47 പേര്‍ പങ്കെടുത്തു. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനെക്കുറിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സ്റ്റേജ് പെര്‍ഫോര്‍മറുമായ മനു ജോസ് ക്ലാസെടുത്തു. വിജ്ഞാനോത്സവം പിന്നിട്ട വഴികള്‍, ആ വലിയ കാല്‍വെപ്പിന് അരനൂറ്റാണ്ട് എന്നീ വിഷയങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ കണ്‍വീനര്‍ വി.വിനോദ് വിശദീകരിച്ചു. അനുബന്ധപരിപാടികളായി നടക്കേണ്ട ജ്യോതിശാസ്ത്ര ലാബ്, ജ്യോതിശാസ്ത്ര സംവാദം എന്നിവയേക്കുറിച്ചുള്ള ഡെമോ: …

Read More »

ജാഗ്രതാ സമിതികളുടെ യോഗം

എറണാകുളം: ആമ്പല്ലൂര്‍ പഞ്ചായത്ത്തല, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജാഗ്രതാസമിതി അംഗങ്ങളുടെ യോഗം പഞ്ചായത്ത് തലത്തിൽ 7.7.2018 ശനിയാഴ്ച 10.30 മുതൽ 1 മണി വരെ പഞ്ചായത്ത് ആഫീസ് ഹാളിൽ ചേർന്നു. ജാഗ്രതാ സമിതിയുടെയും, ജൻഡർ റിസോഴ്സ് ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങളെയും, സാദ്ധ്യതകളെയും സംബന്ധിച്ച് തൃശ്ശൂർ കില ഫാക്കൽറ്റിയും ജൻഡർ കോഴ്സ് ഡയറക്ടറുമായ ഡോ. അമൃത കെ.പി.എൻ വിഷയാവതരണം നടത്തി സംസാരിച്ചു.

Read More »

മുചുകുന്ന് യൂണിറ്റ് യുറീക്ക ചങ്ങാതികൂട്ടം

കണ്ണൂര്‍: മുചുകുന്ന് യൂണിറ്റ് ബാലവേദിയായ യുറീക്ക ചങ്ങാതികൂട്ടത്തിന്റെ ഏകദിന ക്യാമ്പ് മുചുകുന്ന് യു.പി സ്‌കൂളി. നടന്നു. ശശിധരന്‍ മണിയൂര്‍ ഉദ്്ഘാടനം ചെയ്തു. സീതാമണി അദ്ധ്യക്ഷത വഹിച്ചു. ദേവാനന്ദ്, ഗീതാഞ്ജലി, ആതിര, അഖില്‍, നിഷിത.ടി എന്നിവര്‍ പരിപാടി നയിച്ചു. എ.ടി. രവി സ്വാഗതം പറഞ്ഞു.

Read More »

ബഷീര്‍ ദിനം ആചരിച്ചു

പാലക്കാട്: ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തി. ജൂലൈ 7ന് ബഷീര്‍ ദിനം ആചരിച്ചു. ബഷീര്‍ ദിന പരിപാടികള്‍ വട്ടേനാട് ഹൈസ്‌കൂളി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ചന്ദ്രന്റെ അധ്യക്ഷതയി. നടന്ന പരിപാടിക്ക് പി.വി.സേതുമാധവന്‍ സ്വാഗതം പറഞ്ഞു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് സാഹിത്യാസ്വാദനവും ക്വിസും നടത്തി. കുട്ടികളുടെ പരിപാടികള്‍ക്ക് പി.വി.സേതുമാധവന്‍, രാമകൃഷ്ണന്‍ കുമരനല്ലൂര്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി. …

Read More »