Home / Editor (page 3)

Editor

പത്തനംതിട്ട ജില്ലാ സാംസ്കാരിക സംഗമം

ജനുവരിയില്‍ നടത്തുന്ന ജനോത്സവപരിപാടിയുടെ മുന്നോടിയായി ജില്ലയിലെ കലാ സാംസ്കാരികപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ഫാസിസത്തിന്റെ ഇരുണ്ടനാളുകളില്‍ കലയെ ചെറുത്തുനില്‍പിന്റെ ആയുധമാക്കി മാറ്റാന്‍ കഴിയുന്നവരുടെ ഒരു വിശാല സാംസ്കാരികമുന്നണി രൂപീകരിക്കുന്നതിന് യോഗത്തില്‍ ധാരണയായി. തുടര്‍ന്ന് മേഖലാതല സാംസ്കാരികസംഗമങ്ങളും കലാശില്‍പശാലകളും സംഘടിപ്പിക്കും. പത്തനംതിട്ട ബിആര്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസെക്രട്ടറി ജി.സ്റ്റാലിന്‍, ജില്ലാസെക്രട്ടറി രാജന്‍ ഡി ബോസ്, യു.ചിത്രജാതന്‍, കെ.മോഹന്‍ദാസ്, പി.കെ.രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ജനോത്സവം പാലക്കാട്

പാലക്കാട് ജില്ലാ കലാ സംസ്‌കാരിക സംഗമം ഗവ. മോഡല്‍ എല്‍ പി സ്‌കൂളില്‍ വച്ച് നടത്തി കൂട്ടപ്പാട്ട്, കൂട്ടചിത്രം വര എന്നിവയോടെയായിരുന്നു സംഗമത്തിന്റെ തുടക്കം. ജനോത്സവം എല്ലാ മേഖലകളിലും നടത്തുന്നതിനും അതിനുവേണ്ട ജില്ല കലാസംസ്‌കാരം സമിതിയേയും തെരഞ്ഞെ ടുത്തു. മാതൃഭാഷാസംഗമം, വികസന -സംസ്‌കാര സംവാദം, പുഴയുത്സവം, ജനാരോഗ്യസദസ്സ്, ഫ്രീസോഫ്റ്റ് വെയര്‍ ഫെസ്റ്റ്, കുട്ടിപ്പൂരം, മേരി ക്യൂറി കലായാത്ര എന്നിവ നടത്തും

Read More »

ആലുവ മേഖലാ സാംസ്കാരികപാഠശാല

ജനോത്സവം ആലുവ മേഖലാ സാംസ്കാരികപാഠശാലയും ജനോത്സവസമിതി രൂപീകരണവും ആലങ്ങാട് കോട്ടപ്പുറം KEM സ്കൂളിൽ ഡിസംബർ 24 ന് നടന്നു. കാലത്ത് 10.45ന് രജിസ്ട്രേഷൻ ആരംഭിച്ചു. വര/ പാട്ട് / നാടകം / സിനിമ എന്നീ ഗ്രൂപ്പുതിരിച്ചായിരുന്നു രജിസ്ട്രേഷൻ. നാലിനങ്ങളിലായി 26 പേരും 43 പൊതു പ്രവർത്തകരും പങ്കെടുത്തു. മേഖല സെക്രട്ടറി ജിതിൻ സ്വാഗതം ആശംസിച്ചു. ജാഫർ ആലപ്പുഴ ജനോത്സവം എന്താണെന്നും എങ്ങനെയാണെന്നും ലളിതമായ ശൈലിയിൽ അവതരിപ്പിച്ചു. സതീശൻ, ജയ്‌മോഹൻ, ത്രേസ്യാമ്മ …

Read More »

ജനോത്സവം കണ്ണൂര്‍

കണ്ണൂരില്‍ ജനോത്സവം ജില്ല കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചാബ് സെന്റല്‍ യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. 14 മേഖലകളിലും ജനോത്സവം നടത്തുന്നതിനു തീരുമാനിച്ചു.          

Read More »

തൃശ്ശൂര്‍ ജില്ലാ സാംസ്കാരിക കൂട്ടായ്മ

  ജില്ലാ കല-സംസ്കാരം ഉപസമിതി കൊടുങ്ങല്ലൂരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു കൊടുങ്ങല്ലൂരിലെ സാംസ്കാരിക പ്രവര്‍ത്തകനായ ഉണ്ണിപിക്കാസോ കൊടിക്കൂറ ഉയര്‍ത്തി. നാടന്‍പാട്ടുകളുടെ രചയിതാവായ അറുമുഖന്‍ വെങ്കിടങ്ങ്‌ വര്‍ത്തമാനം പറഞ്ഞും പാട്ടുപാടിയും കൂട്ടായ്മക്ക് തുടക്കമിട്ടു. കലാ സംസ്കാരം സംസ്ഥാനഉപസമിതി ചെയര്‍മാന്‍ ടി വി വേണുഗോപാലന്‍, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, ഇ.ഡി ഡേവിസ്, അഡ്വ.കെ പി രവിപ്രകാശ്‌, ജില്ലാപഞ്ചായത്തംഗം നൌഷാദ് കൈതവളപ്പില്‍, ഒ എ സതീഷ്‌, വി.മനോജ്‌, ഇ.ജിനന്‍, ഡോ.ഷാജു നെല്ലായി, എം എ മണി, …

Read More »

തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിതഗ്രാമം

– എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജനിര്‍മല ഹരിതഗ്രാമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നേറുന്നു. – ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മുഴുവന്‍ വീടുകളിലേക്കും എല്‍.ഇ.ഡി, സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്നതുമാത്രമല്ല അവയുടെ നിര്‍മാണത്തിനും സര്‍വീസിങ്ങിനും ഉള്ള ക്ലിനിക്കും പ്രവര്‍ത്തനമാരംഭിച്ചു. വിവിധ സംഘടനകള്‍ കെ.എസ്.ഇ.ബി, അനര്‍ട്ട്, ഇ.എം.സി എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായം ഒക്കെയാണ് ഈ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പരിഷത്ത് യൂണിറ്റിനെ പ്രാപ്തമാക്കിയത്. – …

Read More »

ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍

ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍ ജനോത്സവസംഘാടനത്തിന് പുസ്തക പ്രചാരണത്തിനുപുറമേ സമത ഉല്പന്നങ്ങളുടെ പ്രചാരണവും കൂടി നടത്താവുന്നതാണ്. ബദലിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടതും ഇതിന്റെ ഭാഗമാണ്. ഒരു കുടുംബത്തിന് ആവശ്യമായ ടോയ്‌ലറ്ററി ഉല്പന്നങ്ങളും ചൂടാറാപ്പെട്ടിയും മാലിന്യസംസ്കരണ ഉപാധികളും പ്രചരിപ്പിക്കാം. ഒപ്പം സോപ്പുല്പന്നങ്ങള്‍ സംബന്ധിച്ച ക്ലാസുകള്‍, ഊര്‍ജക്ലാസുകള്‍, മാലിന്യസംസ്കരണ ക്ലാസുകള്‍ എന്നിവയൊക്കെ നടത്താം. ക്ലാസിനുള്ള പ്രസന്റേഷന്‍ മറ്റീരിയലുകളും വിശദാംശങ്ങളും ppc യില്‍ നിന്നും ലഭ്യമാകും. ജനോത്സവകേന്ദ്രത്തില്‍ രണ്ടോ, മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, ഊര്‍ജജാഥ എന്നിവയും സംഘടിപ്പിക്കാം. …

Read More »

ജനോത്സവത്തിന്റെ ഘടന 

1. ജനോത്സവത്തിന്റെഘടന  നമ്മുടെ ജനോത്സവത്തിന്റെ ഉള്ളടക്കത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട അഞ്ച് ഘടകങ്ങൾ.  സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പ്രദർശനപൂരം കായികപ്പെരുന്നാള്‍പൂരക്കളിത്തട്ട് വിഷയമിതി പരിപാടികള്‍1.സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പൂരത്തിന് മുമ്പ് പൂതത്തിന്റെയും ഓണപ്പൊട്ടന്റെയും പൊയ്ക്കുതിരയുടെയും കുമ്മാട്ടിയുടെയും നാട്ടിറക്കം പണ്ടുകാലം മുതലേ നമ്മുടെ നാട്ടിലുണ്ട്.  ജനോത്സവത്തിന്റെ വരവറിയിക്കൽ പരിപാടിയായാണ് നാം കലയുടെ നാട്ടിറക്കത്തെ കാണുന്നത്.  5 – 6 പേരുടെ ഒരു സംഘം  10 -15 വീടുകൾ തോറുമോ വീട്ടുകാരെ ഒന്നിച്ചു ചേര്‍ത്ത് വീട്ടുമുറ്റങ്ങളിലോ ആല്‍മരച്ചോട്ടിലോ പുഴക്കരയിലോ കുളക്കടവിലോ  …

Read More »

മേരിക്യൂറി നാടകം ഉള്ളടക്കം

മേരിക്യൂറിയുടെ 1981 മുതൽ 1911 വരെയുള്ള ജീവിതകാലമാണ് നാടകം ആവിഷ്കരിക്കുന്നത്. പാരിസിലെ അവരുടെ പഠനകാലം മുതൽ രണ്ടാം നോബൽ സമ്മാനം നേടുന്നത് വരെയുള്ള സംഭവങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു. സർ ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന പോളണ്ടിലായിരുന്നു മേരിയുടെ ജനനം. സ്‌കൂൾ കാലം മുതൽ തന്നെ ഇതര പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തയായി കണക്കിനോടും ശാസ്ത്രത്തോടും പ്രത്യേക അഭിനിവേശം പുലർത്തിയ വിദ്യാർത്ഥിയായിരുന്നു അവൾ. പെൺകുട്ടികൾ പോളിഷ് സർവകലാശാലകളിൽ നിന്നും ഉന്നത വിദ്യാഭ്യാസം തേടുന്നത് സർ ഭരണകൂടം …

Read More »

ഗ്രാമപത്രം

നമ്മള്‍ ജനങ്ങള്‍ WE THE PEOPLE ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കാന്‍ ജനോത്സവം  ശാസ്ത്രബോധം,  ജനാധിപത്യം, മാനവികത

Read More »