Home / Editor (page 30)

Editor

സമൂഹത്തില്‍ ബൗദ്ധിക മണ്ഡലത്തിനെതിരായ ആക്രമണം വര്‍ധിച്ചു – കെ.പി. അരവിന്ദന്‍

ആലപ്പുഴ : നമ്മുടെ സമൂഹത്തില്‍ ഇന്ന് ബൗദ്ധിക മണ്ഡലത്തിനെതിരായുള്ള ആക്രമണം ശക്തമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും സമൂഹത്തിലെ ഉന്നതന്മാരെ ഉപയോഗിച്ചും ഇത്തരം ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡണ്ട് ഡോ. കെ.പി. അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 20ന് SDV ബസന്റ് ഹാളില്‍ വച്ച് ‘ശാസ്ത്രബോധം യുക്തിചിന്ത, ജനാധിപത്യം’ എന്ന വിഷയത്തില്‍ നരേന്ദ്രധബോല്‍ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമാ താരങ്ങളും വിരമിച്ച ഡോക്ടര്‍മാരും ചില രാഷ്ട്രീയ നേതാക്കളും ഈ …

Read More »

സാഹിത്യകാരന്മാർ ശാസ്ത്രസാ വക്ഷരതയുളളവരാകണം -വൈശാഖന്‍

തൃശ്ശൂര്‍ : സാഹിത്യകാരന്മാർ ശാസ്ത്രസാക്ഷരതയുളളവരാകണം എന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അഭിപ്രായപ്പെട്ടു. ശാസ്താവബോധ ദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധം, കൂടുതല്‍ സത്യബോധത്തോടെ എഴുതാന്‍ ഉപകരിക്കും. സാഹിത്യ രചനയില്‍ നിഗൂഢവത്കരണവും (Mystification) സ്ഥൂലതയും ഒഴിവാക്കാൻ ഇത് സഹായകമാകും. വലിയ പ്രപഞ്ചസത്യം വിളിച്ചോതുന്ന ഏറ്റവും ചെറിയ അതിമനോഹരമായ കവിതയാണ് E = mc2 എന്ന …

Read More »

വാക്സിനേഷൻ ശില്പശാല ഒറ്റപ്പാലം

ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ ‘വാക്സിനേഷൻ കട്ടികളുടെ അവകാശം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ.പ്രീത ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോ.പുരുഷോത്തമൻ ക്ലാസെടുത്തു. ജില്ലാ കൺവീനർ സുധീർ വി.പി, ജില്ലാക്കമ്മിറ്റി അംഗം കെ.ജി.എം ലിയോനാർഡ്. ഒറ്റപ്പാലം മേഖലാ ഭാരവാഹികളായ മണികണ്ഠൻ, മുഹമ്മദ് സുൾഫി എന്നിവർ സംസാരിച്ചു.

Read More »

യുറീക്കാ വായനശാല കോഴിക്കോട്

കോഴിക്കോട് : ശാസ്തസാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയങ്കര ജി.യു.പി.സ്‌കൂളിലെയും, കല്ലായ് ജി.യു.പി.സ്‌കൂളിലെയും എല്ലാ ക്ലാസ്സ് മുറികളിലും യുറീക്ക വായനശാല ആരംഭിച്ചു. ഉദ്‌ഘാടനം പരിഷത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദൻ നിർവഹിച്ചു. മേഖല പ്രസിഡണ്ട് പി.യു.മർക്കോസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകരായ വിനോദ്, പുരുഷോത്തമൻ, ലാംബെർട് ജോസഫ് എന്നിവർ സംസാരിച്ചു. കെ.സതീശൻ സ്വാഗതവും സി.പി.സദാനന്ദൻ നന്ദിയും പറഞ്ഞു.

Read More »

പ്രതിരോധ വാക്സിന്‍ നല്കാത്തത് കുട്ടികളോടുള്ള ക്രൂരത – ജാഥയും സെമിനാറും സംഘടിപ്പിച്ചു

കണ്ണൂര്‍ : മാരകമായ പത്തു രോഗങ്ങളെ വാക്സിന്‍‍ മുഖേന തടയാമെന്നിരിക്കേ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നിഷേധിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ഇത്തരം അശാസ്ത്രീയതക്കെതിരെ ജന മനസ്സാക്ഷി ഉണരണമെന്നും ആരോഗ്യ സെമിനാര്‍ ആവശ്യപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ‘‍വാക്സിനേഷന്‍ നാടിന്റെ ആരോഗ്യത്തിന്’ എന്ന പേരില്‍ നടത്തിയ ആരോഗ്യജാഥകളുടെ സമാപനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആരോഗ്യ സാക്ഷരതയില്‍ കേരളം പുറകോട്ടു പോവുകയാണ്. വാക്സിനെടുത്ത ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളില്‍ ഏതെങ്കിലുമൊരാള്‍ക്ക് …

Read More »

ജല സുരക്ഷാ ജീവ സുരക്ഷാ കാമ്പയിനും വയനാട്ടിൽ തുടക്കമായി – പ്രാദേശിക പരിസരസമിതി രൂപമെടുത്തു

വയനാട് : വരും തലമുറകൾക്ക് ഭൂമിയിൽ ജീവിതം അസാധ്യമാക്കുന്ന രീതിയിൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിസ്ഥിതിക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണങ്ങളെ ജനകീയമായി ചെറുക്കുന്നതിനും പൊതു ജനങ്ങളിൽ ജല സാക്ഷരത ഉണ്ടാക്കുന്നതിനുമായി പ്രാദേശിക പരിസര സമിതികൾ രൂപീകരിക്കുന്ന പ്രവർത്തനത്തിന് വൈത്തിരിയിൽ തുടക്കമായി. പ്രാദേശിക പരിസരസമിതി രൂപീകരണത്തിന്റെയും, കാമ്പയിന്റെയും സംസ്ഥാന തല ഉദ്ഘാടനം വൈത്തിരിയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ദേവകി നിർവഹിച്ചു. സംസ്ഥാനത്തെ 14 …

Read More »

വികേന്ദ്രീകൃത വികസനശില്പശാല

വികേന്ദ്രീകൃത ആസൂത്രണത്തെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷദ് വഞ്ചിയൂർ പരിഷദ് ഭവനിൽ നടത്തിയ ശില്പശാല കേരള കാർഷിക സർവകലാശാലാ വിജ്ഞാന വ്യാപന വിഭാഗം മുൻ മേധാവി ഡോ: സി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സന്തോഷ് ഏറത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ആർ.ഗിരീഷ് കുമാർ ആമുഖാവതരണം നടത്തി. വികസന കാഴ്ചപ്പാടും പ്രാദേശിക പദ്ധതികളും എന്ന വിഷയത്തില്‍ എൻ.ജഗജീവന്‍, ശ്വാന മാനേജ്‌മെന്റ് പ്രോജക്ട് സാധ്യത എന്ന വിഷയത്തില്‍ ഡോ.രവികുമാർ, ഭിന്നശേഷിക്കാരും തൊഴിലും …

Read More »

സയന്‍സ് മിറാക്കിള്‍ ഷോ

ചേളന്നൂര്‍ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണത്തിനായി അതിശക്തമായ ബഹുജനസമ്മർദം ഉയർന്നു വരണമെന്ന് ജില്ലാശാസ്ത്രാവബോധകാമ്പയിൻ കൺവീനർ പി.പ്രസാദ് ആവശ്യപ്പെട്ടു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖലാശാസ്ത്രാവബോധകാമ്പയിന്റെ ഭാഗമായി, നിത്യജീവിതത്തിൽ നാം കാണുന്ന ഒട്ടേറെ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും തുറന്നു കാട്ടുന്ന സയൻസ് മിറാക്കൾ ഷോ എന്ന പരിപാടി നന്മണ്ട ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തതുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷത്ത് ജില്ലാട്രഷറർ കെ.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സി.വിജയൻ സ്വാഗതവും …

Read More »

കല്‍ബുര്‍ഗി ദിനം ആചരിച്ചു

ചേര്‍ത്തല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേര്‍ത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ ഡോ എം എം കല്‍ബുര്‍ഗി ദിനം ആചരിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സ്വതന്ത്ര ചിന്തകനുമായിരുന്ന ഡോ കല്‍ബുര്‍ഗിയുടെ വധത്തിന് ഒരു വര്‍ഷം തികയുന്ന ആഗസ്ത് 30ന് ചേര്‍ന്ന ഫാസിസ്റ്റ് വിരുദ്ധസംഗമം ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു മാധുരി സാബു അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍, ഡി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ആര്‍. ബാലകൃഷ്ണന്‍ സ്വാഗതവും …

Read More »

അന്ധവിശ്വാസചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുക

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ത്തന്നെ നടപടിയുണ്ടാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. നരേന്ദ്രധാബോല്‍ക്കറിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പരിഷത്ത് തിരുവനന്തപുരം മേഖലാ കമ്മിറ്റിയാണ് ശാസ്ത്രാവബോധ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും സ്ത്രീകളെയും കുട്ടികളെയും ഇത്തരം ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഉയര്‍ന്ന സാക്ഷരതയും ശാസ്ത്രബോധവും ഉണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പുതിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂപപ്പെടുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്‌ത …

Read More »