Home / Editor (page 37)

Editor

മാസികാപ്രകാശനം

കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ് അധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ വച്ച് നടത്തിയ അവസരത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സയന്റിസ്റ് ഡോക്ടർ ഇ.എസ് .അനിൽകുമാറിർ സംസാരിക്കുന്നു.

Read More »

സൂക്ഷ്മജീവികളുടെ ലോകം അധ്യാപക സംഗമം

ആലുവ: ആലുവ മേഖലയിലെ വിവിധ സ്‌കൂളുകളിലെ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള അധ്യാപക സംഗമം യു സി കോളേജ് ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ ജൂലൈ 29നു നടന്നു. ഉച്ചക്ക് 2 മണിക്ക് ബോട്ടണി വിഭാഗം മുൻ മേധാവി ഡോ.താര സൈമൺ സംഗമം ഉദ്ഘാടനം ചെയ്തു. മൈക്രോസ്കോപ്പിലൂടെയുള്ള നിരീക്ഷണം കുട്ടികളിൽ ആകാംക്ഷയും അദ്‌ഭുതവും ഉണർത്തുന്നതോടൊപ്പം അവരിലെ ജിജ്ഞാസയെ വളർത്തുകയും ചെയ്യുന്നു. കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച് തുടർപഠനം തെരഞ്ഞെടുക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. …

Read More »

സ്പെഷ്യൽ മാസികാ പ്രകാശനം

പത്തനംതിട്ട : ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും സ്പെഷ്യല്‍ പതിപ്പിന്റെ ജില്ലാതല പ്രകാശനം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസി ഇത്താക് ഇടപ്പരിയാരം എസ്.എന്‍.ഡി.പി. ഹെസ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീലതക്കു നൽകി നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര നിർവാഹകസമിതി അംഗം ജി.സ്റ്റാലിൻ, ജില്ലാ സെക്രട്ടറി ടി.ലളിതൻ ജില്ലാകമ്മിറ്റി അംഗങ്ങളായ വി.എന്‍.അനിൽ, തോമസ് ഉഴുവത്ത്, പി.കെ.പ്രസന്നൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനിതാ കുമാരി, എം.എന്‍.രാജമ്മ (PTAപ്രസിഡണ്ട്), പത്തനംതിട്ട മേഖലാ സെക്രട്ടറി. പി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Read More »

ചാന്ദ്ര ദിനം

എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍, എളമക്കര ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പരിഷത്ത് പ്രവര്‍ത്തകരായ എം.ആര്‍ മാര്‍ട്ടിന്‍, ശാസ്ത്ര സാഹിത്യകാരന്‍ സി രാമചന്ദ്രന്‍, വി കൃഷ്ണന്‍ കുട്ടി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Read More »

സോപ്പ് നിര്‍മാണ പരിശീലനം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം എന്‍.കെ. സുരേഷ് പരിശീലനം നടത്തി. മേഖല വൈസ് പ്രസിഡണ്ട് കെ. കെ. രഘുരാജ് സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടി.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആര്‍.സുജി ചന്ദ്രു സ്വാഗതവും, യൂണിറ്റ് അംഗം ദിവ്യ സാല്‍വി നന്ദിയും പറഞ്ഞു. 20 പേര്‍ പങ്കെടുത്തു.

Read More »

രോഗപ്രതിരോധപ്രവര്‍ത്തനം മാനവിക പ്രവര്‍ത്തനം – ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഏകദിന ശില്പശാല

മഞ്ചേരി : മലപ്പുറം ജില്ലയില്‍ തുടര്‍ച്ചയായി ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വാക്സിനുകള്‍ക്കെതിരെയുള്ള വ്യാജപ്രചാരണം ഇപ്പോഴും സജീവമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിനുകളെക്കുറിച്ചും അതിന്റെ ശാസ്ത്രീയതയെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ചുനടന്ന ശില്പശാല ജില്ലാ മെഡിക്കല്‍ ഒഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക് ജോബ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. രേണുക എന്നിവര്‍ …

Read More »

ഊരകം മലയിലേക്ക് പഠനയാത്ര

കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റി, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലൂടെ കടന്നുപോയി. കരിങ്കല്‍ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയുടെ തകര്‍ച്ച ജാഥാംഗങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ ഭൂരിഭാഗവും അനധികൃതമാണെന്ന് അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടു. ജില്ലാകമ്മറ്റിയംഗം വി.കെ.രാഘവന്റെ നേതൃത്വത്തില്‍ എന്‍.എച്ച്.കോളനി യൂണിറ്റാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. …

Read More »

കോളറ ബോധവല്‍കരണം

ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു’ PHC യിലെ ഡോ.വിനീത, പഞ്ചാ.പ്രസീഡന്റ് ജയശ്രീ, ബ്ലോക്ക് മെമ്പർ സജിത, വാർഡ് മെമ്പർ ജയന്തി എന്നിവർ ആശംസകളപ്പർപ്പിച്ചു. പരിഷത്ത് മേഖലാ പ്രസിഡണ്ട് മോഹനൻ അധ്യക്ഷനായിരുന്നു. മഹൽ സ്വാഗതവും അച്ചുതൻ നന്ദിയും പറഞ്ഞു. ലിയോനാർഡ് വിശദീകരണം നടത്തി. ജാഥ പിന്നീട് പീലിയോട്, …

Read More »

പുറം കേരളത്തെ ഉള്‍ക്കൊളളുവാന്‍ കേരള ഭരണ സംവിധാനത്തെ വിപുലപ്പെടുത്തണം. – ഡോ.കെ.എന്‍.ഹരിലാല്‍

കണ്ണൂര്‍: പുറം കേരളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം അകം കേരളം വിപുലപ്പെടുത്തണമെന്ന് കേരള ആസൂത്രണ ബോര്‍ഡ് അംഗമായ ഡോ.കെ.എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു. അകം കേരളം പുറം കേരളം എന്ന വിഷയത്തില്‍ പരിഷത്ത് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ എല്ലാ മേഖലയും പുറം കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പില്‍ വലിയ പങ്ക് പുറം കേരളം വഹിക്കുന്നുണ്ട്. എന്നാല്‍ പ്രവാസികളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല. …

Read More »

പുതിയ പ്രതീക്ഷകളുമായി അദ്ധ്യാപക ഗവേഷക കൂട്ടായ്മ

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാവിദ്യാഭ്യാസ വിഷയസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച എറണാകുളം ജില്ലയിലെ ഗവേഷണ കൂട്ടായ്മയുടെ ജൂലായ് മാസത്തിലെ രണ്ടാമത്തെ ഒത്തുചേരൽ ജൂലൈ 31 ഞായറാഴ്ച പരിഷത്ത് ഭവനിൽ വച്ച് നടന്നു. ടി.പി.കലാധരൻ നേതൃത്വം നല്കിയ കൂട്ടായ്മയിൽ ജയശ്രീ, പൗലോസ് , മിനി, വൈഗ, ജ്യോതി, ലത തുടങ്ങിയവർ പങ്കെടുത്തു. ‘ഇംഗ്ലീഷ് ഭാഷാ ശേഷിയുടെ ആർജനം തിയേറ്റർ സാധ്യതകളിലൂടെ – ഒരു പഠനം’ എന്ന വിഷയത്തില്‍ ജ യശ്രീ പ്രബന്ധം അവതരിപ്പിച്ചു. …

Read More »