Home / Editor (page 4)

Editor

ശാസ്ത്രം ആക്രമിക്കപ്പെടുന്നതിനെതിരെ മാർച്ച് ഫോർ സയൻസ്

    തൃശ്ശൂർ: ആഗോളതലത്തിലും ദേശീയതലത്തിലും നടക്കുന്ന ശാസ്ത്രവിരുദ്ധതയ്ക്കെതിരെ, ശാസ്ത്രജ്ഞരുടെ സാർവദേശീയ വേദി ആഹ്വാനം ചെയ്ത മാർച്ച് ഫോർ സയൻസ് തൃശ്ശൂരിൽ നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സംഘാടകസമിതിയാണ് മാർച്ചിന് നേതൃത്വം നൽകിത്. ശാസ്ത്രജ്ഞരും അധ്യാപകരും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും അണിനിരന്ന മാർച്ച് സാഹിത്യ അക്കാദമി പരിസരത്ത് നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയിൽ സമാപിച്ചു. പത്മ …

Read More »

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – നിയമസഭാ മാര്‍ച്ച് നടത്തി

നിയമസഭാമാര്‍ച്ച് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: നെല്‍വയല്‍തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നിയമസഭാ മാര്‍ച്ചും ജനസഭയും സംഘടിപ്പിച്ചു. നിയമസഭയ്ക്കു മുന്നില്‍ നടന്ന ജനസഭ പ്രശസ്ത കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ്, സംസ്ഥാന സെക്രട്ടറി ജി.സ്റ്റാലിന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ അജയന്‍, ജില്ലാ പരിസ്ഥിതി വിഷയസമിതി കണ്‍വീനര്‍ എസ്.എന്‍.സുനില്‍ എന്നിവര്‍ സംസാരിച്ചു. 2008ലെ …

Read More »

കേംബ്രിഡ്ജ് അനലറ്റിക്ക ഇനിയെങ്കിലും സ്വതന്ത്ര ആള്‍ട്ടര്‍നേറ്റീവുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം

കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ഇലക്ഷനെ അട്ടിമറിച്ച വാര്‍ത്ത എല്ലാവരും വായിച്ച് കാണും. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപുകളെ എടുത്ത് കളഞ്ഞതുകൊണ്ടോ ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തതുകൊണ്ടോ ആവില്ല. എന്താണ് കേംബ്രിഡ്ജ് അനലറ്റിക്ക ? ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരസ്യ കമ്പനി ആണിത്. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച വ്യക്തിഗത വിവരങ്ങളെ പഠിച്ച് ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തി ഫലത്തെ അനുകൂലമാക്കിയ തിലൂടെയാണ് ഇവര്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. …

Read More »

ടി.ആര്‍.ചന്ദ്രദത്ത് കര്‍മോത്സുകതയുടെയും ഇച്ഛാശക്തിയുടെയും ആള്‍രൂപം

മര്‍ത്യവീര്യം അദ്രിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച മഹാകവിതന്നെയാണല്ലോ വിജിഗീഷുവായ മൃത്യുവിനുപോലും ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് എഴുതിയതും. മാരകമായ രോഗത്തിന് കീഴ്പെട്ടിട്ടും അത്യസാധാരണമായ മനോബലം കൊണ്ടും കര്‍മനിരതത്വം കൊണ്ടും മരണത്തെപ്പോലും മാറ്റിനിര്‍ത്തി താന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ലോകത്തോട് വിടപറഞ്ഞ ടി.ആര്‍.ചന്ദ്രദത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠവും മാതൃകയുമാണ്. 2018 മാര്‍ച്ച് 20 നാണ് 75-ാമത്തെ വയസ്സില്‍ ദത്ത് മാഷ് നിര്യാതനായത്. ഓരോ മണല്‍തരിയിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണപ്പുറമാണ് ദത്ത് മാഷെ …

Read More »

നെന്മണിക്കര യൂണിറ്റ് വാര്‍ഷികം

ശാസ്ത്രസാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 18ന് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ കൊടകര മേഖലാക്കമ്മിറ്റിയംഗം ശ്രീനാഥിന്റെ ഗൃഹത്തില്‍ നടന്നു. സെക്രട്ടറി സിഗില്‍ ദാസ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. ജില്ലാക്കമ്മിറ്റിയംഗം കെ.കെ.അനീഷ് കുമാര്‍ യൂണിറ്റ് രേഖ അവതരിപ്പിച്ചു. നെല്‍വയല്‍ നീര്‍ത്തടനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയമായി ആവശ്യപ്പെട്ടു. ഇരുപതോളം പേര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികള്‍ : പ്രസിഡണ്ട് – ആവണി ശിവന്‍, വൈസ് പ്രസിഡണ്ട് – …

Read More »

മഞ്ചേരി മേഖല വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ സമ്മേളനം മാര്‍ച്ച് 28,29 തിയ്യതികളില്‍ ജി.എം.എല്‍.പി.സ്‌കൂള്‍ എടവണ്ണയില്‍ വെച്ചു നടന്നു. മാര്‍ച്ച് 28 നു വൈകുന്നേരം എടവണ്ണ ബസ്റ്റാന്റില്‍ വെച്ച് ജനാധിപത്യം, ശാസ്ത്രബോധം , മാനവികത എന്ന വിഷത്തില്‍ വി. വിനോദ് പ്രഭാഷണം നടത്തി. സുന്ദരന്‍ ചെമ്പ്ര സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്‌റ് അനൂപ് പറക്കാട്ട് ആമുഖം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അരുണ്‍കുമാര്‍ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി …

Read More »

ഇരിട്ടി മേഖലാ വാർഷികം

ഇരിട്ടി : 2018 മാർച്ച് 24, 25 തീയ്യതികളിൽ (ശനി, ഞായർ) കുയിലൂർ എ.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാസെക്രട്ടറി ബേബിലത ടീച്ചർ ഉദ്ഘാടനം ചെയ്തു. പടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി. രാഘവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൺവീനർ സന്തോഷ് കെ.വി. നന്ദി പറഞ്ഞു. തുടർന്ന് ഇരിട്ടി “കനൽ കൂട്ടം” അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവ് നാടകം അരങ്ങേറി. രാത്രി …

Read More »

പുത്തൻചിറ യൂണിറ്റ് വാർഷികം

പരിഷത്ത് പുത്തൻചിറ യൂണിറ്റ് വാർഷികം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.െക. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനിതാ മനോജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ജയരാജ് പി.ഡി സ്റ്റീഫൻ ഹോക്കിങ്ങ് അനുശോചന പ്രമേയവും ആമുഖവും അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രസാദ് പി.എസ്. റിപ്പോർട്ടും എന്‍.കെ.ഹരിശ്ചന്ദ്രൻ കണക്കുകളും മേഖലാ കമ്മറ്റി അംഗം പി.എസ്. ശങ്കരൻ സംഘടനാ റിപോർട്ടും അവതരിപ്പിച്ചു. 22 പേർ പങ്കെടുത്ത യോഗത്തിൽ ബിജു …

Read More »

എലവഞ്ചേരി യൂണിറ്റ് സമ്മേളനം

ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റ് സമ്മേളനം മാര്‍ച്ച്29ന് സയൻസ് സെന്ററിൽ വച്ച് നടന്നു.സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. CPIM LC സെക്രട്ടറി കെ രാജേഷ്, വാർഡ് മെമ്പർ കെ പ്രകാശൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘടനാ രേഖയും സ്റ്റീഫൻ ഹോക്കിങ്ങിസ് അനുസ്മരണവും പരിഷത്ത് ജില്ല കമ്മിറ്റി അംഗം പ്രദോഷ് കുനിശ്ശേരിയും യൂണിറ്റ് വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ആർ രാജേഷും അവതരിപ്പിച്ചു. …

Read More »

ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികവും സുഹൃദ് സംഗമവും

വാർഷികയോഗത്തിലും സുഹൃദ് സംഗമത്തിലും ആരോഗ്യ മേഖലയും വർധിച്ചു വരുന്ന ചികിത്സ ചെലവുകളൂം എന്ന വിഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ :കെ .വിജയകുമാർ ക്ലാസ് എടുക്കുന്നു തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികവും തുടര്‍ന്ന് സുഹൃദ് സംഗമവും സംഘടിപ്പിച്ചു. ആശാരിപ്പുറത്ത് ജിതിൻ ഗോപിയുടെ വസതിയിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയും വർധിച്ചു …

Read More »