Home / Editor (page 5)

Editor

പ്രൊഫ. യശ്പാല്‍ അനുസ്മരണം

കലാകൗമുദിയില്‍ കെ.കെ.കൃഷ്ണകുമാര്‍ എഴുതിയ ലേഖനം പ്രൊഫസർ യശ്പാലിന്റെ നിര്യാണത്തോടെ ഇന്ത്യൻ ശാസ്ത്രരംഗത്തെ ഏറ്റവും സൗമ്യവും ജനകീയവുമായ മുഖം ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 90 വർഷം നീണ്ട, തികച്ചും അർത്ഥപൂർണ്ണമായ ജീവിതത്തോട് അദ്ദേഹം വിടപറഞ്ഞു. തൊട്ടതെല്ലാം ജനകീയമാക്കാൻ കഴിഞ്ഞ ശാസ്ത്രജ്ഞൻ, പ്രഗത്ഭനായ ശാസ്ത്രപ്രചാരകൻ, കാന്തദർശിയായ വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ യശ്പാലിന് കഴിഞ്ഞു. പ്രശസ്ത സംവിധായകനും നടനുമായ ഗിരീഷ് കർണാട് സംവിധാനം ചെയ്ത് ദൂരദർശൻ സംപ്രേഷണം …

Read More »

ആമസോണ്‍ വനങ്ങളുടെ നാശം ആഗോള കാലവസ്ഥയെ ബാധിക്കും- ഡോ. ഷാജി തോമസ്

ആഗോളകാലവസ്ഥയെ നിയന്ത്രിക്കുന്ന ആമസോണ്‍ വനങ്ങള്‍ അതീവഗുരുതരമായ പരിസ്ഥിതി നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ബ്രസീല്‍ പാരസ്റ്റേറ്റിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഷാജി തോമസ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ആമസോണ്‍ കാടുകളിലെ പരിസ്ഥിതിയും ആദിവാസി ജീവിതവും പഠിക്കുന്ന ഡോ. ഷാജി തോമസ്, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പരിസരകേന്ദ്രത്തില്‍വച്ച് നടന്ന ‘ആമസോണ്‍ പരിസ്ഥിതിയും ജീവിതവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പത്‌നിയും  ബ്രസീലുകാരിയുമായ ശ്രീമതി എലിസാന്‍ജിയോ പിന്‍ഹിറോ യുമായിട്ടാണ് …

Read More »

സമ്മേളനത്തിനുള്ള ചോറിന് ചേറില്‍ പണിതുടങ്ങി

2018 മെയ് മാസത്തില്‍ വയനാട്ടിൽ വെച്ച് നടക്കുന്ന സംഘടനയുടെ അൻപത്തിയഞ്ചാം വാർഷികത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി. സമ്മേളന ദിവസങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനുള്ള അരി കൃഷി ചെയ്ത് ഉണ്ടാക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതിന്റെോയടിസ്ഥാനത്തിൽ ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിൽ തോണിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവജന സ്വാശ്രസംഘത്തിന്റെ സഹകരണത്തോടെ തോണിച്ചാൽ ശിവസുബ്രമണ്യൻ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ നെൽപാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ‌ ജൂലായ് പതിനാറിന് വിത്തിടൽ നടത്തി. …

Read More »

ട്രാൻസ്ജെന്ററും കേരള സമൂഹവും – ചര്‍ച്ച

കോട്ടയം : ജൂലൈ 19 – ന് കോട്ടയം പരിഷത്ത് ഭവനിൽ പരിഷത്ത് പഠനവേദിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജന്ററും കേരളസമൂഹവും എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജില്ലാ ജഡ്ജിയുമായ എ.ഇജാസ് വിഷയമവതരിപ്പിച്ചുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ചെറുപ്പത്തിലെ തന്നെ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുത്തപ്പെടുന്ന ട്രാന്‍സ്ജന്ററുകൾക്ക് പലർക്കും ശരിയായി വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ല, തൊഴിൽ ലഭിക്കുന്നില്ല. ഇങ്ങനെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്ന അവസ്ഥയിൽ ഇവർക്ക് നാട് …

Read More »

‘മഴക്കാലരോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ – ബോധവല്‍ക്കരണ ക്ലാസ്സുകള്‍

ചാവക്കാട് : മഴക്കാലം പകര്‍ച്ച വ്യാധികളുടെ കൂടി കാലമായി മാറിയിരിക്കുന്നു. സാമൂഹ്യശുചിത്വമില്ലായ്മ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഈ മഴക്കാലത്ത് കുരഞ്ഞിയൂരില്‍ നിന്ന് ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുക കൂടി ചെയ്തപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ ഇടപെടാനും ചാവക്കാട് മേഖലയിലെ കുരഞ്ഞിയൂര്‍ യൂണിറ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 29 ശനിയാഴ്ച്ച 2 മണിക്ക് ഒരേ സമയം ആറ് വ്യത്യസ്ത കേന്ദ്രങ്ങളിലായി ‘മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ …

Read More »

വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍

കോട്ടയം : ആഗസ്റ്റ് 6-ന് ഏകദിന വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൺവെൻഷനിൽ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി കെ.മനോഹരൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വിദ്യഭ്യാസ പുരോഗതിയുടെ ചരിത്രവും കാരണങ്ങളും ഇന്ന് ഈ രംഗത്ത് നിലനിൽക്കുന്ന വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്തിന് പരിഷത്ത് നൽകിയ സംഭാവനകളും മാറുന്ന വിജ്ഞാനോത്സവത്തിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ കുറിച്ച് നടന്ന ചർച്ചയിൽ കോട്ടയം ബി.ആര്‍.സിയുടെ ചാർജ് വഹിക്കുന്ന ബിന്ദു മോൾ, ശ്രീകണ്ഠമംഗലം സ്കൂൾ …

Read More »

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട് കോഴിക്കോട് : സ്വന്തം ജീവിതം ശാസ്‌ത്രഗവേഷണങ്ങള്‍ക്കായി സമര്‍പ്പിച്ച നൊബേല്‍സമ്മാന ജേതാവും പ്രഗത്ഭ ശാസ്‌ത്രജ്ഞയുമായിരുന്ന മാഡംക്യൂറിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിക്കുന്ന കുട്ടികള്‍ക്കുള്ള ശാസ്‌ത്രമാസികകളായ `യുറീക്ക’, `ശാസ്‌ത്രകേരളം’ എന്നിവയുടെ പ്രത്യേക പതിപ്പുകള്‍ കോഴിക്കോട്‌ ബി.ഇ.എം. ഗേള്‍സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ സര്‍വിശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട്‌ ഓഫീസര്‍ എം.ജയകൃഷ്‌ണന്‍ പ്രകാശനം ചെയ്‌തു. ഹെഡ്‌മിസ്‌ട്രസ്‌ വത്സല ജോണ്‍ അധ്യക്ഷത വഹിച്ചു. മാസികാ എഡിറ്റര്‍ സി.എം.മുരളീധരന്‍ പ്രത്യേക പതിപ്പ്‌ …

Read More »

കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധം

സു.ബത്തേരി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം അടുക്കളയില്‍ നിന്നും തുടങ്ങണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ സമാപിച്ച ഏകദിന ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണത്തിന് അടുക്കളയില്‍ ഉപയോഗിക്കുന്ന ചൂടാറാപ്പെട്ടിക്ക് ഒരു വര്‍ഷം രണ്ട് സിലിണ്ടര്‍ വരെ ഗ്യാസ് ലാഭിക്കാനുള്ള ശേഷിയുണ്ട്. പാചകസമയം കുറക്കുന്നതു വഴി ഇന്ധനം ലാഭിക്കുക മാത്രമല്ല അതുമൂലം ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് നിര്‍ഗമനം കുറക്കാനും കഴിയുന്നു. അടുക്കളയില്‍ വച്ചുതന്നെ ജൈവമാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ബയോബിന്‍ ഉപയോഗിക്കുന്നതുവഴി അടുക്കള …

Read More »

പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം

തിരുവനന്തപുരം : പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം പരിഷത്ത് ഭവനിൽ നടന്നു. ഡോ.ആർ.വി.ജി മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യെശ്‌പാൽ അനുസ്മരണം മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ കൃഷ്ണകുമാർ മാഷും റാവു അനുസ്മരണം സി.ജി.ആർ മാഷും നിർവഹിച്ചു. പ്രൊ: സി.പി അരവിന്ദാക്ഷൻ മാഷ് യെശ്പാലിനെ അനുസ്മരിച്ച് സംസാരിച്ചു. യു.ആർ ഇന്ത്യൻ ബഹിരാകാശചരിത്രം ഡോ.റാവുവിന്റെ ചരിത്രം കൂടിയാണ്. 1975-ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതൽ മംഗൽയാൻ വരെ 18 …

Read More »