Home / കേരളപഠനം

കേരളപഠനം

കേരള പഠനം കൊല്ലം പരിശീലനം

കൊല്ലം ജില്ലാ തല പരിശീലനത്തില്‍ 105 പേർ പങ്കെടുത്തു. I2 മേഖലകളിൽ നിന്നുള്ള പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 20 പേര്‍ വനിതകൾ ആയിരുന്നു. രാവിലെ 11 മണിക്ക് ശില്പശാല ആരംഭിച്ചു: ജില്ലാ പ്രസിഡണ്ട് സമാരംഭത്തിനു് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു. ‘തുടർന്ന് പരിഷത്തും പഠനവും’ ബി രമേഷ് അവതരിപ്പിച്ചു. ഓൺലൈൻ പരിശീലനത്തിന് മനു, ശ്രീകുമാർ, ജോസ്, സുജിത് എന്നിവർ നേതൃത്വം നൽകി.

Read More »

രണ്ടാം കേരളപഠനം തൃശ്ശൂരില്‍ പരിശീലനം പൂര്‍ത്തീകരിച്ചു

തൃശ്ശൂര്‍ : രണ്ടാം കേരളപഠനത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ നാല് കേന്ദ്രങ്ങളിലായി മാര്‍ച്ച് 29ന് നടന്ന പരിശീലനങ്ങളില്‍ 269 പേര്‍ പങ്കെടുത്തു. ബി.ആര്‍.സി ഹാള്‍ വടക്കാഞ്ചേരി കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ തൃശ്ശൂര്‍, ഒല്ലൂക്കര, ചേലക്കര, വടക്കാഞ്ചേരി മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.മുരളീധരന്‍, ഡോ.അജേഷ്, ഇന്ദുലേഖ കാര്യാട്ട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. 53 പേരായിരുന്നു ഇവിടെ പങ്കെടുത്തത്. തൃപ്രയാര്‍, അന്തിക്കാട്, …

Read More »

കേരളപഠനം പരിശീലനം

കോഴിക്കോട് ജില്ലാ തല പരിശീലനത്തിന്റെ ആദ്യ ക്ലസ്റ്റർ മാര്‍ച്ച് 21ന് വടകരയിൽ നടന്നു. ആറു മേഖലകളില്‍ നിന്നായി 40 പേര്‍ പങ്കെടുത്തു. എൻ ശാന്തകുമാരി, കെ‌.അശോകൻ, പി.എൻ. പ്രേമരാജൻ, ശ്രീശൻ, സൂരജ്, പി.പി.രഞ്ജിനി ടീച്ചർ, കെ.രാധൻ എന്നിവർ നേതൃത്വം നൽകി. രണ്ടാം ക്ലസ്റ്റര്‍ 29ന് കോഴിക്കോട് വച്ചും നടന്നു.

Read More »

മേഖലാസമ്മേളനത്തില്‍ കേരളപഠനത്തെക്കുറിച്ചുള്ള സെഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള 3 വീഡിയോകള്‍

1. പഠനവും പരിഷത്തും | ടി.ഗംഗാധരന്‍ | കേരളപഠനം വീഡിയോ രണ്ടാം കേരളപഠനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇന്നേവരെയുള്ള പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠനങ്ങള്‍ കേരളസമൂഹത്തെയും പരിഷത്തിനെ തന്നെയും എങ്ങനെ സ്വാധീനിച്ചു എന്നതിനെ കുറിച്ചും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍ സംസാരിക്കുന്നു. 2. രണ്ടാം കേരളപഠനത്തിലേക്ക് | പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ കേരളപഠനം വീഡിയോ രണ്ടാം കേരളപഠനത്തെക്കുറിച്ച് കേരളപഠനസമിതി ചെയര്‍പേഴ്സണ്‍ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു. 3. പ്രാദേശികപഠനസംഘം | കെ.കെ.ജനാര്‍ദ്ദനന്‍ കേരളപഠനം വീഡിയോ രണ്ടാം കേരളപഠനത്തിന്റെ …

Read More »

കേരളപഠനം സംസ്ഥാനപരിശീലനം കഴിഞ്ഞു

ഐ.ആര്‍.ടി.സി : രണ്ടാം കേരളപഠനം സംസ്ഥാനപരിശീലനം മാർച്ച് 10,11 തിയ്യതികളിൽ ഐ. ആർ.ടി.സി.യിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി ടി കെ മീരാഭായ് സ്വാഗതം പറഞ്ഞു. രണ്ടാം കേരളപഠനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇന്നേവരെയുള്ള പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠനങ്ങള്‍ കേരളസമൂഹത്തെയും പരിഷത്തിനെ തന്നെയും എങ്ങനെ സ്വാധീനിച്ചു എന്നതിനെ കുറിച്ചും പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍ സംസാരിച്ചു. ഒന്നാം കേരളപഠനത്തിന്റെ കണ്ടെത്തലുകൾ, രണ്ടാം കേരളപഠനത്തിന്റെ പ്രസക്തി , രണ്ടാം കേരളപഠനത്തിന്റെ തുടര്‍ച്ചയായി …

Read More »

രണ്ടാം കേരളപഠനത്തിലേക്ക്-ഐആര്‍ടിസി ശില്‍പശാലയില്‍ കെ.കെ.ജനാര്‍ദനന്റെ അവതരണം

ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും വ്യാപ്തിയിലും രീതിശാസ്ത്രത്തിലും ജനകീയ സംഘാടനത്തിലുമെല്ലാം ഏറെ സവിശേഷതയുള്ളതാണ് കേരളപഠനം. കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങ നെ ചിന്തിക്കുന്നു? എന്ന അന്വേഷണത്തിന്റെ ഭാഗ മായി കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായി ശാസ്ത്രീയമായി തെരഞ്ഞെടുത്ത വീടുകളില്‍ കുടുംബാംഗങ്ങളുടെമായി നടത്തിയ വിശദമായ ചര്‍ച്ചയുടേയും വസ്തുതാന്വേഷണങ്ങളുടേയും ഫലമായി ലഭിച്ച വിവരങ്ങളാണ് ഈ പഠനത്തിന്റെ നിഗമനങ്ങളിലേക്ക് നയിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യം, അസമത്വം, വരുമാനം, ജീവിതസൗകര്യങ്ങള്‍, തൊഴില്‍ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന …

Read More »

പരിഷത്തും പഠനവും-ടി.ഗംഗാധരന്‍ ഐആര്‍ടിസി ശില്‍പശാലയില്‍ വച്ച് നടത്തിയ പ്രഭാഷണം

പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും പഠനം പ്രധാനമാണ്. ഒരു ശാസ്ത്രസംഘടനയെ സംബന്ധിച്ച് ഇത് കൂടുതല്‍ പ്രസക്തമാണ്. നിരന്തരമായി പഠിച്ചും വിവരങ്ങള്‍ ശേഖരിച്ചും വിശകലനം ചെയ്തും മാത്രമേ നമുക്ക് തീരുമാനങ്ങളിലെത്തിച്ചേരാനാവൂ. നിലപാടുകളിലെത്തിച്ചേരാനാവൂ. ശാസ്ത്രസാഹിത്യ പരിഷത്തിന് കേരള സമൂഹത്തില്‍ ലഭിച്ചിട്ടുള്ള അംഗീകാരവും സ്വീകാര്യതയുമെല്ലാം വസ്തുനിഷ്ഠമായ നിലപാടുകളുടെയും സമീപനങ്ങളുടെയും ഫലമാണെന്നതിന് ഒരു സംശയവുമില്ല. എപ്പോഴാണ് പഠനം അനിവാര്യമാകുന്നത്?എപ്പോഴാണാരംഭിക്കുന്നത്? പ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങുമ്പോഴാണ് പഠിക്കാന്‍ നിര്‍ബന്ധിതരാകുക. പരിഷത്തിന്റെ ആദ്യ ദശകങ്ങളില്‍ ശാസ്ത്രപ്രചരണമായിരുന്നു മുഖ്യലക്ഷ്യം. എന്നാല്‍ എഴുപതുകളുടെ തുടക്കത്തില്‍തന്നെ ചില …

Read More »

രണ്ടാം കേരളപഠനത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ ബഹു ജന സംഘടനകള്‍, മതസാമുദായിക സംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിങ്ങനെ ജനങ്ങളുടേതായ വിവിധങ്ങളായ സംഘടനകളും കൂട്ടായ്മകളും തുടര്‍ച്ചയായി ഇടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ വ്യത്യസ്തമായ ഒരു പ്രവര്‍ത്തനപാതയും പ്രവര്‍ത്തനരീതിയുമാണ് പരിഷത്തിന്റെ തനിമയും പ്രത്യേകതയും. ശാസ്ത്രബോധം ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. സമൂഹം മുന്നോട്ടുപോകുന്നതിന്റെ മുഖ്യ ചാലകശക്തി കാര്യകാരണബന്ധത്തിലധിഷ്ഠിതമായ-യുക്തിയിലധിഷ്ഠിതമായ ശാസ്ത്രപ്രവര്‍ത്തനങ്ങളാണ്. അറിവിന്റെ ഉത്പാദനം, ബോധോദയത്തില്‍ നിന്നോ വിശ്വാസങ്ങളില്‍ …

Read More »