Home / ചന്ദ്രോത്സവം

ചന്ദ്രോത്സവം

‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ്

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാർസ് (മലപ്പുറം അമച്വർ ആസ്ട്രോനോമേഴ്‌സ് സൊസൈറ്റി) പെരിന്തൽമണ്ണ ഗലീലിയോ സയൻസ് സെന്ററിൽ നടത്തിയ ‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ് മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. ഡോ. പ്രജിത്ത് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മാർസ് ചെയർമാൻ ആനന്ദ മൂർത്തി അധ്യക്ഷനായി. മാർസ് വൈസ് ചെയർമാൻ സി. സുബ്രഹ്മണ്യൻ ജ്യോതിശാസ്ത്ര പഠന പരിപാടി വിശദീകരിച്ചു. മാർസ് കൺവീനർ സജിൻ നിലമ്പൂർ സ്വാഗതവും …

Read More »

ചന്ദ്രോത്സവം സംഘടിപ്പിച്ചു

ഇരട്ടി : ചുവന്ന ചന്ദ്രനെ വരവേല്‍ക്കാനും നേരില്‍ കാണാനുമായി ചന്ദ്രോത്സവം സംഘടിപ്പിച്ചു. ഇരട്ടി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ സുരേഷ് ക്ലസെടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വിനോദ്കുമാര്‍, കെ.കെ. വിനീന്ദ്രന്‍, വി.പി സജീവന്‍, വി. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുഴക്കുന്ന് പി.പി.ആര്‍ എം യുപി സ്കൂളില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചന്ദ്രനെ നേരില്‍ കാണാനെത്തി. തുടര്‍ന്ന് ചന്ദ്രഗ്രഹണ സമയത്ത് …

Read More »

അമ്പിളിപ്പൂരം

കോഴിക്കോട് : തൊണ്ടയാട് ലേണേര്‍സ് ഹോമില്‍ നാട്ടുകാര്‍ സൂപ്പര്‍-ബ്ലൂ-ബ്ലഡ് മൂണിനെ വരവേറ്റു. ടെലസ്കോപ്പിലൂടെ അപൂര്‍വമായ ഈ പ്രകൃതിദൃശ്യം കണ്ട് വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ജനങ്ങള്‍ വിസ്മയം കൊണ്ടു. പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് മധുരം നുണഞ്ഞുകൊണ്ടാണവര്‍ രക്തചന്ദ്രനെ സ്വീകരിച്ചത്. ഫെബ്രുവരി 12ന് തൊണ്ടയാട് നടക്കുന്ന ജനോത്സവം – പാട്ടുപന്തലിന്റെ ഭാഗമായാണ് അമ്പിളിപ്പൂരം കൊണ്ടാടിയത്. ശാസ്ത്രസാഹിത്യ പരിഷത്തും തൊണ്ടയാട് ലേണേര്‍സ് ഹോമും നേതൃത്വം നല്‍കി. ലേണേര്‍സ് ഹോം പ്രിന്‍സിപ്പല്‍ പ്രഭുരാജ് പതിയേരി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മറ്റി …

Read More »

ചെമ്പന്‍ ചന്ദ്രന് സ്വാഗതം- മാനാഞ്ചിറയില്‍ പരിഷത്ത് കൂട്ടായ്മ

ഈ നൂറ്റാണ്ടിലെ അപൂര്‍വ്വ ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ജനുവരി 31 ന് ബുധനാഴ്ച വൈകിട്ട് ആറു മണിമുതല്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൗകര്യമൊരുക്കി. ബ്ലൂമൂണ്‍, ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നീ ചാന്ദ്രപ്രദിഭാസങ്ങള്‍ ഒന്നിച്ചു വരുന്നതാണ് ഈ ചന്ദ്രഗ്രഹണം. ഈ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാനും ഗ്രഹണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് മാനാഞ്ചിറയില്‍ ഒരുക്കിയിരുന്നത്. കേരശാസ്ത്രസാഹിത്യ പരിഷത്ത് …

Read More »

ഗ്രഹണം കണ്ടറിഞ്ഞ് ലൂക്ക ബാലവേദി കൂട്ടുകാർ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി : ആകാശക്കാഴ്ചയിലെ അപൂർവതയായ സൂപ്പർ മൂൺ, ബ്ലൂ മൂൺ, റെഡ്‌മൂൺ പ്രതിഭാസം നേരിൽ കണ്ടറിഞ്ഞ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലൂക്ക ബാലവേദി കൂട്ടുകാർ ഇത്തവണത്തെ ചന്ദ്രഗ്രഹണം ആഘോഷമാക്കി. വൈകീട്ട് കാമ്പസ് എൽ.പി സ്കൂളിൽ ചേർന്ന ചന്ദ്രയറിവ് ക്ലാസിന് ശാസ്ത്രകേരളം പത്രാധിപ സമിതിയംഗം ഡോ. പി. മുഹമ്മദ് ഷാഫി നേതൃത്വം നൽകി. ചാന്ദ്ര പ്രതിഭാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷം യൂണിവേഴ്സിറ്റി കാമ്പസിലെത്തി ചന്ദ്രഗ്രഹണം പൂർണസമയം കുട്ടികൾ അനുഭവിച്ചറിഞ്ഞു. ബാലവേദി ഗാനങ്ങളും …

Read More »

ഡൽഹി യുവസമിതി യൂണിറ്റ് ചാന്ദ്രനിരീക്ഷണം സംഘടിപ്പിച്ചു.

ഡൽഹി : യുവസമിതി ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിൽ Super Blue Blood Moon നിരീക്ഷണവും ക്ലാസും സംഘടിപ്പിച്ചു. ഇന്ത്യ ഗേറ്റിൽ വച്ച് നടന്ന പരിപാടിയിൽ, National Institute of Science Communication and Information Resources (NISCAIR) ലെ മുൻ ശാസ്ത്രജ്ഞൻ സുർജിത് സിങ് വിദ്യാർഥികളുമായി സംവദിച്ചു. സൂപ്പർ-ബ്ലൂ-ബ്ലഡ് മൂണിനു പിന്നിലുള്ള ശാസ്ത്ര സത്യങ്ങളേയും, അവയെ ചുറ്റിപ്പറ്റി പ്രചാരത്തിലുള്ള അശാസ്ത്രീയ വാദങ്ങളെയും കുറിച്ച് ചർച്ച നടന്നു. വിവിധ സർവകലാ ശാലകളിലെ …

Read More »

വയനാട്ടിൽ ആയിരങ്ങൾ മഹാ ചന്ദ്രഗ്രഹണ നിരീക്ഷണം നടത്തി

പുൽപ്പള്ളി: വിവിധ വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും മഹാ ചന്ദ്രഗ്രഹണ നിരീക്ഷണത്തിന് ഒത്തുകൂടി. ചുവന്ന ചന്ദ്രനെ കണ്ട് ജനങ്ങൾ ആഹളാദ ചിത്തരായി. തുടക്കത്തിൽ മേഘ സാന്നിദ്ധ്യം ഗ്രഹണ ചന്ദ്രന്റെ ശോഭ കുറച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഓറഞ്ചുകലർന്ന ചുവപ്പു നിറത്തിൽ ചന്ദ്രനെ കാണാൻ സാധിച്ചു. തുടർന്ന് ഭാഗിക ഗ്രഹണവും നിഴൽ ഗ്രഹണവും കാണാനായി. ഗ്രഹണത്തിന്റെ ശാസ്ത്രവും അബദ്ധ ധാരണകളും എന്ന വിഷയം എല്ലാ കേന്ദ്രങ്ങളിലും ചർച്ച ചെയ്തു. വിളംബര ജാഥകളും നാടൻ …

Read More »

സൂപ്പര്‍ മൂണ്‍ കാഴച്ചയൊരുക്കി ജനോത്സവം

പാലോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലയുടെ നേതൃത്വത്തില്‍ വമ്പന്‍ ചെമ്പന്‍ ചന്ദ്രന്‍ വിസ്മയകാഴ്ച വലിയ താണിമൂട് ശിവക്ഷേത്രത്തിന് സമീപമുള്ള വിശാലമായ പാറയില്‍ ഒരുക്കി. ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായാണ് ഈ ആകാശ കാഴ്ച പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പരിചയപ്പെടുത്തിയത്. പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ശ്രീ പൂവച്ചല്‍ കൃഷ്ണന്‍ കുട്ടി വേണ്ടത്ര വിശദീകരണം നടത്തി. ജനോത്സവ സംഘാടകസമിതി ചെയര്‍മാന്‍ ശ്രീ. എന്‍ ദിവാകരന്‍ നായര്‍ കണ്‍വീനര്‍ ശ്രീ ശാന്തി രാജന്‍ എന്നിവര്‍ …

Read More »

തുരുത്തിക്കരയിലെ ചന്ദ്രഗ്രഹണം

തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ നേതൃത്വത്തിൽ ആകാശ അത്ഭുതം “ചന്ദ്രഗ്രഹണ നിരീക്ഷണവും ജ്യോതിശ്ശാസ്ത്ര ക്ലാസ്സും” സംഘടിപ്പിച്ചു. നൂറ്റി അൻപതു വർഷത്തിനിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ ചന്ദ്രഗ്രഹണമായ സൂപ്പർ മൂണിനെ കാണുവാൻ സ്കൂൾ -കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, വയോജനങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് തുരുത്തിക്കര ആയുർവേദക്കവലയിൽ എത്തിച്ചേർന്നത്. മണിമലക്കുന്ന് ഗവഃകോളേജ് പ്രിൻസിപ്പൽ ഡോ:എൻ ഷാജി ഗ്രഹണ നിരീക്ഷണത്തിനും ജ്യോതിശ്ശാസ്ത്രക്ലാസ്സിനും നേതൃത്വം നൽകി. യുവസമിതി ജില്ലാകമ്മിറ്റി അംഗം ജിബിൻ …

Read More »