Home / ജനോത്സവം

ജനോത്സവം

‘മേരിക്യൂറി’ പ്രയാണമാരംഭിച്ചു

”ജീവിതത്തില്‍ ഭയപ്പെടാനായി ഒന്നുമില്ല, മനസ്സിലാക്കാനേയുള്ളു” എന്ന് പറഞ്ഞ മേരിക്യൂറിയുടെ ജീവിതം ശാസ്ത്രത്തില്‍നിന്ന് വേറിട്ടതല്ല. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന പിയെറും മേരിയും തമ്മിലുള്ള ആത്മബന്ധത്തെ ശക്തമാക്കിയ കണ്ണി ശാസ്ത്രം തന്നെയായിരുന്നു. പൊളോണിയവും റേഡിയവും വേര്‍തിരിച്ചെടുക്കുന്നതിനായി നടത്തിയ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരത്തിലേറ്റ റേഡിയേഷന്റെ ഫലമായി കാന്‍സര്‍ ബാധിച്ച് മരിക്കുന്നതുവരെയുള്ള അവരുടെ ജീവിതം മുഴുവന്‍ ശാസ്ത്രത്തിനായി സമര്‍പ്പിക്കപ്പെട്ടതാണ്. റേഡിയം കണ്ടെത്തുന്ന കഥ അവരുടെ ജീവിതകഥ തന്നെയാണ്. സ്ത്രീകളെ രണ്ടാംകിട പൗരരായിക്കണ്ടിരുന്ന സാമൂഹികാവസ്ഥയില്‍ മേരിയെപ്പോലൊരു …

Read More »

മേരിക്യൂറി ക്യാമ്പസ് കലായാത്ര ഉദ്ഘാടനം

  മേരീക്യൂറീ നാടകയാത്രയ്‌ക്ക്‌ തുടക്കമായി. കണ്ണൂർ കുളപ്പുറം വായനശാലയിലൊത്തുകൂടിയ നാട്ടുകാർക്ക്‌മുന്നിൽ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.ഗംഗാധരൻ അധ്യക്ഷനായി. സി പി ഷിജു, പ്രൊഫ. കെ ബാലൻ, ലെനിൻ രാജ്‌, മീരാഭായ്‌ ടീച്ചർ എന്നിവർ സംസാരിച്ചു. ശാസ്ത്രത്തിന്‌ മേൽ കടന്നാക്രമണങ്ങൾ ശക്തമാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ പരിഷത്തിന്റെ ഉത്തരവാദിത്തമാണെന്ന് ടി ജി അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. എം ദിവാകരൻ സ്വാഗതവും ഒ സി ബേബിലത നന്ദിയും …

Read More »

കുടപ്പനക്കുന്ന് – ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനം

കുടപ്പനക്കുന്ന് ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. അഡ്വ. വി.കെ. നന്ദനന്‍, യൂണിറ്റ് സെക്രട്ടറി പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി. സിനിമാപ്രദര്‍ശനവും ഇതോടൊപ്പം നടന്നു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.  

Read More »

നാടകം തിമിര്‍ത്താടി ജനോത്സവം ആരംഭിച്ചു

ചാവക്കാട് : ചാവക്കാട് മേഖലയിലെ ഗുരുവായൂര്‍ നഗരസഭയില്‍പ്പെട്ട തമ്പുരാന്‍പടിയിലെ ജനോത്സവം നാടകങ്ങള്‍ക്കൊണ്ട് നിറയുകയാണ്. കാവീട് എ.എല്‍.പി.എസ് എന്ന പൊതുവിദ്യാലയത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാടകം ഉണ്ടാക്കി വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ് ജനോത്സവത്തിന് അവിടെ തുടക്കം കുറിച്ചത്. ബാബു വയലത്തൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘കിനാശ്ശേരി സ്കൂള്‍’ എന്ന നാടകം ഇതുവരെ 12 വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചു. സുരേഷ്ബാബു, ശശി ആഴ്ചത്ത്, ഭരതന്‍, ലത്തീഫ് മമ്മിയൂര്‍ തുടങ്ങിയ ആറ് നാട്ടുകാരാണ് നാടകത്തില്‍ വേഷമിട്ടത്. പൊതുജനങ്ങളും നാടകാവതാരകരും …

Read More »

ജനോത്സവം

പരിഷത്ത് ഭവന്‍ ജനോത്സവം പ്രധാനവേദിയായ മാനവീയം വീഥിയിലെ പരിപാടികള്‍ക്കുള്ള സംഘാടനമാണ് യൂണിറ്റ് നിര്‍വഹിച്ചത്. വൈകുന്നേരം 5.30-ന് മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന ആമുഖം ബാനറെഴുത്തിന് ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഫാസിസ്റ്റ് വത്കരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പ്രഭാഷണം നടത്തി. …

Read More »

ജനോത്സവം – നെടുങ്കാട് മേഖലാതല ഉദ്ഘാടനം

നെടുങ്കാട് മേഖലാതല ഉദ്ഘാടനം നെടുങ്കാട് യൂ.പി സ്‌കൂളില്‍ വച്ച് ലളിതകലാ അക്കാദമി ചെയര്‍മാനും പ്രശസ്ത ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് നിര്‍ഹിച്ചു. മേഖലാ പ്രസിഡന്റ് ടിപി സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രകാശനം ചെയ്ത ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രശസ്ത ചിത്രകാരന്‍ വേണു തെക്കേമഠം ഏറ്റുവാങ്ങി. ടി. രാധാമണി ആമുഖം ചൊല്ലിക്കൊടുത്തു. സദസ്സ് അത് ഏറ്റുചൊല്ലി. ജില്ലാകമ്മിറ്റി അംഗം അഡ്വ. വി.കെ. നന്ദനന്‍ ജനോത്സവം ആമുഖാവതരണം നടത്തി. ജില്ലാകമ്മിറ്റി അംഗങ്ങളായ ആര്‍. ഗിരീഷ്‌കുമാര്‍, …

Read More »

ഭരണഘടനയുടെ ആമുഖം ആലപ്പുഴ പ്രകാശനം

ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടർ ആലപ്പുഴ ജില്ല കളക്ടർ ടി.വി അനുപമ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യുവിന് നൽകി പ്രകാശനം ചെയ്യുന്നു.

Read More »

കയ്പമംഗലം – ഭരണഘടനയുടെ ആമുഖം

ജനോത്സവത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കാമ്പയിന്റെ ഭാഗമായി കയ്പമംഗലത്ത് സി.ജെ.പോൾസണ്‍ ഭരണഘടനയുടെ ആമുഖം കലണ്ടർ വാർഡ് മെമ്പർ സുരേഷ് കൊച്ചു വീട്ടിലിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. വേദി – ഗ്രാമദീപം വായനശാല കയ്പമംഗലം  

Read More »

ജനോത്സവം -ശ്രീകണ്ഠാപുരം

അഡ്വ.കെ.കെ.രത്നകുമാരി സംസാരിക്കുന്നു കണ്ണൂര്‍ : ജനുവരി. 26 റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി.28 ദേശീയ ശാസ്ത്രദിനം വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകണ്ഠപുരം ജനോത്സവത്തിന്റെ കൊടിയേറ്റം വളക്കൈയിൽ നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ.രത്നകുമാരി കൊടിയേറ്റം നടത്തി. ഡോ. ടി.കെ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ സെക്രട്ടറി ഒ.സി.ബേബിലത ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. പന്തം കത്തിച്ചുപിടിച്ച് സദസ് ഇത് ഏറ്റുചൊല്ലി. ഭരണഘടന ആമുഖ കലണ്ടർ മിനേഷ് …

Read More »

ഇരുണ്ട കാലഘട്ടത്തിൽ മോചനത്തിന്റെ തീപ്പന്തവുമായി ജനോൽസവത്തിന് തുടക്കമായി

ചമ്പാട് :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പാനൂർ മേഘലാ ജനോൽസവത്തിന് മീത്തലെ ചമ്പാട് തുടക്കം കുറിച്ചു.എൻ.ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ പരിഷത്ത് കലാകാരികളായ കെ.വിനീതയും കെ.ബബിതയും ഒരു ധീരസ്വപ്നം എന്ന കവിത അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയെ നെഞ്ചിലേറ്റുന്ന പ്രതിജ്ഞ റിപ്പബ്ലിക് ദിനത്തിൽ ലെഫ്.കേണൽ കെ.കെ.രാഘവൻ ചൊല്ലിക്കൊടുത്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രൊഫ: കെ.ബാലൻ മുഖ്യ ഭാഷണം നടത്തി.കെ.ഹരിദാസൻ സ്വാഗതവും പി.സുവർണ്ണൻ നന്ദിയും പറഞ്ഞു. റിപ്പബ്ളിക് ദിനത്തിൽ വേറിട്ട ഒരു പരിപാടിയായി …

Read More »