Home / പരിഷത്തുകാര്‍ അറിയാന്‍

പരിഷത്തുകാര്‍ അറിയാന്‍

ഭാവി പ്രവർത്തന സമീപനം

നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാ സ്ത്രാവബോധത്തെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ജില്ലാ സംസ്ഥാന സംഘടനാ രേഖകളിൽ നാം പ്രധാനമായും ഊന്നിയത്. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും പ്രയോഗക്ഷമമാവുകയും ചെയ്യുന്നത് അപ്പോഴാണെന്നും അമ്പത്താറാം വാർഷികം വിലയിരുത്തി. കേരളം നേടിയ സാമൂഹ്യ പുരോഗതിയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രാഭിമുഖ്യവും വഹിച്ച പങ്ക് വളരെ വലുതാണ്. ആറു പതിറ്റാണ്ടിനിടയിൽ വിദ്യാഭ്യാസരംഗത്ത് നാം വലിയ പുരോഗതി കൈവരിച്ചു. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ കൈവന്ന ശാസ്ത്രജ്ഞാനമാണ് ജീവിതഗുണതയിൽ …

Read More »

ശാസ്ത്രരഹസ്യങ്ങൾ തേടി നടക്കുന്ന ശാസ്ത്രാധ്യാപകൻ

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിൽ, ശിവദാസ് മാഷ് സംസാരിക്കുമ്പോൾ സകലരും ചെവി കൂർപ്പിച്ച് ഇരുന്നു! ഒരു ചെറുപുഞ്ചിരിയോടെ കോട്ടയം സ്ലാങ്ങിൽ തന്റെ സ്വതസിദ്ധമായ നർമ്മം കലർന്ന ശൈലിയിൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.. എല്ലാവരും കണ്ണിമ ചിമ്മാതെ അദ്ദേഹത്തെ നോക്കിയിരുന്നു..! ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ രചനകൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച് വായിച്ചവയാണ്. യുറീക്കയുടെ പത്രാധിപർ ആയിരുന്നപ്പോൾ കുട്ടികൾക്ക് അദ്ദേഹം യുറീക്കാമാമൻ ആയിരുന്നു! …

Read More »

സംഘടനാ വിദ്യാഭ്യാസം – സംസ്ഥാന ക്യാമ്പുകൾ സമാപിച്ചു

മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ കെ ടി രാധാകൃഷ്ണന്‍ ‍ സംസാരിക്കുന്നു തിരുവനന്തപുരം സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ടി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു തേഞ്ഞിപ്പലം /തിരുവനന്തപുരം: കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾക്കും ജില്ലാ ഭാരവാഹികൾക്കുമായി രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകൾ സമാപിച്ചു. ജൂലൈ 13, 14 തീയതികളിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് ഗവ. എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. …

Read More »

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ.

എൻ.സി.ഇ.ആർ.ടി. സിലബസ് അനുസരിച്ച് ഒൻപതാം ക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും ചാന്നാർ ലഹള, കർഷക സമരങ്ങൾ, ക്രിക്കറ്റിന്റെ ചരിത്രം എന്നീ മൂന്ന് പാഠഭാഗങ്ങൾ നീക്കം ചെയ്യുകയും, കാസർകോഡ് കേന്ദ്രസർവകലാശാലയിൽ ഗവേഷണ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത നടപടികളിൽ പ്രതിഷേധിച്ച് പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാകമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാൻ എന്ന വ്യാജേനയാണ് എൻ.സി.ഇ.ആർ.ടി. ഇപ്പോൾ ഈ പാഠങ്ങൾ ഒഴിവാക്കിയത്. കേരളത്തിലെ നവോത്ഥാന സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ചാന്നാർ …

Read More »

പുതിയ ലഘുലേഖകള്‍ പരിഷത്ത് വിക്കിയില്‍ വായിക്കാനും വീഡിയോകള്‍ യൂട്യുബില്‍ കാണാനും

• പാഠം ഒന്ന് ആർത്തവം (ലഘുലേഘ) ലിങ്ക് : http://wiki.kssp.in/r/40o • നമ്മള്‍ ഭരണഘടനയക്കൊപ്പം (ലഘുലേഖ) ലിങ്ക് : http://wiki.kssp.in/r/40g • ഭരണഘടന വീഡിയോ അവതരണം https://tinyurl.com/constitutionkssp ‌‌• പാഠം ഒന്ന് ആർത്തവം – അവതരണം 1 https://tinyurl.com/arthavam1 • പാഠം ഒന്ന് ആർത്തവം – അവതരണം 2 https://tinyurl.com/arthavam2

Read More »

കുട്ടനാട് വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി

ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവശ്യ മരുന്നുകള്‍ എത്തിക്കുന്ന സന്നദ്ധസംഘം ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ക്യാന്‍ആലപ്പിയുമായി ചേര്‍ന്ന് 162 സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ ടീമുകളായി തിരിഞ്ഞ് കൈനകരി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ജലജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. …

Read More »

അക്ഷരപ്പൂമഴയെ വരവേൽക്കാനൊരുങ്ങുക

പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം പുസ്തക-ഉത്പന്ന പ്രചാരണങ്ങളിലൂടെ കണ്ടെത്തുകയെന്നത് പരിഷത്തിന്റെ തനതു രീതിയാണ്. ഓരോ വർഷവും പുസ്തക പ്രചാരണത്തിന്റെ ആകെ കണക്കെടുക്കുമ്പോൾ പ്രീ-പബ്ലിക്കേഷന് അതിൽ നിർണ്ണായക പങ്കുണ്ടാകാറുണ്ട്. ഇതിൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ച പുസ്തക സഞ്ചയങ്ങളാണ് പുസ്തകപ്പൂമഴ, അക്ഷരപ്പൂമഴ, വിജ്ഞാനപ്പൂമഴ, വിജ്ഞാനരാജി എന്നിവ. ഈ സീരീസിലേക്ക് 20 പുസ്തകങ്ങൾ കൂടി എത്തുകയാണ്-അക്ഷരപ്പൂമഴ രണ്ടാം സഞ്ചികയിലൂടെ. ശാസ്ത്ര പ്രചാരണം മാതൃഭാഷയിൽ എന്ന ഉദ്ദേശ്യത്തോടെ തുടക്കം കുറിച്ച പരിഷത്തിന്റെ ആ രംഗത്തുള്ള ഇടപെടൽ ഇന്നും …

Read More »

സാമ്പത്തിക പരിശീലനങ്ങൾ ആരംഭിച്ചു

സുൽത്താൻ ബത്തേരിയിൽ നടന്ന ഈ വർഷത്തെ സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ പ്രത്യേകതകളിൽ ഒന്ന് എല്ലാ അംഗങ്ങളും ഉൾപ്പെട്ട സാമ്പത്തിക ചർച്ചയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ട്രഷറർമാരുടെ മാത്രം ചുമതലയിൽ നിന്ന് എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരുടെ നിരന്തര പരിഗണനാമേഖലയാക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്. ഇതിന്റെ തുടർച്ചയായി ജില്ല-മേഖല തലങ്ങളിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നവർക്കായുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ഈ വർഷം കൂടുതൽ വികേന്ദ്രീകരിച്ച് 10 സ്ഥലങ്ങളിലായാണു പരിശീലനങ്ങൽ സംഘടിപ്പിക്കുന്നത്. മേഖല ട്രഷറർമാർക്കു പുറമേ …

Read More »

കെ. രാജേന്ദ്രന് അബുദാബി ശക്തി അവാര്‍ഡ്

      കെ. രാജേന്ദ്രന്റെ ‘ആര്‍.സി.സിയിലെ അത്ഭുതകുട്ടികള്‍’ എന്ന പുസ്തകം മികച്ച ബാലസാഹിത്യകൃതിക്കുള്ള ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹമായി. രക്തദാനത്തിന്റെ പ്രാധാന്യം മഹത്വതകരിക്കുന്ന ചേതോഹരമായി ആവിഷ്‌കരിക്കുന്ന ഈകൃതി മുമ്പ് ഭീമാ പുരസ്കാരത്തിനും പി.ടി.ബി. സ്മാരക പുരസ്‍കാരത്തിനും അര്‍ഹമായിട്ടുണ്ട്.

Read More »

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ മേഖലകളിലേക്ക് നയിക്കാൻ യുറീക്ക നിരന്തരമായി ശ്രമിച്ചു പോരുന്നു. ശാസ്ത്രകേരളം വിജ്ഞാനത്തിന്റെ പുത്തൻ മേഖലകളിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നു. ശാസ്ത്രഗതിയാകട്ടെ വ്യത്യസ്ത മേഖലകളിലെ ശാസ്ത്രത്തിന്റെ പ്രയോഗത്തെ ജനപക്ഷത്ത് നിന്നുകൊണ്ട് വിലയിരുത്താൻ ശ്രദ്ധിക്കുന്നു. ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക വഴി അനീതിക്കും അസമത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും …

Read More »