Home / യൂണിറ്റ് വാര്‍ത്തകള്‍

യൂണിറ്റ് വാര്‍ത്തകള്‍

യൂണിറ്റ് രൂപീകരണം

പള്ളം : ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളം യൂണിറ്റ് ഉദ്ഘാടനം കേന്ദ്രനിർവ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേൽ നിര്‍വഹിച്ചു. എം.എഫ്.ഹുസൈൻ മുതൽ കുരീപ്പുഴ ശ്രീകുമാർ വരെ എഴുത്തുകാരും കലാകാരന്മാരും നേരിട്ട പീഡനങ്ങൾ നമ്മുടെ സാംസ്കാരിക മേഖലയിൽ ഇരുൾ വീഴുന്നതിന്റെ ലക്ഷണമാണ്. ഇത് സാംസ്കാരിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. സ്ത്രീകൾക്ക് എതിരായ ആൺകോയ്മാബോധത്തേയും ന്യൂനപക്ഷ മതത്തിനെതിരേ ഭൂരിപക്ഷത്തിന്റെ അധിനിവേശത്തേയും ദലിതർക്കെതിരെ സവർണ്ണരുടെ ചൂഷണത്തേയും നവീകരണത്തിനെതിരേ പുരാതന വിശ്വാസങ്ങളുടെ ആധിപത്യത്തേയും ഏകോപിപ്പിക്കുന്ന വർഗ്ഗീയ ശക്തികൾ ഒന്ന് തന്നെയാണ്. …

Read More »

യൂണിറ്റ് സമ്മേളനം

നെടുങ്കാട് : ശാസത്രസാഹിത്യ പരിഷത്ത് നെടുങ്കാട് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം പരിഷത്ത് തിരുവനന്തുപുരം ജില്ലാപ്രസിഡണ്ട് സന്തോഷ് ഏറത്ത് ഉദ്ഘാടനം ചെയ്തു. 18 ഫെബ്രുവരി 2018ന് വൈകുന്നേരം 2.30ന് നെടുങ്കാട് യു.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് ടി.ജസിയമ്മ അധ്യക്ഷയായിരുന്നു. യൂണിറ്റ് ജോ.സെക്രട്ടറി എസ്.സുനില്‍കുമാര്‍ വലിയവിള സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.സുനില്‍കുമാര്‍ കാവില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ജി.ആര്‍.നാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും …

Read More »

തുരുത്തിക്കര ഊര്‍ജ നിര്‍മല ഹരിതഗ്രാമം

– എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജനിര്‍മല ഹരിതഗ്രാമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നേറുന്നു. – ഫിലമെന്റ് ബള്‍ബ് വിമുക്തഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മുഴുവന്‍ വീടുകളിലേക്കും എല്‍.ഇ.ഡി, സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്നതുമാത്രമല്ല അവയുടെ നിര്‍മാണത്തിനും സര്‍വീസിങ്ങിനും ഉള്ള ക്ലിനിക്കും പ്രവര്‍ത്തനമാരംഭിച്ചു. വിവിധ സംഘടനകള്‍ കെ.എസ്.ഇ.ബി, അനര്‍ട്ട്, ഇ.എം.സി എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായം ഒക്കെയാണ് ഈ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പരിഷത്ത് യൂണിറ്റിനെ പ്രാപ്തമാക്കിയത്. – …

Read More »

എലവഞ്ചേരി യൂണിറ്റ് വാർഷികം

എലവഞ്ചേരി : എലവഞ്ചേരി യൂണിറ്റ് വാർഷികം കരിങ്കുളം സയൻസ് സെന്ററിൽ നടന്നു. സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 70 പേർ സമ്മേളനത്തിൽ പങ്കെടുത്തു. സംഘടനാരേഖ  ജില്ലാ സെക്രട്ടറി കെ.എസ് സുധീർ അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകളർപ്പിച്ച് പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, DYFI മേഖല സെക്രട്ടറി കെ.പ്രസാദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മോഹനൻ, കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. പ്രസിഡന്റായി പി.പ്രകാശൻ, …

Read More »

വലിയവങ്കോട് യൂണിറ്റ് സമ്മേളനം

ചടയമംഗലം : ശാസ്ത്രസാഹിത്യ പരിഷത്ത് വലിയവങ്കോട് യൂണിറ്റ് സമ്മേളനം ഫെബ്രുവരി 6ന് നടന്നു. അനുബന്ധ പരിപാടിയായി ഫെബ്രുവരി നാലിന് ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.മധുസൂദനന്‍ നായര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചയ്ക്ക് വേദിയായി. തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ഫെബ്രുവരി 6ന് വൈകിട്ട് ആരംഭിച്ച യൂണിറ്റ് സമ്മേളനം മേഖലാട്രഷറര്‍ ഡി.ഷിബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികള്‍ …

Read More »

മലപ്പട്ടം യൂണിറ്റ് വാര്‍ഷികം

മലപ്പട്ടം : ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് വാര്‍ഷികസമ്മേളനം കൊളന്ത ALP സ്കൂളിൽ വച്ച് ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് കെ.കെ.ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി.പി.സി.പി.ഉഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.സി.ബേബിലത,  മേഖലാ പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ,  ജോ. സെക്രട്ടറി വി.സഹദേവൻ, സി.ഗംഗാധരൻ, എം.വി.പുരുഷോത്തമന്‍, പി.സുലോചന എന്നിവർ സംസാരിച്ചു. ഭാരവാഹികളായി  കെ.എം സത്യൻ-പ്രസിഡണ്ട്,  അജയൻ വി-വൈസ് പ്രസിഡണ്ട്,  ഉഷ …

Read More »

തുരുത്തിക്കര യൂണിറ്റ് വാർഷികം

ജോജിമാഷ് അനുഭവം പങ്കിടുന്നു പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതിഗംഭീരമായി എന്ന് പറയണം. യൂണിറ്റ് സെക്രട്ടറി സ്നേഹയുടെ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കുന്നു. അറുപതിലധികം അംഗങ്ങൾ ഒത്തു ചേർന്നിരിക്കുന്നു. യുവതീയുവാക്കൾ ധാരാളം. പഴയ കാല പരിഷത്ത് പ്രവർത്തകർ ദൂരെ സ്ഥലങ്ങളിൽ ജോലി കിട്ടിപ്പോയവരൊക്കെ യൂണിറ്റ് വാർഷികം പ്രമാണിച്ച് എത്തിച്ചേർന്നിട്ടുണ്ട്. യൂണിറ്റ് പ്രസിഡൻറും സെക്രട്ടറിയും ജോ. സെക്രട്ടറിയും പെൺകുട്ടികളാണ്. യുവ സമിതിയുടേയും ബാലവദിയുടേയും സെക്രട്ടറിമാരും പെൺകുട്ടികൾ തന്നെ എം.എസ്.ബിനിലയും കൃഷ്ണപ്രിയയും. …

Read More »