Home / വിജ്ഞാനോത്സവം

വിജ്ഞാനോത്സവം

‘ഇലമേളം’ യുറീക്കാ പ്രോജക്ട്

കൊല്ലം : യുറീക്കയില്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വന്ന എല്‍.പി. സ്കൂള്‍ പ്രോജക്ട് ചാത്തന്നൂര്‍ കോയിപ്പാട് ഗവ. എല്‍.പി. സ്കൂളില്‍ ഇലമേളം എന്ന പേരില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി പ്രകൃതി നിരീക്ഷണം, നിരീക്ഷണപ്പത്രിക തയ്യാറാക്കി രേഖപ്പെടുത്തല്‍, വിവര ശേഖരണം, ഇല പ്രോജക്ട്, ലീഫ് ആര്‍ട്ട്, പാചകം എന്നിവ പ്രകൃതിപഠനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി. പരിസര പഠനത്തിനു പുറമെ ഗണിതം, ഇംഗ്ലീഷ്, മലയാളം, കല എന്നിങ്ങനെ വിവിധ വിഭാഗങ്ങളും വിഷയങ്ങളും അവയുടെ സാധ്യതകളും …

Read More »

ജില്ലാ വിജ്ഞാനോത്സവം സമാപിച്ചു

പാലക്കാട്‌ ഗവ.വിക്ടോറിയ കോളേജിലെ പ്രൊഫ. വിജയകുമാർ മൈക്രോസ്കോപ്പിന്റെ ചരിത്രത്തെ കുറിച്ച് ഉദ്ഘാടന ക്ലാസെടുക്കുന്നു. പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഏപ്രിൽ 4, 5 തീയതികളിൽ മുണ്ടൂർ ഐ.ആർ.ടി.സി.യിൽ നടന്ന ജില്ലാ വിജ്ഞാനോത്സവം സമാപിച്ചു. ഐ.ആർ.ടി.സി. സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മൂസ അധ്യക്ഷത വഹിച്ചു. കൺവീനർ സുഭാഷ് സ്വാഗതവും ഡോ.ബാലഗോപാലൻ ആശംസയും പറഞ്ഞു. പാലക്കാട്‌ …

Read More »

മേഖലാ വിജ്ഞനോത്സവം സമാപിച്ചു

ആകാശത്തു വ്യാഴ ഗ്രഹത്തെ കണ്ടു പിടിക്കാൻ എപ്പോൾ എവിടെ നോക്കണം? വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അത് പ്രവർത്തനത്തിലൂടെ പഠിക്കാനായി. നക്ഷത്രങ്ങളുടെ ഇടയിലൂടെ ചന്ദ്രനും ഗ്രഹങ്ങളും നീങ്ങുന്നതിന്റെ രീതി ശാസ്ത്രവും മൈതാനത്തു അവർ തന്നെ തീർത്ത പ്രവർത്തന മാതൃകയിലൂടെ അവർക്ക് പഠിക്കാനായി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത് കൽപ്പറ്റ മേഖല കമ്മിറ്റി എസ് കെ എം ജെ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മേഖലാ വിജ്ഞാനോത്സവത്തിലായിരുന്നു കുട്ടികൾക്ക് ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാൻ …

Read More »

വിജ്ഞാനോത്സവം പുത്തൻചിറ മേഖല

ശാസ്ത്ര സാഹിത്യ പരിഷത്ത് പുത്തൻചിറ മേഖല വിജ്ഞാനോത്സവം ഹൈസ്കൂള്‍ വിഭാഗം പുത്തൻചിറയിൽ ഹൈസ്കൂളിൽ നടന്നു. 50 കുട്ടികൾ, 5 അധ്യാപകര്‍ 14 പരിഷത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വിജയികളായ 8 പേർക്ക് സമ്മാനങ്ങൾ പുത്തൻചിറ സഹ. ബാങ്ക് പ്രസിഡന്റ് ശ്രീ മോഹനൻ വിതരണം ചെയ്തു. പരിഷത്ത് മേഖല പ്രസിഡന്റ് എ.പി പോൾ അദ്ധ്വക്ഷത വഹിച്ച സമാപന യോഗത്തിൽ സെക്രട്ടറി എം.കെ ഹരിലാൽ സ്വാഗതം പറഞ്ഞു.

Read More »

മഴവില്ലും സൗരയൂഥവും ഒരുക്കി തുറവൂർ ഉപജില്ലാ വിജ്ഞാനോത്സവം

തുറവൂർ : വെയിലത്ത് വെള്ളം ചീറ്റിച്ചും വെള്ളകുമിളകൾ ഉണ്ടാക്കിയും മഴവില്ലുകൾക്ക് രൂപം കൊടുത്തും കുട്ടികളെ ശാസ്ത്രത്തിന്റെ അത്ഭുതകാഴ്ചകളിലേക്ക് എത്തിക്കുന്ന വിജ്ഞാനോത്സവം തുറവൂർ ടി.ഡി.സ്‌കൂൾ സമുച്ചയത്തിൽ നടന്നു. പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ.പി.വിഭാഗം കുട്ടികൾ മഴവില്ലും നിഴൽരൂപങ്ങളും കളികൂട്ടങ്ങളുമുണ്ടാക്കി. യു.പി.വിഭാഗം നക്ഷത്രങ്ങളെ തിരിച്ചറിയുന്ന കളികളാണ് നടത്തിയത്. സൗരയൂഥം രൂപപ്പെടുത്തലായിരുന്നു ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്രധാനപരിപാടി. തുറവൂർ ഉപജില്ലയിലെ പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലകളിലെ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റിനാല്പത് കുട്ടികൾ പങ്കെടുത്തു …

Read More »

ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങളുമായി യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജ്യോതിശാസ്ത്രം അടിസ്ഥാന വിഷയമാക്കി സംഘടിപ്പിച്ച ഈ വർഷത്തെ യുറീക്ക / ശാസ്ത്രകേരളം ആലുവ സബ് ജില്ലാ വിജ്ഞാനോത്സവം ജനവരി 13 ഞായർ രാവിലെ 10 നു ആലുവ എസ് എൻ ഡി പി ഹയർസെക്കന്ററി സ്കൂളിൽ ഡോ എം പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി ജി തമ്പി അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ആർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി …

Read More »

വിജ്ഞാനോത്സവം ജില്ലാതല ഉദ്ഘാടനം

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള സ്‌കൂള്‍തല യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബീനാറാണി നിര്‍വഹിച്ചു. ചേര്‍ത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ. ശൈലജ അധ്യക്ഷത വഹിച്ചു. വിജ്ഞാനോത്സവം ജില്ലാകണ്‍വീനര്‍ ടി. മനു മുഖ്യപ്രഭാഷണം നടത്തി. ആര്‍. പുഷ്പലത, എം.എന്‍. ഹരികുമാര്‍, ഡി. ബാബു, എന്‍.ആര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്ക് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുള്ള …

Read More »

വിജ്ഞാനോത്സവം അധ്യാപകപരിശീലനം പാലക്കാട്

വിജ്ഞാനോത്സവത്തിനുള്ള അധ്യാപകശില്‍പശാല കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട്മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ അൻപതാം വാർഷികമാണ് 2019.. ഇന്റർനാഷണൽ ആസ്ട്രോണമിക് യൂണിയന്റെ നൂറാം വാർഷികമാണ് 2019. പൂർണ്ണ സൂര്യഗ്രഹണത്തെ പ്രയോജനപ്പെടുത്തി എഡിങ്ടൺ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ചതിന്റെ നൂറാം വാർഷികമാണ് 2019‌. ഈ ശാസ്ത്ര നേട്ടങ്ങളുടെ നെറുകയിൽ നിന്ന് നമുക്ക് വിജ്ഞാനോത്സവത്തിനൊരുങ്ങാം. വിജ്ഞാനോത്സവിജയത്തിനായി ഇന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ” അധ്യാപക ശിൽപശാല “നടന്നു. ജില്ല പഞ്ചായത്തംഗവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് …

Read More »

വിജ്ഞാനോത്സവം ജില്ലാതല പരിശീലനം നടത്തി.

സ്കൂള്‍തല വിജ്ഞാനോത്സവം പരിശീലനത്തില്‍ ഡോ: പി.എം. സിദ്ധാർത്ഥൻ ക്ലാസെടുത്ത് സംസാരിക്കുന്നു. കാസര്‍ഗോ‍ഡ്: ശാ‍സ്ത്രസാഹിത്യ പരിഷത്ത് ഈ വർഷത്തെ വിജ്ഞാനോത്സവം മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ 50 വർഷങ്ങൾ, IAUന്റ 100-ാം വാർഷികം, സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന് എഡിoഗ്ടൺ സൂര്യഗ്രഹണ നിരീക്ഷണത്തിലൂടെ തെളിവ് നല്കിയതിന്റെ നൂറാം വാർഷികം, തുടങ്ങിയതിന്റെ ആചരണം കുടിയായാണ് നടത്തുന്നത്. ജൂലായ് 21 മുതൽ 31 വരെ നടക്കുന്ന ചാന്ദ്ര ദിന പരിപാടികളുടേയും ആഗസ്ത് 1 ന്റെ സ്കൂൾ …

Read More »

വിജ്ഞാനോത്സവം: അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോത്സവത്തിനായി അധ്യാപകര്‍ക്കുള്ള പരിശീലനം കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ അന്‍പതാം വര്‍ഷം, ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക് യൂണിയന്റെ നൂറാം വാര്‍ഷികം, സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് തെളിവ് കണ്ടെത്തിയതിന്റെ നൂറാംവാര്‍ഷികം എന്നീ പ്രത്യേകതകളുള്ള വര്‍ഷമാണ് 2019. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശാസ്ത്രപ്രചാരണത്തിന്റെ ഭാഗമായിരിക്കും ഈവര്‍ഷത്തെ വിജ്ഞാനോത്സവം. ബഹിരാകാശഗവേഷണം, ബഹിരാകാശ ചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്ത്രത്തിന്റെ വിവിധ …

Read More »