Home / സ്ത്രീ സൗഹൃദം

സ്ത്രീ സൗഹൃദം

വനിതാ – ശിശു സൗഹൃദ പഞ്ചായത്ത് : ഉറച്ച ചുവടുവെപ്പുകളോടെ പെരിഞ്ഞനം

പെരിഞ്ഞനം പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുള്ള പഞ്ചായത്ത് എന്ന ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുന്നു. വാർഡ് തല ആലോചനായോ ഗ ങ്ങളെ തുടർന്നുള്ള പഞ്ചായത്ത് തല കൺവെൻഷൻ ,വാർഡ് തല ജാഗ്രതാ സമിതി കൺവെൻഷനുകൾ, സ്ത്രീപദവി പഠനത്തിന്റെ ഭാഗമായ വിവരശേഖരണം, ജൻറർ റിസോഴ്സ് സെൻറർ പ്രവർത്തനം തുടങ്ങിയവ നടന്നുവരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള ഇടപെടലുകളുടെ ഭാഗമായ കലുങ്ക് സമരം വലിയ ശ്രദ്ധ നേടി. ഈ പ്രവർത്തനങ്ങളുടെ ഊർജ്ജത്തിൽ മാർച്ച് …

Read More »

സ്ത്രീസൗഹൃദ പെരളശ്ശേരി (കണ്ണൂര്‍)

ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും തുല്യതാ സംഗമവുമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി പെരളശ്ശേരിയില്‍ നടന്നത്. പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 128 പേര്‍ തുല്യതാ സംഗമത്തില്‍ പങ്കെടുത്തു. ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സെമിനാറില്‍ നടക്കും. നയപ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Read More »

സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജോൺ സുൾസ്റ്റൺ (75) അന്തരിച്ചു.

ഹ്യുമൻ ജീനോം പ്രോജക്ടിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെൽത്തുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് 2003ൽ പ്രോജക്ട് പൂർത്തിയാക്കുന്നതിൽ സുൾസ്റ്റൺ വലിയ പങ്ക് വഹിച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സുൾസ്റ്റൺ ജനിതക വിവരങ്ങൾ പേറ്റന്റ് ചെയ്ത് സ്വകാര്യവൽക്കരിക്കുന്നതിനെതിരായിരുന്നു. ജനിതക ഗവേഷണത്തിന്റെ ഫലമായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പൊതുസമൂഹത്തിനായി പബ്ലിക്ക് ഡോമൈനിൽ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം മുൻ കൈയ്യെടുത്തു. ഇക്കാര്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രമാണ് അദ്ദേഹം പിന്തുടർന്നത്. കോശവിഭജനത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് 2002 ലെ …

Read More »

സ്ത്രീസൗഹൃദ പത്തനംതിട്ട

വനിതാദിനാചരണത്തിന്റെ ഭാഗമായി ഭാഗമായി മാര്‍ച്ച് 10 ന് പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ജെന്റര്‍ ഫ്രണ്ട്‌ലി മെഴുവേലി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച് സ്ത്രീ സംഗമത്തില്‍ ജില്ലാ വിഷയസമിതി കണ്‍വീനര്‍ വിജയലക്ഷ്മി ടീച്ചര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം സുശീല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ സംസാരിച്ചു.

Read More »

സ്ത്രീസൗഹൃദ മുഹമ്മ ( ആലപ്പുഴ)

മുഹമ്മ : ജെന്റര്‍ ഫ്രണ്ട്‌ലി മുഹമ്മയുടെ വനിതാദിനാഘോഷം മാര്‍ച്ച് 8ന് നടന്നു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത ആഘോഷപരിപാടിയില്‍ സ്ത്രീസൗഹൃദനയപരിപാടികള്‍ പൊതുവായി അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട്, സുദര്‍ശനാഭായ് ടീച്ചര്‍, ജയരാജ്, വിനോദ്, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

വനിതാശിശു സൗഹൃദ – പെരിഞ്ഞനം പഞ്ചായത്ത് (തൃശ്ശൂര്‍)

പെരിഞ്ഞനം: പെരിഞ്ഞനം പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്. 15 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്തിലെ കലുങ്കിന്‍മേല്‍ ഇരുന്നുള്ള പ്രതിഷേധസമരം ദേശാന്തര ശ്രദ്ധ പിടിച്ചുപറ്റി. മാര്‍ച്ച് 8ന് നടന്ന വനിതാ ദിന റാലിയിലും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തിലും 500ലധികം പേര്‍ പങ്കെടുത്തു. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ മീരാഭായ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് …

Read More »

സ്ത്രീസൗഹൃദ ചിറക്കര (കൊല്ലം)

ചിറക്കര : ഉളിയനാട് ഗവ. ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ജെന്റര്‍ ഫ്രണ്ട്‍ലി ‍പ്ര വര്‍ത്തനങ്ങളുടെ വിളംബര യോഗം സംഘടിപ്പിച്ചു. നാനൂറിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സാഹിത്യകാരിയായ എം.ആര്‍ ജയഗീത സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി വനിതകളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വിളംബരസമ്മേളനത്തിന് പഞ്ചായത്ത് പ്രസിഡണ്ട്, ജി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ഹരിത, സിജ, പരിഷത്ത് ജില്ലാ സെക്രട്ടറി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

സ്ത്രീസൗഹൃദ കടുങ്ങല്ലൂര്‍ – (എറണാകുളം)

കടുങ്ങല്ലൂര്‍ : ലിംഗതുല്യതാ നയരേഖയുടെ പൊതു പ്രഖ്യാപനത്തിനായിട്ടാണ് എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്തര്‍ ദേശീയ വനിതാദിനാഘോഷം നടന്നത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഉദ്ഘാടനം ചെയ്ത പ്രഖ്യാപന സമ്മേളനത്തില്‍ എഴുന്നൂറോളം പേര്‍ പങ്കെടുത്തു. വനിതകള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ആലുവ യു.സി കോളേജ് മനഃശാസ്ത്രവിഭാഗത്തിലെ ഡോ ഷീനാ മത്തായിയുടെ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രത്നമ്മ സുരേഷ് നയപ്രഖ്യാപനം നടത്തി. പ്രഖ്യാപനരേഖയുടെ ഉള്ളടക്കത്തോട് …

Read More »

സ്ത്രീസൗഹൃദ പുല്ലൂര്‍ – പെരിയ (കാസര്‍ഗോഡ്)

കാസര്‍ഗോഡ് : മാര്‍ച്ച് 8ന് പെരിയയിലെ സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം സുബൈദ. പി.ഡി ഉദ്ഘാടനം ചെയ്തു. വികസനത്തിലെ ലിംഗനീതി എന്ന വിഷയം എന്‍. ശാന്തകുമാരി അവതരിപ്പിച്ചു. ലിംഗതുല്യതാ നയരേഖ അവതരണം ജി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ശില്പ നടത്തി. വിവിധ വിഷയഗ്രൂപ്പടിസ്ഥാനത്തില്‍ രേഖ ചര്‍ച്ച നടന്നു. ഗ്രൂപ്പ് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിഗും ക്രോഡീകരണവും നടന്നു. 377 പേര്‍ പങ്കെടുത്തു. സെമിനാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡണ്ട് ശാരദയും, ഭരണസമിതിയംഗങ്ങള്‍, വി.ടി കാര്‍ത്ത്യായനി …

Read More »

സ്ത്രീസൗഹൃദ ആമ്പല്ലൂര്‍ (എറണാകുളം)

ആമ്പല്ലൂര്‍ : മാര്‍ച്ച് 8ന് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊളുത്താക്കോട്ടില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സെമിനാറില്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെട്ട 125 പേര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെ നടന്ന സെമിനാറില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിന്റെ രീതികളും കാരണങ്ങളും പൊതുവില്‍ ചര്‍ച്ച ചെയ്ത് വിവേചനങ്ങള്‍ പടിപ്പടിയായി ഇല്ലായ്മ ചെയ്യുന്നതിന് സഹായകമായ പരിപാടികള്‍ സെമിനാറില്‍ നിര്‍ദ്ദേശിക്കപ്പെട്ടു. നയരേഖയുടെ പൊതുപ്രഖ്യാപനം മാര്‍ച്ച് 20ന് മുമ്പ് നടക്കും. സെമിനാര്‍ പരിപാടികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ആസൂത്രണസമിതി …

Read More »