Home / ബാലവേദി (page 2)

ബാലവേദി

ബാലവേദി കൈപുസ്തകം പുറത്തിറങ്ങി

ബാലവേദി എന്ത്? എന്തിന്?, പ്രാദേശിക കുട്ടിക്കൂട്ടങ്ങള്‍ പ്രസക്തിയും സാധ്യതകളും, പ്രവര്‍ത്തനരീതി, പ്രവര്‍ത്തനങ്ങള്‍, വിമര്‍ശനാത്മക അവബോധം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി ബാലവേദികള്‍ സംഘടിപ്പിക്കുന്നതിന് ബാലവേദി പ്രവര്‍ത്തകരെ സഹായിക്കുന്നതിനുള്ള സമഗ്രമായ കൈപുസ്തകം സംസ്ഥാന ബാലവേദി സബ്കമ്മിറ്റി പ്രസിദ്ധീകരിച്ചു. ബാലവേദി പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ കൈപുസ്തകത്തിന്റെ സഹായത്താല്‍ ബാലവേദി രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. കൈപുസ്തകം pdf ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക

Read More »

വിജ്ഞാനോത്സവം

കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ഒക്ടോബർ 1ന് രാവിലെ 10ന് മുപ്പത്തടം യുവജനസമാജം വായനശാലാ പ്രസിഡന്റ് കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി സ്കൂൾ ലാബിൽ വച്ചു നടന്ന സ്ലൈഡ് നിർമ്മാണവും മൈക്രോ സ്കോപ്പു നിരിക്ഷണവും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു . യു.പി വിഭാഗം കുട്ടികൾ പ്രതിരോധ വാക്സിനുകളുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന വൈവിധ്യമാർന്ന പോസ്റ്ററുകൾ രചിച്ചു . വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് …

Read More »

‘വിജ്ഞാനോത്സവം’ കോതമംഗലം മാതൃകയായി

കോതമംഗലം : എറണാകുളം ജില്ലയിലെ മലയോര ഗ്രാമങ്ങളുൾക്കൊള്ളുന്ന കോതമംഗലം മേഖല സൂക്ഷ്മ ജീവികളുടെ ലോകം വിജ്ഞാനോത്സവം സംഘാടനത്തിലൂടെ മാതൃകയായി. ഏറെ പരന്നുകിടക്കുന്ന 11 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുൾക്കൊള്ളുന്ന മേഖലയിൽ 6 പഞ്ചായത്തുകളിൽ മാത്രമാണു യൂനിറ്റുള്ളത് . മേഖലയിലെ പരിഷത്ത് പ്രവർത്തകരുടെ മുൻകൈയിൽ വിദ്യാഭ്യാസ ജില്ലാ -ഉപജില്ലാ ഓഫീസർമാരുടെ സഹകരണത്തോടെ യൂണിറ്റില്ലാത്ത 5 പഞ്ചായത്തുകളിലുൾപ്പെടെ 11 കേന്ദ്രങ്ങളിൽ ഒക്ടോബർ 1 നു വിജ്ഞാനോത്സവം സംഘടിപ്പിച്ചു. 770 വിദ്യാർഥികൾ പങ്കെടുത്ത വിജ്ഞാനോത്സവത്തിൽ …

Read More »

സൂക്ഷ്മജീവികളുടെ ലോകത്തേയ്ക്ക് ആഴ്ന്നിറങ്ങി വിജ്ഞാനോത്സവ സാഗരത്തില്‍ ആറാടിയത് ഒന്നരലക്ഷം കുട്ടികള്‍

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ഇടപെടലായ 2016 ലെ പഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതിനായിരത്തിലേറെ അധ്യാപകരും ഇരുപതിനായിരത്തിലേറെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്ടോബര്‍ 1ന് സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. ടീച്ചറേ, ഈ സൂക്ഷ്മജീവികള്‍ ശരിക്കും വില്ലന്മാര്‍ ആണല്ലേ?   തിരുവനന്തപുരം: സൂക്ഷമജീവികളുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ മണക്കാട് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി പ്രണവിന്റെ ചോദ്യം പെട്ടെന്നായിരുന്നു. വെറും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഇത്തരം സൂക്ഷ്മജീവികളാണ് …

Read More »

അന്തർസംസ്ഥാന ബാലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ചിറ്റൂർ : ശാസ്ത്രസാഹിത്യ പരിഷത്‌ ചിറ്റൂർ മേഖലയിൽ നടക്കാനിരിക്കുന്ന അന്തർസംസ്ഥാന ബാലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡണ്ട് മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ കെ.ജി.എം. ലിയോണാർഡ് പരിപാടി സംബന്ധിച്ച് വിശദീകരിച്ചു. ചിറ്റൂർ MLA കൃഷ്ണൻകുട്ടി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മുരളി, സി.ഐ.ടി.യു സെക്രട്ടറി ഉണ്ണിത്താൻ, TNSF പ്രവർത്തകൻ ഈശ്വരൻ, Dr.വിനീത, സംസ്ഥാന ബാലവേദി കൺവീനർ കെ.മനോഹരൻ എന്നിവർ സംസാരിച്ചു. കെ. കൃഷ്ണൻകുട്ടി MLA ചെയർമാനും ലിയോണാർഡ് കൺവീനറുമായുള്ള സമിതി …

Read More »

ബാലോത്സവം

മേഴത്തൂര്‍, സപ്തംബര്‍ 12 : ഓണത്തോടനുബന്ധിച്ച് മേഴത്തൂര്‍ ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലയില്‍ ബാലോത്സവം സംഘടിപ്പിച്ചു. പാട്ടും കളികളും ശാസ്ത്രപരീക്ഷണങ്ങളുമായി ഒരു ദിവസം ആഘോഷമാക്കി. ബാലവേദി കണ്‍വീനര്‍ ചിത്ര സ്വാഗതം പറഞ്ഞു. ജില്ലാ ബാലവേദി കണ്‍വീനര്‍ ശങ്കരന്‍കുട്ടി, മേഖലാ സെക്രട്ടറി വി.ഗംഗാധരന്‍, ഗ്രന്ഥാലയം സെക്രട്ടറി എം.കെ.കൃഷ്ണന്‍, പി.കെ.നാരായണന്‍കുട്ടി, കെ.എം.ശ്രീജ, ഷാജി അരിക്കാട്, എം.എം.പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More »