Home / വികസനം

വികസനം

വികസന പഠന ശിബിരം സെപ്റ്റമ്പറിൽ സ്വാഗതസംഘം രൂപവത്കരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന പഠനശിബിരം സെപ്റ്റമ്പർ ഒന്ന്, രണ്ട് തീയതികളിൽ മല്ലപ്പള്ളിയിലെ വട്ടശ്ശേരി പ്ലാസ്സയിൽ നടക്കും. ദേശീയ തലത്തിൽ നടക്കുന്നവിവിധ സാമ്പത്തിക നയപരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ അദ്ധ്വാനമിച്ചത്തെ കോർപ്പറേറ്റുകളിലേയ്ക്ക് വഴി തിരിച്ച് വിടുന്ന പശ്ചാത്തലത്തിലാണ് പഠനശിബിരം വിളിച്ച് ചേർക്കുന്നത്. രാജ്യത്ത് സ്ഥിരം തൊഴിലവകാശം ഇല്ലാതാക്കിയും ബാങ്കിംഗ് പരിഷ്കാരം വഴി ജനങ്ങളുടെ നിക്ഷേപത്തെ കുത്തകകളിലേയ്ക്ക് തിരിച്ചുവിടാനുമുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. ചരക്ക് സേവന നികുതി വഴി ഇന്ത്യയുടെ ഫെഡറലിസത്തെ …

Read More »

പുതിയകേരളം : ജനപങ്കാളിത്തത്തോടെ ജനുവരി 15ന് തൃശ്ശൂരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്ത രേഖ

കാലാവസ്ഥാമാറ്റത്താലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ലോകസാമ്പത്തിക പ്രതിസന്ധിമൂലമുള്ള ഉല്‍പ്പാദന തകര്‍ച്ചയും ചേര്‍ന്നുണ്ടായ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്നത്തെ ലോകം കടന്നുപോകുന്നത്. ഇത് നാളിതുവരെയില്ലാത്ത പ്രതികൂലാവസ്ഥയിലേക്ക് രാജ്യങ്ങളെയെല്ലാം അകപ്പെടുത്തിയിരിക്കയാണ്. ഇവക്കെല്ലാം അടിസ്ഥാനം മുതലാളിത്ത വ്യവസ്ഥയുടെ അടങ്ങാത്ത ലാഭത്വരയും വിഭവധൂര്‍ത്തുമാണ്. ലോകം നേരിടുന്ന ഈ പൊതു സ്ഥിതിയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കവെയാണ്, കറന്‍സി അസാധുവാക്കലിലൂടെ ഉണ്ടായ സമാനതകളില്ലാത്ത പ്രശ്‌നങ്ങളിലേക്ക് ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്. ആസൂത്രണകമ്മീഷന്‍, ദേശീയ വികസന സമിതി എന്നിങ്ങനെയുള്ള സാമൂഹിക നിയന്ത്രണ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നോട്ട് …

Read More »

പുതിയകേരളം : ജനപങ്കാളിത്തത്തോടെ 2017 ജനുവരി 15ന് തൃശ്ശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം.

പുതുമയാര്‍ന്നതും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായ ചര്‍ച്ചകളിലൂടെയും ആശയരൂപീകരണ പ്രക്രിയയിലൂടെയും രൂപപ്പെട്ട പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, പാര്‍പ്പിടം എന്നീ രംഗങ്ങളില്‍ പ്രസ്തുതപ്രഖ്യാപനത്തിലൂടെ മുന്നോട്ടുവച്ച നയങ്ങളുടെ സാക്ഷാത്കാരം നവകേരള സൃഷ്ടിക്ക് സഹായകമാവുമെന്നും ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ”നവകേരള നിര്‍മാണത്തിന്റെ സര്‍വതലസ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി” ആറ് …

Read More »

പ്രാദേശിക വികസന ശില്‍പശാലകള്‍ മുന്നേറുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വികസന-ജന്റര്‍ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ശില്‍പശാലകളില്‍ മൂന്ന് ശില്‍പശാലകള്‍ പൂര്‍ണമായി. ജൂലൈ മാസത്തില്‍ മടിക്കൈയില്‍വച്ച് വടക്കന്‍മേഖല ശില്‍പശാല നടന്നിരുന്നു. 60 ലധികം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ ആലപ്പുഴയിലെ ഗാന്ധിസ്മാരക കേന്ദ്രത്തില്‍ രണ്ടാമത്തെ ശില്‍പശാല നടന്നു. 50 പേര്‍ പങ്കാളികളായി. പ്രൊഫ. പി.കെ. രവീന്ദ്രന്‍, എന്‍. ജഗജീവന്‍, കെ.ബി. മദന്‍മോഹന്‍, കെ.പി.എന്‍. അമൃത, കെ. സുരേഷ്, പി.വി. ഉദയസിംഹന്‍ …

Read More »

അധികാര വികേന്ദ്രീകരണം ശില്‍പശാല

രണ്ട് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഉണ്ടാവേണ്ട അടിസ്ഥാന പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് പരിഷത്ത് വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 9-ന് തിരുവനന്തപുരത്ത് കെ.ജി.ഒ.എ. ഹാളില്‍ വച്ചാണ് ശില്‍പശാല നടത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 40 പേര്‍ പങ്കെടുത്തു. പ്രൊഫ. പി.കെ. രവീന്ദ്രന്‍ ആമുഖ അവതരണം നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ ശില്‍പശാലയില്‍ സംസാരിച്ചു. നിയമ പരിഷ്കരണം (അഡ്വ. …

Read More »