Home / ജില്ലാ വാര്‍ത്തകള്‍

ജില്ലാ വാര്‍ത്തകള്‍

ഹരിതവണ്ടി പ്രയാണം

കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 3 ഞായറാഴ്ച ഹരിതവണ്ടി പ്രയാണം നടത്തി. മോറാഴ വില്ലേജ് ഓഫീസ് പരിസരത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ.ടി.ജി.ഉദ്ഘാടനം ചെയ്തു. ലഘുലേഖാ പ്രകാശനം പ്രൊഫ.എൻ.കെ.ഗോവിന്ദന് നൽകി വില്ലേജ് ഓഫീസർ എൽ.ലേഖ നിർവഹിച്ചു. വാർഡ് കൗൺസിലർ ടി.യു.സുനിത അധ്യക്ഷത വഹിച്ചു. പതിനേഴ് കേന്ദ്രങ്ങളിൽ |വൃക്ഷത്തൈകളും ലഘുലേഖയും വിതരണം ചെയ്യുന്നതോടൊപ്പം പരിസരദിനാചരണത്തിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ടുള്ള ലഘു പ്രഭാഷണവും നടത്തി. ആകെ 1550 വൃക്ഷത്തൈകൾ …

Read More »

മുടവൂര്‍,വാഴപ്പിള്ളി സ്‌കൂളുകളില്‍ ചാന്ദ്രദിനാചരണം

എറണാകുളം: ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുടവൂര്‍,വാഴപ്പിള്ളി സ്‌കൂളുകളില്‍ ജൂലായ് 3 ചൊവ്വാഴ്ച രാവിലെ സൗരയൂഥ സംവാദം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ജിജ്്ഞാസയും കൗതുകവും ഉണര്‍ത്തുന്നതിനായി മുടവൂര്‍ സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് പ്രസീതയും വാഴപ്പിള്ളിയില്‍ പി.വി.ഷാജിയും ഇതര ഗ്രഹവാസിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. കെ.കെ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളുമായി ദ്വിഭാഷി റോളില്‍ സംവദിച്ചു. ചന്ദ്രനില്‍ വെള്ളമുണ്ടോ, മണ്ണുണ്ടോ രാപ്പകലുകള്‍ ഉണ്ടോ, നടക്കാമോ, ഭക്ഷണം എങ്ങിനെ കഴിക്കാം, ടോയ്‌ലെറ്റ് …

Read More »

മനുഷ്യ ചാന്ദ്രസ്പര്‍ശത്തിന്റെ സുവര്‍ണജൂബിലി വര്‍ഷാചരണം

കൊല്ലം: മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ കൊല്ലം ജില്ലാതല ഉദ്ഘാടനവും സ്‌പെയ്സ് എക്സിബിഷനും ജൂലായ് 26, 27 തീയതികളില്‍ ഏഴുകോണ്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ നടന്നു. പ്രിന്‍സിപ്പാള്‍ വി.വി.റേ പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് എല്‍. ഷൈജു അധ്യക്ഷത വഹിച്ചു. ‘ആ കാല്‍വയ്പിന്റെ 50 വര്‍ഷം’ മുഖ്യപ്രഭാഷണം ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വി.രാമചന്ദ്രന്‍ നിര്‍വഹിച്ചു. യുറീക്ക-ശാസ്ത്രകേരളം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. 26ന് വൈകിട്ട് നടന്ന …

Read More »

സർക്കാർ ഉത്തരവ് പിൻവലിക്കുക: പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: മലയാളം പഠിക്കാത്തവർക്കും അധ്യാപകരാവാം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒന്നു മുതൽ 12 വരെ മലയാളം പഠിക്കാതെ ടി.ടി.സി. കോഴ്സിലെങ്കിലും മലയാളം പഠിച്ചാൽ മതിയെന്ന വിചിത്രമായ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. പരിപാടി പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവേശൻ പേരൂർ, സി. അരവിന്ദൻ, …

Read More »

മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

വയനാട്: ഹയര്‍സെക്കന്‍ഡറിതലംവരെ മലയാളം പഠിക്കാത്തവര്‍ക്കും എല്‍.പി, യു.പി. വിദ്യാലയങ്ങളില്‍ അധ്യാപകരാകാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറിതലം വരെ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്ന മുന്‍ തീരുമാനം തിരുത്തിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവ്. നിയമസഭ പാസ്സാക്കിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളും ഓറിയന്റല്‍ സ്‌കൂളുകളും ഉള്‍പ്പെടെ എല്ലായിടത്തും മലയാളപഠനം നിര്‍ബന്ധമാക്കിയുള്ള മാതൃഭാഷാനിയമത്തിന്റെ അന്തഃസത്തയെത്തന്നെ ചോദ്യം …

Read More »

കുട്ടനാട് വെള്ളപ്പൊക്കം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി

ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവശ്യ മരുന്നുകള്‍ എത്തിക്കുന്ന സന്നദ്ധസംഘം ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ക്യാന്‍ആലപ്പിയുമായി ചേര്‍ന്ന് 162 സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ ടീമുകളായി തിരിഞ്ഞ് കൈനകരി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ജലജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. …

Read More »

മണലി പുഴ പഠന പ്രകാശവും, ഉണർത്തുജാഥയും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ മണലിപ്പുഴ പഠനത്തിന്റെ റിപ്പോർട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്. ബൈജു പ്രകാശനം ചെയ്യുന്നു. തൃശ്ശൂര്‍: ‘നമുക്ക് വേണം മണലിപുഴയെ ജീവനോടെ തന്നെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല നെന്മണിക്കര യൂണിറ്റ് 2016 ജൂൺ മാസം മുതൽ നടത്തിയ മണലിപുഴ പഠനത്തിന്റെ പ്രകാശനവും ഉണർത്തുജാഥയുടെ ഉദ്ഘാടനവും കൊടകര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ബൈജു നിർവഹിച്ചു. പഠന പ്രകാശനം കുട്ടനെല്ലൂർ …

Read More »

ഫ്ലെക്സിന്റെ പുനരുപയോഗ സാധ്യതയുമായി പരിഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ് കൺവൻഷൻ. ചർച്ചയ്ക്കിടെ ലോകഫുട്ബോൾ മത്സരവും കവലകൾ തോറും സ്ഥാപിക്കപ്പെട്ട ഫ്ലക്സ് ബോർഡും വിഷയമായി. ഫുട്ബോൾ ആരവം ഒഴിയുന്നതോടെ ഫ്ലക്സ് വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന അഭിപ്രായം എല്ലാവരും ശരിവെച്ചു. പരിഹാരമെന്ത്? നമുക്കെന്തു ചെയ്യാനാവും? യൂണിറ്റ് സെക്രട്ടറിയുടെ ചോദ്യത്തിന് ഉത്തരം തേടലായി പിന്നെ. യൂണിറ്റ് അംഗം രേഷ്മ രാജ് ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. “നമുക്കിതെല്ലാം സമാഹരിക്കാം. എന്നിട്ട് പുനരുപയോഗത്തിനുള്ള വസ്തുക്കളാക്കാം.” എല്ലാവരും ആ നിർദ്ദേശത്തോട് …

Read More »

വയനാട് ചുരം ബദല്‍ റോഡുകള്‍ ജനകീയ അംഗീകാരത്തോടെ ഉടന്‍ യാഥര്‍ഥ്യമാക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്

വയനാട്: വയനാട് ചുരം ബദല്‍ റോഡുകള്‍ സംബന്ധിച്ചു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ അടിയന്തിര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് ബദല്‍ റോഡുകളുടെ നിര്‍ദേശമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയില്‍ ഉള്ളത്: ചിപ്പിലിത്തോട്, നിലമ്പുര്‍-മേപ്പാടി, പടിഞ്ഞാറത്തറ-പൂഴിത്തോട്, ആനക്കാംപൊയില്‍-കള്ളാടി, നിരവില്‍പുഴ-വിലങ്ങാട്, എന്നീ ബദല്‍ റോഡുകളുടെ സാധ്യത സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ജനകീയ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വേണം പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ പാത …

Read More »

തീരദേശപരിപാലന നിയമം ക്ലാസ്സ് സംഘടിപ്പിച്ചു

എറണാകുളം: തീരദേശപരിപാലന നിയമത്തിന്റെ കരടുവിജ്ഞാപനത്തെക്കുറിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും സ്വതന്ത്രമത്സ്യതൊഴിലാളി ഐക്യവേദിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഡോ.കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മധുസൂദനക്കുറുപ്പിന്റെ വിഷയാവതരണത്തെത്തുടര്‍ന്ന് വിശദമായ ചര്‍ച്ചകളും നടന്നു. തുടര്‍ന്ന് ജില്ലയിലെ തീരദേശമേഖലകളിലെ പരിഷത്ത് പ്രവര്‍ത്തകര്‍ക്കായി പരിഷത്ത് ഭവനില്‍ 24ന് ഒരു പഠനക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിശാലമായ ഒരു തീരദേശവും മിക്കയിടങ്ങളിലും സജീവമായ യൂണിറ്റുകളുമുള്ളതാണ് എറണാകുളം ജില്ല. ഈ പ്രദേശങ്ങളിലെ …

Read More »