Home / ജില്ലാ വാര്‍ത്തകള്‍ (page 3)

ജില്ലാ വാര്‍ത്തകള്‍

ജനവിരുദ്ധ നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – സെക്രട്ടറിയേറ്റ് ധര്‍ണ

തിരുവനന്തപരും : ജനവിരുദ്ധമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 6-7 ലക്ഷം ഹെക്ടർ നെൽവയൽ നമുക്ക് സ്വന്തമായിരുന്നു. ആദ്യ സർക്കാരുകൾ കൈ കൊണ്ട നടപടികളുടെ ഭാഗമായി നെൽവയൽവിസ്തൃതി വർധിച്ച് 9 ലക്ഷം ഹെക്ടർവരെ എത്തി.തുടർന്ന് ഇങ്ങോട്ട് ഭൂമിയെ ലാഭക്കച്ചവടത്തിന് വിട്ട് കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരുകളുടെ നെറികേട് കൊണ്ട് വയൽവിസ്തൃതി ചുരുങ്ങി ചുരുങ്ങി …

Read More »

ശാസ്ത്രസെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍ : ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന സന്ദേശം ഉയര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാണി ചന്ദ്രന്‍ അധ്യക്ഷനായി. പരിഷത് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരന്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെപി ജയബാലന്‍, ടിടി റംല, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, നഗരസഭാ …

Read More »

മേരിക്യൂറി കാമ്പസ് കലായാത്രയ്ക്ക് മലപ്പുറത്ത് ഗംഭീര വരവേൽപ്പ്

മലപ്പുറം : യുവസമിതി മേരിക്യൂറി കാമ്പസ് നാടകയാത്രക്ക് മലപ്പുറം ജില്ലയിൽ എം.ഇ.എസ് കോളേജ് വളാഞ്ചേരി, തിരൂർ മലയാളം സർവകലാശാല, കോട്ടക്കൽ കോട്ടൂർ ഗ്രാമം, കാലിക്കറ്റ് സർവകലാശാല, എം.ഇ.എസ് കോളേജ് മമ്പാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കോളേജ് യൂണിയനുകളുടെയും കാമ്പസുകളിലെ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി സംഘടനകളുടെയും പരിഷത്ത് മേഖലാ – യൂണിറ്റ് കമ്മിറ്റികളുടെയും യുവ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഓരോ കേന്ദ്രത്തിലും സ്വീകരണമൊരുക്കിയത്.

Read More »

പരമ്പരാഗത സാംസ്കാരിക പ്രവര്‍ത്തനമല്ല വേണ്ടത് ജനങ്ങളുടെ സംസ്കാരത്തില്‍ ഇടപെടണം – കെ.കെ.കൃഷ്ണകുമാര്‍

പാലക്കാട് : ജനുവരി 6, 7 തീയതികളിൽ മണ്ണാർക്കാട് കുണ്ടൂർകുന്ന് ടി.എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് സമാപിച്ചു. കേരളത്തിൽ പരമ്പരാഗത സാംസ്കാരിക പ്രവർത്തനമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സംസ്കാരത്തിൽ ഇടപെടുന്ന പ്രവർത്തനങ്ങളാണ് വേണ്ടതെന്നും ഇതിനായി പരിഷത്ത് “ജനോത്സവം” എന്ന പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക്(AIPSN) പ്രവർത്തകനുമായ …

Read More »

സര്‍ഗാത്മകതയുടെ വിളംബരമായി ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം

തൃശ്ശൂര്‍ : ജനുവരി 13,14 തിയതികളിലായി കൊടകര ഗവണ്‍മെന്റ് യു.പി സ്കൂളില്‍ വച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ വിജ്ഞാനോത്സവമായ ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം കുട്ടികളുടെ സര്‍ഗാത്മകതയുടെ ഉത്സവമായി മാറി. ശാസ്‌ത്രത്തിന്റെ ഉള്ളടക്കത്തോടെയുള്ള സര്‍ഗാത്മക രചനകള്‍ പരിചയപ്പെടാനും അത്തരം രചനകളില്‍ തങ്ങളുടെ മിടുക്ക് പ്രകടിപ്പിക്കാനും ജില്ലാ സര്‍ഗോത്സവം കുട്ടികള്‍ക്ക് അവസരമൊരുക്കി. സിനിമയുടെ സാങ്കേതികത പരിചയപ്പെട്ടുകൊണ്ട് സിനിമാസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. സര്‍ഗോത്സവം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി …

Read More »

പെരളശ്ശേരിയില്‍ ‘ജന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് ‘ ഇടപെടല്‍ ആരംഭിച്ചു

പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിനെ ‘ജന്റര്‍ ഫ്രണ്ട്‍ലി’ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചു. വിദ്യാഭ്യാസ വിവരശേഖണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ പ്രധാന ധ്യാപകരേയും പങ്കെടുപ്പിച്ച് ഫോർമാറ്റ് പരിചയപ്പെടുത്തി. അക്കാദമിക് മാസ്റ്റര്‍പ്ലാനില്‍ ലിംഗതുല്യത ഉറപ്പുവരുത്താനാവുന്ന പദ്ധതികൾ ഉള്‍പ്പെടുത്താനുള്ള നിർദ്ദേശങ്ങള്‍ നല്കി. കണ്ണൂർ സൗത്ത് എ.ഇ.ഒ. ഉഷ, ഡയറ്റ് സീനിയർ ലക്ചറർ പത്മനാഭൻ മാസ്റർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.പ്രേമചന്ദ്രൻ, മെമ്പർ പി.കെ.നാരായണൻ എന്നിവർ പങ്കെടുത്തു. ശാസത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ …

Read More »

തിരുവനന്തപുരം മേഖലാ വിജ്ഞാനോത്സവം.

തിരുവനന്തപുരം ജില്ലയിലെ പത്ത് മേഖലകളില്‍ മേഖലാതല വിജ്ഞാനോത്സവം നടന്നു. മേഖലകളും പങ്കാളിത്തവും 1) പാറശാല (120)2. പെരുങ്കടവിള (134) 3. നെയ്യാറ്റിൻകര (126) 4. നേമം (118) 5 തിരുവനന്തപുരം (131) 6. നെടുമങ്ങാട് (86 ) 7. പാലോട് (86) 8. കഴകൂട്ടം (83) 9. ആറ്റിങ്ങൽ (75) 10. വർക്കല (164 ) ആകെ 1124 കുട്ടികൾ പങ്കെടുത്തു. വർക്കല ഒഴികെയുള്ള മേഖലകളില്‍ രണ്ട് ദിവസങ്ങളിലായാണ് വിജ്ഞാനോത്സവം …

Read More »

ജനോത്സവം കണ്ണൂര്‍

കണ്ണൂരില്‍ ജനോത്സവം ജില്ല കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചാബ് സെന്റല്‍ യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. 14 മേഖലകളിലും ജനോത്സവം നടത്തുന്നതിനു തീരുമാനിച്ചു.          

Read More »

‘മഴക്കാലരോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ – ബോധവല്‍ക്കരണ ക്ലാസ്സുകള്‍

ചാവക്കാട് : മഴക്കാലം പകര്‍ച്ച വ്യാധികളുടെ കൂടി കാലമായി മാറിയിരിക്കുന്നു. സാമൂഹ്യശുചിത്വമില്ലായ്മ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഈ മഴക്കാലത്ത് കുരഞ്ഞിയൂരില്‍ നിന്ന് ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുക കൂടി ചെയ്തപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ ഇടപെടാനും ചാവക്കാട് മേഖലയിലെ കുരഞ്ഞിയൂര്‍ യൂണിറ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 29 ശനിയാഴ്ച്ച 2 മണിക്ക് ഒരേ സമയം ആറ് വ്യത്യസ്ത കേന്ദ്രങ്ങളിലായി ‘മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ …

Read More »

പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം

തിരുവനന്തപുരം : പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം പരിഷത്ത് ഭവനിൽ നടന്നു. ഡോ.ആർ.വി.ജി മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യെശ്‌പാൽ അനുസ്മരണം മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ കൃഷ്ണകുമാർ മാഷും റാവു അനുസ്മരണം സി.ജി.ആർ മാഷും നിർവഹിച്ചു. പ്രൊ: സി.പി അരവിന്ദാക്ഷൻ മാഷ് യെശ്പാലിനെ അനുസ്മരിച്ച് സംസാരിച്ചു. യു.ആർ ഇന്ത്യൻ ബഹിരാകാശചരിത്രം ഡോ.റാവുവിന്റെ ചരിത്രം കൂടിയാണ്. 1975-ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതൽ മംഗൽയാൻ വരെ 18 …

Read More »