Home / ജില്ലാ വാര്‍ത്തകള്‍ (page 5)

ജില്ലാ വാര്‍ത്തകള്‍

ജില്ലാ ഭരണകൂടം യാഥാര്‍ഥ്യം മനസ്സിലാക്കണം : പരിഷത്ത് കൺവെൻഷൻ

  തൃശ്ശൂർ: ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും സത്യത്തിനും ജനങ്ങൾക്കുമൊപ്പം നിൽക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ജല ജാഗ്രതാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുവത്തേരി, മരിയാപുരം, എടക്കുന്നി എന്നിവിടങ്ങളിൽ സ്വർണ്ണാഭരണ നിർമാണശാലകൾ ആസിഡ് കലർത്തി കുടിവെള്ളം മലിനീകരിക്കുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് പരിഷത്ത് ജില്ലാ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചത്. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം പ്രൊഫ.വി.ആർ.രഘുനന്ദനൻ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ലാബറട്ടറികളും ഏജൻസികളും …

Read More »

ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ അനുമോദിച്ചു

കോഴിക്കോട് : കെ.വി.സുരേന്ദ്രനാഥ് പരിസ്ഥിതി അവാര്‍ഡ് നേടിയ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ യുറീക്ക വായനശാല പ്രവര്‍ത്തകരും പരിഷത്ത് പ്രവര്‍ത്തകരും കൂടി അനുമോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരള വികസനവും എന്ന പുസ്തകത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. പരിഷത്ത്ഭവനില്‍ ചേര്‍ന്ന യോഗം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍, യുറീക്കാ പത്രാധിപസമിതി അംഗം ജനു എന്നിവര്‍ സംസാരിച്ചു. യുറീക്ക വായനശാല പ്രസിഡണ്ട് കെ.പ്രഭാകരന്‍ അധ്യക്ഷത …

Read More »

കുടുംബസംഗമം

നാദാപുരം : ഏപ്രിൽ 8, 9 തീയതികളിൽ കല്ലാച്ചിയിൽ നടക്കുന്ന പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ നടന്ന പരിപാടിയിൽ പഴയ പ്രവർത്തകരും പുതിയ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറിൽ അധികം പേർ പങ്കെടുത്തു. സംഗമം പരിഷത്ത്‌ കേന്ദ്രനിർവാഹക സമിതി അംഗം കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓരോ ഞാറ്റുവേലയിലും ചെയ്യേണ്ട കൃഷിപ്പണികളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഞാറ്റുവേല കലണ്ടർ …

Read More »

കണ്ണൂര്‍ ജില്ലയിലെ നാനൂറ് വായനശാലകളില്‍ ശാസ്ത്ര വായനാമൂല

കണ്ണൂര്‍ ലൈബ്രറി കൗ ണ്‍സില്‍ ജില്ലയിലെ 400 ഗ്രന്ഥശാലകളില്‍ ശാസ്ത്ര വായനമൂല തുടങ്ങുന്നു. കുട്ടികളില്‍ ശാസ്ത്ര വായന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നാല് ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പദ്ധതിക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ രൂപം നല്‍കി. മൂന്നാം ലൈബ്രറി പഠന കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ചപ്പോള്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പ്രധാനപ്പെട്ടത് കുട്ടികളില്‍ ശാസ്ത്രവായനക്ക് പ്രാധാന്യം നല്‍കണമെന്നതാണ്. കേരളത്തിലെ പുസ്തക പ്രസാധകരില്‍ ഓരോ വര്‍ഷവും ഇറങ്ങുന്ന പുസ്തകങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി …

Read More »

പുതിയ കേരളം ജനപങ്കാളിത്തത്തോടെ – ശിൽപശാല

കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ പരിഷദ് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു. ’13 -ാം പഞ്ചവൽസര പദ്ധതി നയസമീപനങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ‘രണ്ടാംഘട്ട ജനകീയാസൂത്രണ നടപടിക്രമങ്ങൾ’ എന്ന വിഷയത്തിൽ ജനകീയാസൂത്രണ പരിപാടി കണ്ണൂർ ജില്ലാകോർഡിനേറ്റർ പി.വി.രത്നാകരനും ‘കണ്ണൂർ ജില്ലാ വികസന മുൻഗണനകൾ’ എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ അസുത്രണസമിതി അംഗം കെ.വി.ഗോവിന്ദനും വിഷയം അവതരിപ്പിച്ചു. പതിമൂന്നാം പഞ്ചവൽസര പദ്ധതി രേഖ …

Read More »

പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം: സംഘാടകസമതി രൂപീകരിച്ചു

കോലഴി: ഏപ്രില്‍ 8, 9 തിയതികളില്‍ കോലഴി ചിന്മയ മിഷ്യന്‍ കോളജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാസമ്മേളനത്തിന് സംഘാടക സമിതിയായി. കോലഴി ഗ്രാമീണ വായനശാലയില്‍ ഫെബ്രുവരി 5ന് വൈകീട്ട് 5ന് നടന്ന യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രഫ. സി.ജെ. ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.എ മണി അധ്യക്ഷത വഹിച്ചു. ലോഗോ എ.എ. ബോസ് പ്രകാശനം ചെയ്തു. യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ ഐ.ബി. …

Read More »

54 ആം സംസ്ഥാനസമ്മേളനം ലോഗോ പ്രകാശിപ്പിച്ചു.

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് 54-ാം സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള ‘ലോഗോ’ കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലത പ്രകാശനം ചെയ്തു. സമ്മേളന പ്രചാരണ കമ്മിറ്റി ചെയർമാൻ എം.കെ.മനോഹരൻ അധ്യക്ഷനായിരുന്നു. കെ.വി ജാനകി ഏറ്റുവാങ്ങി.  ജനറൽ കൺവീനർ ടി.ഗംഗാധരൻ ഇതുവരെ നടന്ന അനുബന്ധ പരിപാടികൾ വിശദീകരിച്ചു. സ്വാഗത സംഘം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ഷിധിൻ ചൊക്ലിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

Read More »

വായനശാലകളിൽ പരിസര കോർണർ വരുന്നു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തകരുടെ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ലൈബ്രറി പ്രവർത്തകരുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും നേതൃത്യത്തിൽ പരിസര കോർണർ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ലൈബ്രററി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. സമ്മേളന അനു ബന്ധപരിപാടി ചെയർമാൻ എം.പ്രകാശൻ മാസ്റ്റർ പരിസര കോർണർ കിറ്റ് ലൈബ്രറികൾക്ക് വിതരണം ചെയതു. ശാസത്രകേരളം …

Read More »

ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര

ആലപ്പുഴ : ശാസ്ത്രസാഹിത്യപരിഷത്ത് ചേര്‍ത്തല, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20ന് ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര മുഹമ്മയില്‍ സമാപിച്ചു. 24 ദിവസം നീണ്ടുനിന്ന ജാഥ 85 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഓരോ കേന്ദ്രത്തിലും ഊര്‍ജ്ജ സംരക്ഷണ ഉപാധികളുടെ പ്രദര്‍ശനം, ഊര്‍ജ്ജ പ്രഭാഷണങ്ങള്‍, ചൂടാറാപ്പെട്ടി വിതരണം എന്നിവ നടന്നു. ഡോ ടി പ്രദീപ്, എന്‍ കെ പ്രകാശന്‍, കെ എന്‍ സോമശേഖരന്‍, …

Read More »

ഉന്നതവിദ്യാഭ്യാസ ശില്‍പശാല

തൃശ്ശൂര്‍ : ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കിയ വേദിയായി തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ വിഷയസമിതി സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ ശില്‍പശാല മാറി. സിലബസ്, പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, പഠനബോധനപ്രവര്‍ത്തനങ്ങള്‍, പരീക്ഷകളും മൂല്യനിര്‍ണയവും തുടങ്ങിയ അക്കാദമിക മേഖലകളെ സംബന്ധിച്ച് ഗൗരവാഹകമായ ചര്‍ച്ചകള്‍ നടന്നു. ഡിസംബര്‍ 3ന് പരിസരകേന്ദ്രത്തില്‍ വച്ച് നടന്ന ശില്‍പശാല ഉള്ളടക്കം കൊണ്ട് മേന്മ പുലര്‍ത്തി. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി ചെയര്‍മാന്‍ ഡോ.രാജന്‍ വര്‍ഗീസ് മുഖ്യ അവതരണം നടത്തി. …

Read More »