Home / ജില്ലാ വാര്‍ത്തകള്‍ (page 8)

ജില്ലാ വാര്‍ത്തകള്‍

നോട്ട് നിരോധനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ – ചര്‍ച്ച

കണ്ണൂര്‍ : നോട്ട് നിരോധിച്ചതിന്റെ പേരില്‍ രാജ്യത്തുണ്ടായ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ പഠന കേന്ദ്രം ചര്‍ച്ച സംഘടിപ്പിച്ചു. വിദേശപണത്തിന് നികുതി ഈടാക്കുന്നതിലെ കുറവ് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാകുകയാണ്. ഇന്ത്യയിലെ കമ്പനികളുടെയും വ്യക്തികളുടെയും 21 ലക്ഷം കോടി രൂപ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ ഉണ്ടെന്നാണ് പറയുന്നത്. ലോകത്തെ 82 രാജ്യങ്ങള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ പണം കൊണ്ട് മാത്രം മുന്നോട്ട് പോകുന്നതായുണ്ട്. അഴിമതി പണം വിദേശ രാജ്യങ്ങളിലെക്ക് …

Read More »

ആരോഗ്യരംഗത്തെ സ്വകാര്യവല്‍ക്കരണം സാധാരണക്കാരെ ബാധിക്കുന്നു – ഡോ.കെ.പി.അരവിന്ദന്‍

പാലക്കാട് ഭവന്‍ ഉദ്ഘാടനം ചെയ്തു   പാലക്കാട്, നവം.6 : ആരോഗ്യരംഗത്തെ സ്വകാര്യവല്ക്കരണം സാധാരണ ജനങ്ങളുടെ ചികിത്സയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന്‍ അഭിപ്രായപ്പെട്ടു. പാലക്കാട് ജില്ല പരിഷത്ത് ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിലൂടെ നമ്മുടെ സാമൂഹ്യ ജീവിതത്തിന് ഒരു സുരക്ഷിതത്വമുണ്ടായി. പഴയ കാലത്തെ പല മാരക രോഗങ്ങളില്‍നിന്നും നാം രക്ഷപ്പെട്ടത് ആധുനിക ചികിത്സയിലൂടെയാണ്. ചരിത്രം പൂര്‍ണമായി നിരാകരിക്കുന്ന, ശാസ്ത്രത്തിലൂടെ നേടിയ നേട്ടങ്ങള്‍ തള്ളിക്കളയുന്ന …

Read More »

തിരുവനന്തപുരം ജില്ലാപ്രവര്‍ത്തക യോഗം

തിരുവനന്തപുരം മേഖലയുടെ ആതിഥേയത്വത്തില്‍ ശ്രീമൂലവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ 29, 30 തീയതികളിലായി നടന്നു. ശാസ്ത്രവും വിശ്വാസവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. വി. രാമന്‍കുട്ടി പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസം 112 പേര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തനാവലോകന റിപ്പോര്‍ട്ടും ട്രഷറര്‍ ബി. പ്രഭാകരന്‍ സാമ്പത്തികാവലോകന റിപ്പോര്‍്ട്ടും അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് സന്തോഷ് ഏറത്ത് ആമുഖാവതരണവും ഡി.എസ്. പരമേശ്വരന്‍ സ്വാഗതവും …

Read More »

പൂക്കൾ.. പൂമ്പാറ്റകൾ ഏകദിന പഠനക്യാമ്പ്

കാസര്‍ഗോഡ് : ശാസ്ത്രസാഹിത്യ പരിഷത്ത്, നിടുംബ ഇ.കെ.നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പൂക്കൾ. പൂമ്പാറ്റകൾ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നമ്മുടെ നാട്ടിൽ കാണുന്ന വ്യത്യസ്ത തരം പൂമ്പാറ്റകളേയും ലാർവകളേയും നേരിട്ടു കാണാൻ ശൂലാപ്പിൻകാവിലേക്ക് പഠനയാത്ര നടത്തി. പ്രശസ്ത പരിസ്ഥിതി -ശലഭ നിരീക്ഷകൻ വി.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.രാഘവൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, കെ.പ്രേംരാജ്, കെ.രാധാകൃഷ്ണൻ, പി.അനിൽകുമാർ, കെ.വി.കരുണാകരൻ, മനീഷ് തൃക്കരിപൂർ, പി.ധനേഷ് എന്നിവര്‍ …

Read More »

തെളിഞ്ഞ ബുദ്ധിയാണ് ശാസ്ത്രം – പ്രൊഫ.അനില്‍ ചേലമ്പ്ര

തൃത്താലഃ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല പ്രവര്‍ത്തക ക്യാമ്പ് തൃത്താല ഡി.കെ.ബി.എം.എം. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒക്ടോ 29ന് നടന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകള്‍ കോര്‍ത്തിണക്കിയ രാജീവ് കാറല്‍മണ്ണ അവതരിപ്പിച്ച കാവ്യമാലികയോടെയാണ് പ്രവര്‍ത്തക ക്യാമ്പ് ആരംഭിച്ചത്. ശാസ്ത്രവും നവോത്ഥാനവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ.അനില്‍ ചേലേമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തെളിഞ്ഞ ബുദ്ധിയാണ് ശാസ്ത്രം. കൊളോണിയല്‍ കാ ലഘട്ടത്തിലാണ് സയന്‍സ് ഇന്നത്തെ രീതിയില്‍ നമ്മുടെ നാട്ടില്‍ …

Read More »

പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് തൃത്താലയിൽ -സംഘാടക സമിതി രൂപീകരിച്ചു.

ഒക്ടോ:29, 30 ന് തൃത്താല ഹൈസ്കൂളിൽ നടക്കുന്ന പരിഷത്ത് ജില്ലാ പ്രവർത്തക ക്യാമ്പിന് സംഘാടക സമിതി രൂപീകരണം തൃത്താല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീ.കൃഷ്ണകുമാർ ,കൺവീനർ.രാജീവ് മാഷ്.മുൻ തൃത്താല ബ്ലോക്ക് പ്രസിഡണ്ട് ബാലൻ മാഷ് അദ്ധ്യക്ഷനായി, മുൻ തൃത്താല MLA ഇ.കേശവൻ മുഖ്യ അതിഥിയായി. അനുബന്ധ പരിപാടിയായി 10 സംവാദങ്ങൾ ( ക്യാമ്പ് അംഗങ്ങളെ ഉൾപ്പെടുത്തി), സോപ്പ് നിർമാണവും പരിശീലനവും,  ഭാരതപ്പുഴ പഠനം, വിദ്യാഭ്യാസ …

Read More »

കണ്ണൂര്‍ ജില്ലാപ്രവര്‍ത്തക ക്യാമ്പ്

  കൂടാളി : വാസ്തുവിദ്യ നോക്കി വീട് കെട്ടിയ ജന്‍മിമാരുടെയും രാജ കുടുംബങ്ങളുടെയും വീടുകള്‍ തകരുകയും വാസ്തു നോക്കാതെ ചെറ്റകുടിലില്‍ താമസിച്ചവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരികയും ചെയ്തത് ശാസ്ത്രത്തിന്റെ കുതിപ്പായിരുന്നെന്ന് പ്രൊഫ കെ പാപ്പൂട്ടി പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് കൂടാളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ പാപ്പൂട്ടി. ആദ്യകാലത്ത് കേരളത്തിലെ 85 ശതമാനം വീടുകളും ചെറ്റകുടിലുകളായിരുന്നു. അവര്‍ അന്ന് വീട് വെച്ചത് …

Read More »

യൂണിറ്റ് സെക്രട്ടറിമാരുടെ ക്ലസ്റ്റര്‍ ക്യാമ്പ് സമാപിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ 96 യൂണിറ്റുകളിലെ യൂണിറ്റ് സെക്രട്ടറിമാരെയും പ്രസിഡണ്ടുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 9ന് നാല് കേന്ദ്രങ്ങളിലായി പഠനക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍, തളിക്കുളം, വടക്കാഞ്ചേരി, തൃശ്ശൂര്‍ എന്നീ കേന്ദ്രങ്ങളില്‍ 15 മേഖലകളില്‍നിന്നായി മേഖലാഭാരവാഹികള്‍ ഉള്‍പ്പെടെ 158 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. 62 യൂണിറ്റുകളില്‍ നിന്നും സെക്രട്ടറി/പ്രസിഡണ്ടുമാരുടെ പങ്കാളിത്തം ഉണ്ടായി. പരിഷത്തിനെ പരിചയപ്പെടുത്തുക, യൂണിറ്റ് പ്രവര്‍ത്തന ങ്ങള്‍ ഏകമാന സ്വഭാവം കൈവരിക്കുക, യൂണിറ്റിനെ ശക്തിപ്പെടുത്തുക, ഭാവി പ്ര വര്‍ത്തനങ്ങള്‍ യൂണിറ്റിന്റെ …

Read More »

സ്ത്രീകളെ സംബന്ധിച്ച മുന്‍വിധികള്‍ അവസാനിപ്പിക്കണം – വീണാ ജോര്‍ജ്

സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നും ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ അപ്രാപ്തരാണെന്നുമുള്ള ധാരണ പൊതുവായും, ദൃശ്യമാധ്യമരംഗത്ത് പ്രത്യേകിച്ചും ഉണ്ടെന്ന് വീണാജോര്‍ജ് എം.എല്‍.എ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. ‘തൊഴിലിടങ്ങള്‍ സ്ത്രീസൗഹൃദപരമാണോ’ എന്ന വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംവാദത്തില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി.രാധാമണി വിഷയമവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതികരണങ്ങളില്‍ മഹിളാ ജനതാദള്‍ (യുണൈറ്റഡ്) സംസ്ഥാന പ്രസിഡണ്ട് അഡ്വ.ആനി …

Read More »

എറണാകുളം ജില്ല ആരോഗ്യ ശില്‍പശാല

മുളന്തുരുത്തി : എറണാകുളം ജില്ല ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 13ന് ആമ്പല്ലൂര്‍ ഗവ ജെ.ബി.എസ് സ്കൂളില്‍ വച്ച് നടന്ന ആരോഗ്യശില്പശാല എറണാകുളം ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷിണി ഉദ്ഘാടനം ചെയ്‌തു. ‘പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ – പരിമിതികള്‍ സാധ്യതകള്‍’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വിഷയസമിതി ചെയര്‍മാന്‍ ഡോ.മാത്യു നബലി ക്ലാസ്സെടുത്തു. പാലിയേറ്റീവ് ഹോംകെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്ത്? എന്തിന്? സൂക്ഷ്മജീവികളുടെ ലോകം എന്നീ വിഷയങ്ങള്‍ യഥാക്രമം ഷീബ (ജനറല്‍ ഹോസ്പിറ്റല്‍ എറണാകുളം), കെ.കെ.ഭാസ്കരന്‍ (ജില്ലാസെക്രട്ടറി) …

Read More »