Home / വിദ്യാഭ്യാസം (page 2)

വിദ്യാഭ്യാസം

എറണാകുളം മേഖലാ വിജ്ഞാനോത്സവം

എറണാകുളം മേഖലാ വിജ്ഞാനോത്സവം  ഡോ .സുമി ജോയി, (മഹാരാജാസ് കോളേജ്, മലയാളം ഡിപാര്‍ട്ട്‌ മെന്റ്) ഉദ്ഘാടനം ചെയ്തു. വിജ്ഞാനോത്സവ സംഘാടക സമിതി ചെയര്‍മാന്‍, വില്‍ ഫ്രെഡ് അധ്യക്ഷനായി ‌ പരിഷത്ത് എറണാകുളം മേഖലാ സെക്രട്ടറി, വി കൃഷ്ണന്‍ കുട്ടി സ്വാഗതം പറഞ്ഞു. ഗവ. ഗേള്‍സ് എല്‍ പി എസ് പ്രധാന അദ്ധ്യാപിക ശ്രീമതി .കെ കെ ശ്രീദേവി, മുന്‍ ഐ എസ് ആര്‍ ഓ ശാസ്ത്രഞ്ജന്‍. സി രാമചന്ദ്രന്‍, പരിഷത്ത് …

Read More »

വിജ്ഞാനോത്സവം എറണാകുളം ജില്ല

എറണാകുളം : ജില്ലയിലെ ആലുവ, തൃപ്പൂണിത്തുറ ഒഴികെയുള്ള 10 മേഖലകളിൽ ഡിസംബർ 3, 4 തീയതികളിലായി മേഖലാ വിജ്ഞാനോത്സവം നടന്നു. ആകെ 956 വിദ്യാർത്ഥികൾ (എൽ പി 353 , യു പി 326, ഹൈസ്‌കൂൾ 276 പങ്കെടുത്തു. പഞ്ചായത്തു തലത്തിലെന്ന പോലെ തന്നെ കോതമംഗലം മേഖലയിൽ 204 (എൽ പി 78 , യു പി 50 , ഹൈസ്‌കൂൾ 74 ) വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജ്ഞാനോത്സവം ആവേശകരമായി …

Read More »

ക്ലാസ്സ്റൂം ലൈബ്രറി

കരുനാഗപ്പള്ളി: പൊതു വിദ്യാഭ്യാസം ആകർഷകവും സംവാദാത്മകവും ആക്കാനുള്ള പരിഷത്ത് ഇടപെടലിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്തിലെ 13- ാമത് ക്ലാസ് റൂം ലൈബ്രറി തെക്കൻ മൈനാഗപ്പള്ളി ഗവ: LPS ൽ പ്രവര്‍ത്തനം ആരംഭിച്ചു. PTAപ്രസിഡന്റ് അഡ്വ.പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: പി.കെ.ഗോപൻ പുസ്തക രജിസ്റ്ററും താക്കോലും സ്കൂൾ ഹെഡ്മിസ്ട്രസ് സുമടീച്ചറെ ഏല്‍പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാൽ ബ്ലോക്ക് …

Read More »

ക്ലാസ്‌മുറിയിലെ അറിവു നിർമാണത്തിനു പുതുജീവൻ നൽകി പൂക്കോട് യൂണിറ്റ്

അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിലെ ക്ലാസ്സ് മുറികളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ പ്രവര്‍ത്തനത്തിലാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖലയിലുള്‍പ്പെട്ട പൂക്കോട് യൂണിറ്റ്. ഇതിന്റെ ആദ്യഘട്ടമായി സ്കൂളിലെ 7,8,9,10 എന്നീ ക്ലാസ്സുമുറികളിൽ റഫറൻസ് പുസ്തകങ്ങളും പാഠഭാഗങ്ങളോട് ബന്ധപ്പെട്ട പുസ്‌തകങ്ങളും, സാഹിത്യം, കഥ, കവിതകൾ, ജീവചരിത്രം, ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിയി നൂറിലധികം പുസ്‌തങ്ങളും ഇവ സുരക്ഷിതമായി സൂക്ഷിക്കാനായി അലമാരയും ഒരുക്കി. കൂടാതെ, ഒരോ ക്ലാസ്സിലും തിളപ്പിച്ചാറിയ കുടിവെള്ളം ദിവസം മുഴുവൻ സംഭരിക്കാവുന്ന ടാപ്പോടുകൂടിയ …

Read More »

സ്കൂളുകള്‍ ഹൈടെക് ആകുന്നതോടൊപ്പം അക്കാദമിക നിലവാരവും ഉയരണം

കോഴിക്കോട് : സംസ്ഥാനത്തെ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോടൊപ്പം പ്രാദേശിക മുന്‍കയ്യോടെ അക്കാദമിക നിലവാര പദ്ധതികളും നടപ്പാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുനര്‍നിര്‍മാണ ശില്‍പശാല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിര്‍ദിഷ്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊന്നല്‍ അക്കാദമിക മികവിനാകണം. ഭൗതിക കാര്യവും ടെക്നോളജി വികസനവുമെല്ലാം അക്കാദമിക മികവിന് പരസ്പര പൂരകമായി മാറണം. ഓരോ കുട്ടിയെയും അവന്റെ അഭിരുചിക്കനുസരിച്ച് പൂര്‍ണതയിലെത്തിക്കാനാകുന്ന അക്കാദമിക ഇടപെടലുകളാണ് നടക്കേണ്ടത്. അതോടൊപ്പം ശാരീരിക മാനസികാരോഗ്യം …

Read More »

വിദ്യാഭ്യാസ ശില്‍പശാല

മലപ്പുറം : ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ മലപ്പുറം ഭവനില്‍ വച്ച് വിദ്യാഭ്യസ ശിൽപ്പശാല നടന്നു. ഹരീന്ദ്രൻ മാഷ്, മീരാഭായ് ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്‍കി. 35 പേർ ശിൽപശാലയിൽ പങ്കെടുത്തു. മലപ്പുറം ഡയറ്റിന്റെ നേതൃത്ത്വത്തിൽ നടന്ന ഭാഷാരംഗത്തെ ഇടപെടൽ മാതൃകയും അവതരിപ്പിച്ചു. തുടര്‍ന്ന് ജില്ലയിൽ അൻപതു സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Read More »

‘ഗുണമേന്മയുള്ള വിദ്യാഭ്യാസം’ ജില്ലാതല ശില്പശാല

എറണാകുളം : ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എറണാകുളം ജില്ലാതല ശില്പശാല പുത്തൻകുരിശ് യു.പി. സ്കൂളിൽ നടന്നു രാവിലെ 10.30 ന് ശാസ്ത്രഗതി എഡിറ്റർ ഡോ എൻ ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിഷയ സമിതി ചെയർപേഴ്സൺ കെ.ജയശ്രി ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലീനാ മാത്യു ആശംസകളർപ്പിച്ചു. മേഖലാ സെക്രട്ടറി അജയൻ സ്വാഗതം പറഞ്ഞു. നിർവാഹകസമിതി അംഗങ്ങളായ സജി ജേക്കബ്, എ.പി.മുരളിധരൻ എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ …

Read More »

സൂക്ഷ്മജീവികളുടെ ലോകത്തേയ്ക്ക് ആഴ്ന്നിറങ്ങി വിജ്ഞാനോത്സവ സാഗരത്തില്‍ ആറാടിയത് ഒന്നരലക്ഷം കുട്ടികള്‍

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ഇടപെടലായ 2016 ലെ പഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതിനായിരത്തിലേറെ അധ്യാപകരും ഇരുപതിനായിരത്തിലേറെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്ടോബര്‍ 1ന് സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. ടീച്ചറേ, ഈ സൂക്ഷ്മജീവികള്‍ ശരിക്കും വില്ലന്മാര്‍ ആണല്ലേ?   തിരുവനന്തപുരം: സൂക്ഷമജീവികളുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ മണക്കാട് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി പ്രണവിന്റെ ചോദ്യം പെട്ടെന്നായിരുന്നു. വെറും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഇത്തരം സൂക്ഷ്മജീവികളാണ് …

Read More »

വിജ്ഞാനോത്സവം

കുണ്ടറ skvlps ല്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 22 ന് തിങ്കളാഴ്ച കുണ്ടറ എല്‍.എം.എസ് ആശുപത്രിയിലെ ലാബില്‍ skvlp സ്കൂളിലെ മൂന്നുമുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൂക്ഷ്മദര്‍ശിനിയിലൂടെ ഉറുമ്പ്, ഇല, രക്തം എന്നിവയെ കാണിച്ചു. കൂട്ടികള്‍ക്ക് വിജ്ഞാനപ്രദവും ആവേശകരവുമായിരുന്നു ഈ പരിപാടി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കെല്ലാം ഇത് പുതു അനുഭവമായിരുന്നു. അധ്യാപകര്‍, …

Read More »

അധ്യാപകദിനാചരണം

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക ദിനാചരണം വേറിട്ടതായി. സ്കൂളിലെ പൂർവാധ്യാപിക ഏലിയാമ്മ ടീച്ചർക്കു വേണ്ടി മകനും സ്കൂളിലെ പൂർവവിദ്യാർഥിയുമായ എബി ജോസഫ് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലേക്കും ശാസ്ത്രകേരളം മാസിക സമർപ്പിച്ചുകൊണ്ടാണ് ഗുരുവന്ദനത്തെ സവിശേഷമാക്കിയത്. പ്രൊഫ.കെ.പാപ്പൂട്ടി ശാസ്ത്രകേരളം വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. വേദിയിൽവച്ച് പൂർവാധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.കെ ബാലകൃഷ്ണൻ, ടി.രാഘവൻ, പി.സി രവീന്ദ്രൻ, ഖാദർ വെള്ളിയൂർ, പി. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് വത്സൻ വെള്ളിയൂർ …

Read More »