Home / പരിസരം (page 2)

പരിസരം

മുറ്റത്തൊരു വറ്റാത്ത കിണർ ഗ്രീൻ ആർമി പ്രവർത്തനങ്ങൾ ഏച്ചൂരിൽ തുടങ്ങി

ഏച്ചൂർ : മൺസുണിനെ വരവേറ്റുകൊണ്ട് മഴക്കൊയ്യിത്തിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്ക് പരിഷത്ത് “ഗ്രീൻ ആർമി” തുടക്കം കുറിച്ചു. പ്രായോഗിക പ്രവർത്തനങ്ങൾ ഏച്ചൂരിൽ പട്ടൻ ഗോപാലന്റെ വീട്ടിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വരൾച്ചയെ ഓർക്കേണ്ടത് മഴക്കാലത്താണ്. ഓടുന്ന വെള്ളത്തെ നടത്തിയും ഇരുത്തിയും കിടത്തിയും ഭൂഗർഭ ജലവിതാനം ഉയർത്തി ശുദ്ധമായ കുടിവെള്ളം ലഭിക്കുവാനുള്ള പരിശ്രമാണ് നടത്തേണ്ടത്. ഹരിത കേരള പദ്ധതി ഇതിനു വേണ്ടിയാണന്ന് മന്ത്രി പറഞ്ഞു. ഐ.ആര്‍.ടി.സി വികസിപ്പിച്ചെടുത്ത …

Read More »

വരള്‍ച്ചയുടെ ആകുലതകള്‍ പങ്കുവച്ച് പരിഷത് ജലനയം സെമിനാര്‍

  വയനാട് : വരള്‍ച്ചയുടെ ആകുലതകള്‍ക്കിടയിലും ശ്രദ്ധാപൂര്‍വമായ ഇടപെടലിലൂടെ ജല ക്ഷാമത്തെ തടഞ്ഞു നിര്‍ത്താനാവുമെന്ന പ്രതീക്ഷകള്‍ പങ്കു വച്ച് ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച വേണം വയനാടിനൊരു ജല നയം സെമിനാര്‍ സമാപിച്ചു. എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പുത്തൂര്‍ വയലില്‍സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. കുടിവെള്ളം കിട്ടാക്കനിയാകുന്ന കാലം വിദൂരമല്ലെന്ന വേവലാതികള്‍ക്കിടയിലും തടഞ്ഞു നിര്‍ത്താന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ട് എന്ന സന്ദേശമാണ് സെമിനാര്‍ …

Read More »

വരള്‍ച്ചയ്ക്കെതിരെ ജനകീയ ജലസംരക്ഷണ പദ്ധതി വേണം

കോഴിക്കോട് :  പാരിസ്ഥിതികമായി നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടാന്‍ ജനകീയസംരക്ഷണ കര്‍മ പദ്ധതിയ്ക്ക് രൂപം നല്‍കി. കോഴിക്കോട് കോര്‍പറേഷന്‍ ജില്ലാപഞ്ചായത്ത് CWRDM, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ വരള്‍ച്ചക്കെതിരെ കോഴിക്കോട് എന്ന പേരിലാണ് കര്‍മപരിപാടി രൂപികരിച്ചത്. ഇതിന്റെ ഭാഗമായി ടാഗോര്‍ ഹാളില്‍ നടന്ന ജലസുരക്ഷ-ജീവസുരക്ഷ സംസ്ഥാന സെമിനാറും ശില്‍പശാലയും മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക പൈതൃകം തിരിച്ചുപിടിച്ചാലേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ …

Read More »

“ജലസുരക്ഷ ജീവസുരക്ഷ” പരിഷത്ത് പരിസര സമിതി രൂപീകരിച്ചു.

ശാസ്താംകോട്ട : ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന ക്യാമ്പയിനായ “ജലസുരക്ഷ ജീവസുരക്ഷ” പ്രചരണ-ഇടപെടൽ പ്രവർത്തനത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്ത്തല പരിസര സമിതി രൂപീകരിച്ചു. ജല സാക്ഷരത, പരിസ്ഥിതി ഇടപെടൽ പ്രവർത്തനങ്ങൾ, ബഹുജന അവബോധ പ്രവർത്തനങ്ങൾ തുടങ്ങി വരൾച്ചയിലേക്ക് നീങ്ങുന്ന പഞ്ചായത്തിന്റെ ജലസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കുവാൻ സമിതി യോഗം തീരുമാനിച്ചു. പരിഷത്ത് സംസ്ഥാന പരിസര വിഷയ സമിതി കൺവീനർ ടി.പി.ശ്രീശങ്കർ വിഷയം അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന നിർവ്വാഹക …

Read More »

ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA അഡ്വ.ഡി.കെ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ്  കെ.ദേവദാസ് അധ്യക്ഷനായി. പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ജോജി കുട്ടുമ്മേൽ ക്ലാസ് നയിച്ചു. കിണറീചാർജിംഗുമായി ബന്ധപ്പെട്ടുള്ള പരിശീലനം പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് അജയകുമാർ നടത്തി. മേഖലാ സെക്രട്ടറി പ്രസാദ് സ്വാഗതം പറഞ്ഞു. …

Read More »

കുടിവെള്ള സംരക്ഷണപ്രവർത്തനങ്ങൾക്കായി ജനകീയ സംഘാടകസമിതി രൂപീകരിച്ചു

എറണാകുളം : മുന്നില്‍ കാണുന്ന കനത്ത വരൾച്ചയെ പ്രായോഗിതമായി നേരിടുക എന്ന ഉദ്ദേശത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ 5ന് പരിഷത്ത് ഭവനിൽ വച്ച് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടേയും യോഗം ചേർന്നു. ജില്ലാ പരിസരസമിതി ചെയർമാൻ ഡോ.ചന്ദ്രമോഹൻ കുമാർ അദ്ധ്യക്ഷനായി. പരിസരസമിതി കൺവീനർ എം.എസ്.മോഹനൻ പ്രവര്‍ത്തനപരിപാടികളെക്കുറിച്ച് വിശദമായി സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയിൽ ഓരോ കക്ഷിയും അവരുടെ ആശയങ്ങളും സ്വപ്നങ്ങളും …

Read More »

ജലസുരക്ഷാ ജാഥാ സമാപിച്ചു

മുളംതുരുത്തി : ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല കമ്മിറ്റി പരിസരവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജലസുരക്ഷ ജാഥാ സമാപിച്ചു .ജലസുരക്ഷ ജീവ സുരക്ഷാ എന്നതായിരുന്നു മുദ്രാവാക്യം .നമ്മൾക്ക് ലഭ്യമാകുന്ന വെള്ളം എന്തെല്ലാം രീതിയിൽ ഉപയോഗിക്കണം, എന്തുകൊണ്ട് സംരക്ഷിക്കണം, എങ്ങനെയെല്ലാം സംരക്ഷിക്കണം തുടങ്ങിയ വിഷയങ്ങൾ ജാഥയിലൂടെ ഉന്നയിക്കപ്പെട്ടു. മുളംതുരുത്തി ബ്ലോക്കിൽ വേനൽ എത്തുന്നതിനു മുൻപേ കുടിവെള്ള ക്ഷാമം നേരിടുമ്പോളും സ്വാഭാവിക ജല സ്രോതസുകളായ കുന്നുകളും തണ്ണീർ തടങ്ങളൂം നശിപ്പിക്കപ്പെടുകയും, യാതൊരു നിയത്രണവുമില്ലാതെ …

Read More »

‘ജല സംവാദങ്ങള്‍’ ആരംഭിച്ചു

കല്‍പ്പറ്റ : ‘ജലസുരക്ഷ ജീവസുരക്ഷ’ ക്യാമ്പയിന്റെ ഭാഗമായി പരിഷത് സംഘടിപ്പിക്കുന്ന ജല സംവാദങ്ങള്‍ക്ക് തുടക്കമായി. കല്‍പ്പറ്റയില്‍ നടന്ന ജില്ല തല ഉദ്ഘാടനം മുനി ചെയര്‍മാന്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. പരിഷത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ മനോഹരന്‍ വിഷയവതരണം നടത്തി. ദേശീയ ശരാശരിയുടെ 3 ഇരട്ടി മഴ ലഭിക്കുന്ന കേരളം ജല ലഭ്യതയിലും ഗുണ നിലവാരത്തിലും വലിയ ഭീഷണി നേരിടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പെയ്ത്തു വെള്ളം …

Read More »

“കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ? ” സെമിനാർ

എറണാകുളം : “കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ “ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഒക്ടോബര്‍ 16ന് ഞായർ രാവിലെ 10 മണിയ്ക്ക് ഹൈക്കോടതി വളപ്പിലുള്ള ബാർകൗൺസിൽ ഹാളിൽ നടന്നു.ബ്രഹ്മപുരത്ത് കാലങ്ങളായി കോർപറേഷന്റേയും അടുത്ത മുനിസിപ്പാലിറ്റികളിലേയും മാലിന്യം കുന്നുകൂട്ടി അവിടുത്തെ ജനജീവിതം ദുസ്സഹമാക്കുന്ന വേളയിലാണ് അതിനൊരു പരിഹാരം തേടി പരിഷത്ത് സെമിനാർ സംഘടിപ്പിച്ചത്. മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പരിഷത്ത് പ്രവർത്തകനുമായ പ്രൊഫ. എം.കെ.പ്രസാദ്. മാലിന്യം എങ്ങനെയുണ്ടാകുന്നു,അതെങ്ങനെ സംസ്കരിക്കണം എന്ന് പവർ പോയിന്റ് …

Read More »

പ്രാദേശിക പരിസരസമിതി രൂപീകരിച്ചു

വയനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക പരിസര സമിതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ തനതായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുക, പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ പി.കെ. വിജയൻ ചെയർമാനായും, അരുൺ ബാബു കെ. കൺവീനറായും 15 അംഗ പ്രാദേശിക പരിസരസമിതി രൂപീകരിച്ചു. യോഗത്തിൽ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സയന്റിസ്റ്റ് സുമ വിഷ്ണുദാസ്, പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.സുരേഷ് ബാബു എന്നിവർ …

Read More »