Home / പരിസരം (page 3)

പരിസരം

സംസ്ഥാന സമ്മേളനത്തിന് വിഷരഹിത ഭക്ഷണം നല്‍കും നെല്‍കൃഷി ആരംഭിച്ചു

ഇരിട്ടി: കണ്ണൂരില്‍ 2017 ജനുവരിയില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്ക് വിഷരഹിത ഭക്ഷണം നല്‍കുന്നതിനായി നെല്‍കൃഷിയുമായി പേരാവൂര്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍. മുഴക്കുന്ന് പഞ്ചായത്തിലെ നെല്ലൂരിലാണ് ഒന്നര ഏക്കര്‍ സ്ഥലത്ത് പരിഷത്ത് പ്രവര്‍ത്തകര്‍ നെല്‍കൃഷി ചെയ്യുന്നത്. നാട്ടിലെ ഏറ്റവും സമ്പന്നമായ പാടശേഖരമായിരുന്ന നെല്ലൂരിലെ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. െനല്ലൂര്‍ പാടശേഖരത്തില്‍ നടന്ന വിത്തിടീല്‍ മുഴക്കുന്ന് പഞ്ചായത്ത് …

Read More »

പരിസര പഠനം: പരിഷത്ത് ജില്ലാ ശില്പശാല സമാപിച്ചു

കൊല്ലം: ശാസ്ത്രസാഹിത്യ പരിഷത്ത് ചടയമംഗലം നീർത്തട പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിസരപഠന ജില്ലാ ശില്ലശാല സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ വി വിജയന്റെ അദ്ധ്യക്ഷതയിൽ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠൻ പിള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. പരിസര വിഷയ സമിതി ജില്ലാ ചെയർമാൻ ഡോ: കെ.കെ.അപ്പുക്കുട്ടൻ ആമുഖം അവതരിപ്പിച്ചു’ കൺവീനർ പി.ഹുമാം റഷീദ് വിശദീകരണം നടത്തി. പരിസ്ഥിതി – വികസനം ഒരു സമന്വയ സങ്കല്പം എന്ന വിഷയത്തിൽ ഡോ: ജോർജ് …

Read More »

കൂടത്തുംപാറ തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം

കോഴിക്കോട്‌: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒളവണ്ണ വില്ലേജ്‌ പരിധിയില്‍ തൊണ്ടയാട്‌-രാമനാട്ടുകര ബൈപ്പാസിന്‌ സമീപം കൂടത്തുംപാറ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുന്നത്‌ ഭൂമാഫിയയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്‌. നൂറുകണക്കിന്‌ കുടുംബങ്ങളുടെ ആശ്രയമായ മൂന്നു കുടിവെള്ള പദ്ധതികള്‍ക്ക്‌ ജലം ലഭ്യമാകുന്ന കൂടത്തുംപാറ തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തുന്നതിനെതിരെ RDO യുടെ ഉത്തരവ്‌ നിലവിലിരിക്കെയാണ്‌ കഴിഞ്ഞ ദിവസം അര്‍ധരാത്രി വ്യാപകമായി മണ്ണിറക്കിയത്‌. തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ ജനകീയ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ ഭൂമാഫിയയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്‌. കൂടത്തുംപാറ തണ്ണീര്‍ത്തടത്തില്‍ അനധികൃതമായി …

Read More »

പുല്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്ത് പരിസരസമിതി രൂപീകരിച്ചു ജലസംരക്ഷണം പ്രധാന അജണ്ട

പൂല്‍പള്ളി : കടുത്ത വരൾച്ചയെ അഭിമുഖീകരിക്കാൻ പോകുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ അതീവഗൗരവത്തോടെ ചര്‍ച്ച ചെയ്യുകയും നടപ്പാക്കുകയും വേണം. ഓരോ ഗ്രാമസഭയിലും പരിസരസമിതി രൂപീകരിച്ച് വരൾച്ചയിലേക്ക് നയിക്കുന്ന പരിസ്ഥിതി നാശവും,ജലലഭ്യതയുടെ കുറവും പരിഹരിക്കുന്നതിനായി നിലവിലുള്ള ചെക്ക്ഡാമുകൾ,തടയണകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ സംരക്ഷിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിനൊപ്പം മഴവെള്ളക്കൊയ്‌ത്തിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലും പുൽപ്പള്ളി പഞ്ചായത്തിലും ചേർന്ന പരിസരസമിതി രൂപീകരണ കൺവെൻഷൻ പഞ്ചായത്ത് ഭരണ സമിതികളാട് …

Read More »

കല്‍പ്പറ്റയില്‍ പ്രാദേശിക പരിസര സമിതി രൂപീകരിച്ചു.

പ്രാദേശികമായ പരിസര പ്രശ്‌നങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഇടപെടുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക പരിസര സമിതിക്ക് രൂപം കൊടുത്തു. രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അലവി അധ്യക്ഷനായി. പ്രൊഫ: കെ.ബാലഗോപാലന്‍ ‘ജലസുരക്ഷ ജീവസുരക്ഷ‘ എന്ന വിഷയവും കെ.സച്ചിദാനന്ദന്‍ ‘മാലിന്യ സംസ്‌കരണം‘ എന്ന വിഷയവും അവതരിപ്പിച്ചു. ഡി. രാജന്‍, സി.കെ ശിവരാമന്‍, ഫിലിപ്പ് കുരിയന്‍, ഇ.ജെ. ജോസ്, കെ. കുഞ്ഞിമൂസ, പി.പി. ഗോപാലകൃഷ്ണന്‍, സുമ …

Read More »

കോഴിക്കോട് ജില്ലാസമ്മേളനത്തിനായുള്ള നെല്‍കൃഷിക്ക് തുടക്കമായി

അടുത്ത വർഷം നാദാപുരത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിനാവശ്യമായ അരി ഉൽപാദിപ്പിക്കുന്നതിനായി കുമ്മങ്കോട്‌ യൂണിറ്റിൽ നെൽകൃഷി ആരംഭിച്ചു. വയൽക്കൂട്ടം എന്ന പേരിൽ കാർഷിക കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് യൂണിറ്റിലെ പ്രവർത്തകർ നെൽക്കൃഷിക്കു തുടക്കമിട്ടത്‌. കൈമോശം വന്നുപോയ കാർഷിക സംസ്കാരം വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള നൂറ്റിയൻപതോളം ആളുകൾ ഞാറുനടീൽ ഉത്സവത്തിനു വയലിലിറങ്ങി. വടക്കൻ പാട്ടുകളും വായ്താരികളും ഉത്സവത്തിനു മാറ്റു കൂട്ടി. വൻ ജനപങ്കാളിത്തത്തോടുകൂടി നടന്ന …

Read More »

ജലസുരക്ഷയും തണ്ണീര്‍ത്തടസംരക്ഷണവും- സെമിനാര്‍

മുളന്തുരുത്തി : ജലസംഭരണികളായ കുന്നുകളെ സംരക്ഷിക്കുന്നതിന് സമഗ്രമായ ഒരു നിയമനിര്‍മാണം വേണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത് മുളന്തുരുത്തി മേഖലാ പരിസരവിഷയസമിതിയുടെയും പെരുമ്പിള്ളി സൗഹൃദ റെസിഡന്റ്‌സ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തില്‍ മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ”ജലസുരക്ഷയും തണ്ണീര്‍ത്തടസംരക്ഷണവും” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസര വിഷയസമിതി ചെയര്‍മാന്‍. വേണു മുളന്തുരുത്തി അധ്യക്ഷനായ യോഗത്തില്‍ സൗഹൃദ റസിഡന്റ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ജോസി …

Read More »