Home / മേഖലാ വാര്‍ത്തകള്‍

മേഖലാ വാര്‍ത്തകള്‍

News from Mekhala

കൊണ്ടോട്ടി മേഖലാ കൺവെൻഷൻ

പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: കൊണ്ടോട്ടി മേഖ ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തോമസ് അഗസ്റ്റ്യൻ ആധ്യക്ഷ്യം വഹിച്ച യോഗ ത്തിൽ ജില്ലാ സെക്രട്ടറി സി എൻ സുനിൽ, വി കെ രാഘവൻ, ഷിനോദ്, സനൽകുമാർ എന്നിവർ സംസാരിച്ചു. പരിഷത്ത് പിന്നിട്ട പാതകൾ, പശ്ചിമഘട്ട സംരക്ഷണം, ഭാവി പ്രവർത്തനങ്ങൾ, പരിഷത്ത് …

Read More »

പേരാമ്പ്രയില്‍ പുസ്തകോത്സവം

പുസ്തകോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ പി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: പേരാമ്പ്ര മേഖലയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ നാടകകൃത്ത് രാജൻ തിരുവോത്ത് മുഖ്യ പ്രഭാ ഷണം നടത്തി. മേഖലാ പ്രസിഡന്റ് ടി രാജൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പഴയ പോലീസ് സ്റ്റേഷൻ പരിസരത്ത് സെപ്റ്റംബര്‍ ഒന്ന് മുതൽ …

Read More »

ബാലുശ്ശേരി മേഖലാ ബാലവേദി പ്രവർത്തക സംഗമം

കോഴിക്കോട്: കണ്ണാടിപ്പൊയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നീറോത്ത് ഗവ.എല്‍.പി സ്കൂളിൽ മേഖല ബാലവേദി പ്രവര്‍ത്തക സംഗമം നടന്നു. ‍ ഏഴ് യൂണിറ്റുകളില്‍ നിന്നായി 40 കുട്ടികളും 38 പ്രവർത്തകരും പങ്കെടുത്തു. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പാട്ട്, നിരീക്ഷണം, ഫോൾഡ് സ്കോപ്പ് നിർമാണം, ചാന്ദ്രഗ്രഹണ ക്ലാസ്സുകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളി അധ്യക്ഷത വഹിച്ചു. യു.മൊയ്തീൻ, ശങ്കരൻ നമ്പൂതിരി മാഷ്, പി കെ ശ്രീനി, ബി ബിനിൽ, …

Read More »

മാവേലിക്കര മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

ആലപ്പുഴ: കഴിഞ്ഞ നാലഞ്ചു വർഷമായി നിർജ്ജീവമായിരുന്ന മാവേലിക്കര മേഖലയ്ക്ക് പുതു ജീവനേകി പുതിയ മേഖലാ കമ്മറ്റി നിലവിൽ വന്നു. മാസങ്ങൾക്കു മുമ്പ് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. ജൂലൈ 28 ന് ചേർന്ന മേഖലാ കൺവെൻഷനാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. ജില്ലാ ആരോഗ്യ വിഷയസമിതി കൺവീനർ റെജി സാമുവൽ ഉദ്ഘാടനം ചെയ്തു. എൻ മൻമഥൻ പിള്ള അധ്യക്ഷത വഹിച്ചു. എസ് അഭിലാഷ്, പ്രൊഫ. മധുസൂദനൻ പിള്ള, രാജേന്ദ്ര കുമാർ, …

Read More »

ജനകീയ പാഠശാല

കണ്ണൂര്‍: ഇരിട്ടി മേഖല ജനകീയ പാഠശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പഠന ക്ലാസ്സിൽ ” പ്രപഞ്ചത്തിലെ അനന്തതയിലേക്ക് ഒരു യാത്ര” എന്ന വിഷയം ഐ.എസ്.ആർ.ഓ. സീനിയർ സയന്റിസ്റ്റ് (റിട്ട:) ശ്രീ. പി. എം. സിദ്ധാർത്ഥൻ അവതരിപ്പിച്ചു. ഡോ. കെ. പ്രദീപ് കുമാർ (റിട്ട: പ്രിൻസിപ്പൽ) അദ്ധ്യക്ഷത വഹിച്ചു. ജനകീയ പാoശാല ഡയറക്ടർ എം. വിജയകുമാർ സ്വാഗതവും, പി. ആർ. അശോകൻ നന്ദിയും രേഖപ്പെടുത്തി.

Read More »

മൂവാറ്റുപുഴ മേഖലാ പ്രവർത്തകർ ഐ ആർ ടി സി സന്ദർശിച്ചു

മൂവാറ്റുപുഴ: മേഖലയിലെ പ്രധാന പ്രവർത്തകരടങ്ങിയ 17 അംഗ സംഘം പാലക്കാട് IRTC സന്ദർശിച്ചു. രജിസ്ട്രാർ കെ കെ ജനാർദനന്‍ സംഘത്തെ സ്വീകരിച്ചു. മുഹമ്മദ് മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓരോ പ്ലാന്റിന്റേയും പ്രവർത്തനം വിശദീകരിക്കുന്നതിന് ഒരു സഹായിയെ നിയോഗിച്ചിരുന്നു. മണ്ണുകൊണ്ട് മാല, കമ്മൽ, അലങ്കാര മൺപാത്രങ്ങൾ, ആകർഷണീയമായ മറ്റ് സാധനങ്ങൾ എന്നിവയുടെ നിർമാണരീതി പരിചയപ്പെട്ടു. ബയോഗ്യാസ്, കമ്പോസ്റ്റ് നിർമ്മാണം, ബയോ ബിൻ/ കിച്ചൻ ബിൻ ഉപയോഗം, അടുക്കള വേസ്റ്റിൽ നിന്ന് ബയോഗ്യാസ് …

Read More »

മൂവാറ്റുപുഴ മേഖലാ സംഘടന വിദ്യാഭ്യാസ സ്കൂൾ നവ്യാനുഭവമായി

മൂവാറ്റുപുഴ: മേഖലയിലെ പ്രവർത്തകർക്ക് സംഘടനാ വിദ്യാഭ്യാസം നൽകുന്നതിന് മെയ് 14ന് മുടവൂർ ഗവ.എൽ പി സ്കൂളിൽ സംഘടനാ സ്കൂൾ പരിശീലനം നടത്തി. അന്ന് രാവിലെ 10.30 ന് ആരംഭിച്ച പരിശീലനം വൈകുന്നേരം 4.30 വരെ തുടർന്നു. എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. C. I. വർഗീസ് പങ്കെടുത്തു. മേഖലയിലെ മുതിർന്ന പ്രവർത്തകൻ ശ്രീ. പി. എം. ജി. പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. പ്രവർത്തകരെ പാട്ടും ഒറിഗാമിയും പരിശീലിപ്പിച്ചു. തുടർന്ന് സംഘടനാ …

Read More »

മേഖലാ പ്രവർത്തകയോഗം

കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ സംസാരിക്കുന്നു കൂത്തുപറമ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരുമ്പോൾ വിദ്യാഭ്യാസം എന്നത് എ പ്ലസ് എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാവരുതെന്ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. വി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതോടൊപ്പം ഏതെങ്കിലും …

Read More »

സൂര്യതാപം: ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക

പാനൂർ: കേരളത്തിൽ അത്യുഷ്ണവും സൂര്യതാപവും വ്യാപകമായ പശ്ചാത്തലത്തിൽ പാനൂർ മേഖലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു. പാനൂരും പരിസരങ്ങളിലും ഭൂഗർഭ ജലലഭ്യത കുറഞ്ഞു വരുന്നതിനാൽ കിണർ റീചാർജ് അടക്കമുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ രംഗത്ത് വരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.കെ.വിനോദിനിയുടെ അധ്യക്ഷതയിൽ ചേർന്ന മേഖലാ സമ്മേളനം ഡോ. ടി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങളെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. …

Read More »

ചാന്ദ്രദിനം പരിശീലനം പേരാവൂര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ആ കാല്‍വെയ്പ്പിന്റെ 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ശാസ്ത്രക്ലാസ് സംഘടിപ്പിച്ചു. പേരാവൂര്‍ എം.പി.യു.പി സ്കൂളില്‍ നടന്ന പരിശീലനപരിപാടി ബി.പി.ഒ.എം ശൈലജ ഉദ്ഘാടനം ചെയ്തു. എം.വി മുരളീധരന്‍ സ്വാഗതം പറഞ്ഞു. സുഷ്മ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേരളം പ്രത്യേകപതിപ്പ് പ്രകാശനം ചെയ്തു. ഹൈഡ്മിസ്ട്രസ് ലളിത കുമാരി കെ. രാജീവന്‍ മാസ്റ്റര്‍ സുരേഷ് ചാലാറത്ത് പി.കെ പ്രദീപന്‍ ആ കാല്‍വെപ്പിന്‍റെ 50 വര്‍ഷങ്ങള്‍ …

Read More »