Home / മേഖലാ വാര്‍ത്തകള്‍ (page 4)

മേഖലാ വാര്‍ത്തകള്‍

News from Mekhala

സോപ്പ് നിർമാണ പരിശീലനം

തൃത്താല : ഒക്ടോബര്‍ 29,30 തീയതികളില്‍, തൃത്താലയില്‍ വച്ച് നടന്ന പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തിന്റെ അനുബന്ധമായി, കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സോപ്പ് നിർമാണ പരിശീലനം നടത്തി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഇ.രാജൻ അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത്അംഗം ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ ജിനി, എൻ.വി, അൽ അമീൻ, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിഷത്ത് മേഖല സെക്രട്ടറി വി.ഗംഗാധരന്‍, …

Read More »

ഇ.കെ.നാരായണനെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : പരിഷത്ത് മുന്‍ ജനറല്‍സെക്രട്ടറിയായിരുന്ന ഇ.കെ.നാരായണന്‍ മാസ്റ്ററും ഭാര്യ നളിനിയും നമ്മെ വിട്ടുപിരിഞ്ഞിട്ട് ആഗസ്റ്റ് 24-ന് 14 വര്‍ഷം തികഞ്ഞു. നാരായണന്‍ മാസ്റ്ററുടെ സ്‌മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ പ്രവൃത്തിപഥം മുമ്പോട്ടു കൊണ്ടുപോകുന്നതിനും വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.എന്‍. വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 2016 ആഗസ്റ്റ് 24ന് ഇരിങ്ങാലക്കുട എസ് ആന്റ് എസ് ഹാളില്‍ നാരായണന്‍മാസ്റ്ററുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പരിഷത്ത് പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് മാസ്റ്ററുടെ ഓര്‍മ …

Read More »

കര്‍ഷകദിനം ഫ്‌ളക്‌സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗ് വിതരണം ചെയ്തു

ചേളന്നൂര്‍ : ചേളന്നൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെയും ആഭിമുഖ്യത്തില്‍ ഉപയോഗിച്ച ഫ്ലക്സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗിന്റെ വിതരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ശോഭന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കേരളത്തിലാകമാനം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പുനരുപയോഗിച്ചുകൊണ്ട് ഗ്രോ ബാഗ് നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പരിഷത്ത് യുവസമിതി ഫ്‌ളക്‌സുകള്‍ ശേഖരിച്ചുകൊണ്ട് നിര്‍മിച്ച ഗ്രോബാഗുകളാണ് വിതരണം …

Read More »

വായനയെ വാനോളമുയര്‍ത്താന്‍ ഒരു ഗ്രാമം ഒരുങ്ങുന്നു

പൂവച്ചല്‍ : വായന അക്രമാസക്തി കുറയ്ക്കും. നല്ല വായനക്കാരാണ് നാടിന്റെ ശക്തി. വായന വേദന ശമിപ്പിക്കും. വായിച്ചാല്‍ വളരും – ഇങ്ങനെ വായനയുടെ മഹത്വങ്ങള്‍ ഏറെയാണ്. ഇതാ ഇവിടെ ഒരുഗ്രാമം ഒന്നടങ്കം വായനയിലേക്ക് നീങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗ്രാമമാണ് ഈ ഒരു ലക്ഷ്യത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കൂവേരിയില്‍നിന്നും ആരംഭിച്ച 1976-ലെ ശാസ്ത്രസാംസ്‌കാരിക ജാഥ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഉത്സവാന്തരീക്ഷത്തോടെ സമാപിച്ചത് ഈ ഗ്രാമത്തിലായിരുന്നു. ഇന്ന് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് …

Read More »

സഞ്ചരിക്കുന്ന തുറന്ന വിദ്യാലയം

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മേഖലയിലെ വെള്ളനാട് യൂണിറ്റില്‍ നടന്നുവരുന്ന വേറിട്ടൊരു വിദ്യാഭ്യാസ പരിപാടിയാണിത്. കുട്ടികളും രക്ഷിതാക്കളും പരിഷദ് പ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന ഒരു പഠനസംഘം എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തുചേരുന്നു. ഓരോ കൂടിച്ചേരലും പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. തുറന്ന വിദ്യാലയത്തിലെ കുട്ടികളും കൂടിച്ചേരല്‍ നടക്കുന്ന വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും ഒക്കെ ചേര്‍ന്ന് ഒരു ദിവസത്തെ കളി, പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. കൂടുന്ന സ്ഥലത്ത് ഓര്‍മ മരം നടീല്‍, പ്രകൃതി …

Read More »

വാക്സിനേഷൻ ശില്പശാല ഒറ്റപ്പാലം

ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ ആരോഗ്യ വിഷയസമിതിയുടെ നേതൃത്വത്തിൽ ‘വാക്സിനേഷൻ കട്ടികളുടെ അവകാശം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ.പ്രീത ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോ.പുരുഷോത്തമൻ ക്ലാസെടുത്തു. ജില്ലാ കൺവീനർ സുധീർ വി.പി, ജില്ലാക്കമ്മിറ്റി അംഗം കെ.ജി.എം ലിയോനാർഡ്. ഒറ്റപ്പാലം മേഖലാ ഭാരവാഹികളായ മണികണ്ഠൻ, മുഹമ്മദ് സുൾഫി എന്നിവർ സംസാരിച്ചു.

Read More »

യുറീക്കാ വായനശാല കോഴിക്കോട്

കോഴിക്കോട് : ശാസ്തസാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയങ്കര ജി.യു.പി.സ്‌കൂളിലെയും, കല്ലായ് ജി.യു.പി.സ്‌കൂളിലെയും എല്ലാ ക്ലാസ്സ് മുറികളിലും യുറീക്ക വായനശാല ആരംഭിച്ചു. ഉദ്‌ഘാടനം പരിഷത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദൻ നിർവഹിച്ചു. മേഖല പ്രസിഡണ്ട് പി.യു.മർക്കോസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകരായ വിനോദ്, പുരുഷോത്തമൻ, ലാംബെർട് ജോസഫ് എന്നിവർ സംസാരിച്ചു. കെ.സതീശൻ സ്വാഗതവും സി.പി.സദാനന്ദൻ നന്ദിയും പറഞ്ഞു.

Read More »

വികേന്ദ്രീകൃത വികസനശില്പശാല

വികേന്ദ്രീകൃത ആസൂത്രണത്തെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷദ് വഞ്ചിയൂർ പരിഷദ് ഭവനിൽ നടത്തിയ ശില്പശാല കേരള കാർഷിക സർവകലാശാലാ വിജ്ഞാന വ്യാപന വിഭാഗം മുൻ മേധാവി ഡോ: സി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സന്തോഷ് ഏറത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ആർ.ഗിരീഷ് കുമാർ ആമുഖാവതരണം നടത്തി. വികസന കാഴ്ചപ്പാടും പ്രാദേശിക പദ്ധതികളും എന്ന വിഷയത്തില്‍ എൻ.ജഗജീവന്‍, ശ്വാന മാനേജ്‌മെന്റ് പ്രോജക്ട് സാധ്യത എന്ന വിഷയത്തില്‍ ഡോ.രവികുമാർ, ഭിന്നശേഷിക്കാരും തൊഴിലും …

Read More »

സയന്‍സ് മിറാക്കിള്‍ ഷോ

ചേളന്നൂര്‍ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണത്തിനായി അതിശക്തമായ ബഹുജനസമ്മർദം ഉയർന്നു വരണമെന്ന് ജില്ലാശാസ്ത്രാവബോധകാമ്പയിൻ കൺവീനർ പി.പ്രസാദ് ആവശ്യപ്പെട്ടു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖലാശാസ്ത്രാവബോധകാമ്പയിന്റെ ഭാഗമായി, നിത്യജീവിതത്തിൽ നാം കാണുന്ന ഒട്ടേറെ അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും തുറന്നു കാട്ടുന്ന സയൻസ് മിറാക്കൾ ഷോ എന്ന പരിപാടി നന്മണ്ട ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തതുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷത്ത് ജില്ലാട്രഷറർ കെ.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സി.വിജയൻ സ്വാഗതവും …

Read More »

കല്‍ബുര്‍ഗി ദിനം ആചരിച്ചു

ചേര്‍ത്തല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേര്‍ത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ ഡോ എം എം കല്‍ബുര്‍ഗി ദിനം ആചരിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സ്വതന്ത്ര ചിന്തകനുമായിരുന്ന ഡോ കല്‍ബുര്‍ഗിയുടെ വധത്തിന് ഒരു വര്‍ഷം തികയുന്ന ആഗസ്ത് 30ന് ചേര്‍ന്ന ഫാസിസ്റ്റ് വിരുദ്ധസംഗമം ചുനക്കര ജനാര്‍ദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു മാധുരി സാബു അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍, ഡി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ആര്‍. ബാലകൃഷ്ണന്‍ സ്വാഗതവും …

Read More »