Home / മേഖലാ വാര്‍ത്തകള്‍ (page 5)

മേഖലാ വാര്‍ത്തകള്‍

News from Mekhala

സായാഹ്നപാഠശാല

ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സായാഹ്ന പാഠശാല” എന്ന പേരിൽ പഠന ഗ്രൂപ്പ് രൂപീകരിച്ചു. മേഖലാ തലത്തിലുള്ള പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുവേദി എന്ന നിലയിലാണ് സായാഹ്ന പാഠശാലയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. പാഠശാല പരിഷത്ത് കേന്ദ്രനിർവാഹക സമിതിയംഗം പി.വി.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാഠശാലയിൽ നടന്ന പുസ്തക ചർച്ചയിൽ വി.പി.ബാലചന്ദ്രൻ ജയമോഹന്റെ ” നൂറ് സിംഹാസനങ്ങൾ” എന്ന …

Read More »

യുറീക്കാ വായനശാല ഉദ്ഘാടനം ചെയ്തു

ഊരള്ളൂര്‍ എം.യു.പി സ്കൂളില്‍ എല്ലാ ക്ലാസ്സിലും യുറീക്ക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി യുറീക്ക വായനശാല പ്രവര്‍ത്തനം തുടങ്ങി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അരിക്കുളം പ്രൈംമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുറീക്ക സൂക്ഷമജീവിപ്പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സ്കൂളിലെ അധ്യാപകരും മുന്‍ അധ്യാപകനുമാണ് മുഴുവന്‍ ക്ലാസ്സുകളിലേക്കുമുള്ള യുറീക്ക ദൈവാരികയുടെ വരിസംഘ്യ സ്പോണ്‍സര്‍ ചെയ്തത്. പ്രധാനാധ്യാപകന്‍ സത്യന്‍ മാസ്റ്ററില്‍ നിന്നും മേഖലാപ്രസിഡണ്ട് മണികണ്ഠന്‍ തുക ഏറ്റുവാങ്ങി. …

Read More »

പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍

നന്ദിയോട് : പരിഷത്ത് പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍ ജൂലൈ 30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം ആര്‍.രാധാകൃഷ്ണന്‍ ‘സ്ത്രീസുരക്ഷ’ ഭാരതത്തില്‍ എന്ന വിഷയം അവതരിപ്പിക്കുകയും ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ശാസ്ത്രസംഘടനയെ പരിചയപ്പെടുത്തുകയും ചെയ്തു. സ്ത്രീസ്വാതന്ത്ര്യത്തിലേക്കുള്ള വഴി ധനം, അധികാരം, അറിവ് എന്നിവയാണെന്നും അധികാരത്തിലേക്ക് സ്ത്രീ എത്തുന്നത് സ്ത്രീകളുടെ സാമൂഹ്യ ഉന്നമനത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ എന്ന …

Read More »

ചാന്ദ്ര ദിനം

എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍, എളമക്കര ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പരിഷത്ത് പ്രവര്‍ത്തകരായ എം.ആര്‍ മാര്‍ട്ടിന്‍, ശാസ്ത്ര സാഹിത്യകാരന്‍ സി രാമചന്ദ്രന്‍, വി കൃഷ്ണന്‍ കുട്ടി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Read More »

സോപ്പ് നിര്‍മാണ പരിശീലനം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം എന്‍.കെ. സുരേഷ് പരിശീലനം നടത്തി. മേഖല വൈസ് പ്രസിഡണ്ട് കെ. കെ. രഘുരാജ് സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടി.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആര്‍.സുജി ചന്ദ്രു സ്വാഗതവും, യൂണിറ്റ് അംഗം ദിവ്യ സാല്‍വി നന്ദിയും പറഞ്ഞു. 20 പേര്‍ പങ്കെടുത്തു.

Read More »

ഊരകം മലയിലേക്ക് പഠനയാത്ര

കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റി, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലൂടെ കടന്നുപോയി. കരിങ്കല്‍ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയുടെ തകര്‍ച്ച ജാഥാംഗങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ ഭൂരിഭാഗവും അനധികൃതമാണെന്ന് അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടു. ജില്ലാകമ്മറ്റിയംഗം വി.കെ.രാഘവന്റെ നേതൃത്വത്തില്‍ എന്‍.എച്ച്.കോളനി യൂണിറ്റാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. …

Read More »

കോളറ ബോധവല്‍കരണം

ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു’ PHC യിലെ ഡോ.വിനീത, പഞ്ചാ.പ്രസീഡന്റ് ജയശ്രീ, ബ്ലോക്ക് മെമ്പർ സജിത, വാർഡ് മെമ്പർ ജയന്തി എന്നിവർ ആശംസകളപ്പർപ്പിച്ചു. പരിഷത്ത് മേഖലാ പ്രസിഡണ്ട് മോഹനൻ അധ്യക്ഷനായിരുന്നു. മഹൽ സ്വാഗതവും അച്ചുതൻ നന്ദിയും പറഞ്ഞു. ലിയോനാർഡ് വിശദീകരണം നടത്തി. ജാഥ പിന്നീട് പീലിയോട്, …

Read More »

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍ (പ്രസിഡണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌) മാസികകള്‍ പരിചയപ്പെടുത്തി സംസാരിച്ചു. മേഖലാ ശാസ്‌ത്രകേന്ദ്രം ഡയറക്ടര്‍ ഡോ.വി.എസ്‌ രാമചന്ദ്രന്‍ ശാസ്‌ത്രകേരളവും സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ ജയഷീല യുറീക്കയും പ്രകാശനം ചെയ്‌തു. ചടങ്ങില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാസെക്രട്ടറി എ.പി.പ്രേമാനന്ദന്‍ സ്വാഗതവും സ്‌കൂള്‍ലീഡര്‍ സാന്ദ്ര നന്ദിയും പറഞ്ഞു.

Read More »

ടോട്ടോചാന്‍ പുസ്തകചര്‍ച്ച

കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ”ടോട്ടോചാന്‍” എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ അന്‍വര്‍ അലി നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ യുവസമിതി പ്രവര്‍ത്തകരായ 45 പേര്‍ പങ്കെടുത്തു. അന്‍വര്‍ അലി പുസ്തകത്തെ പരിചയപ്പെടുത്തുകയും പങ്കെടുത്തവര്‍ അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍, യുവസമിതിയുടെ ജില്ല കണ്‍വീനര്‍ ഇന്ദ്രജിത്ത് കാര്യാട്ട്, …

Read More »

ജനാധിപത്യം കുടുംബങ്ങളില്‍

കൊടകര: ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ പ്രതിമാസ ചര്‍ച്ചാക്ലാസ്സിന്റെ ഭാഗമായി “ജനാധിപത്യം കുടുംബങ്ങളില്‍” എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സോജ വിഷയമതരിപ്പിച്ചു. ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം രാജി, കൊടകര മേഖലാ പ്രസിഡണ്ട് എസ്‌.ശിവദാസ്‌, സെക്രട്ടറി അംബിക, യുവസമിതി ജില്ലാസെക്രട്ടറി കെ.എസ്‌. ഇന്ദ്രജിത്ത്. മല്ലിക, ഉഷാദേവി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ.ശശിപ്രകാശ് സ്വാഗതവും, വി.കെ.സുരേഷ് …

Read More »