Home / മേഖലാ വാര്‍ത്തകള്‍ (page 7)

മേഖലാ വാര്‍ത്തകള്‍

News from Mekhala

മഴക്കാല പുഴപഠനവും മഴയാത്രയും നടത്തി

എലവഞ്ചേരി : ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റും യുവസമിതിയും സംയുക്തനേതൃത്വത്തിൽ എലവഞ്ചേരിയിലെ ‘ഇക്ഷുമതി’ പുഴയെക്കുറിച്ച് പഠിക്കാൻ മഴ-പുഴ യാത്ര സംഘടിപ്പിച്ചു . മഴ-പുഴ യാത്രയിൽ 60 ഓളം പ്രവർത്തകർ പങ്കുചേർന്നു. വൈ.കല്യാണ കൃഷ്ണൻ, അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പുഴയുടെ വിവിധ അവസ്ഥകളെക്കുറിച്ച് പഠനം നടത്തി. പുഴയുടെ അരികിൽ സ്ഥിതി ചെയ്യുന്ന മൂന്ന് കുന്നുകളും സന്ദർശിച്ചു. പുഴ പഠനത്തിന്റെ ആദ്യഘട്ടം എന്നനിലയിൽ പ്രാഥമിക പഠനമാണ് നടത്തിയത്. രണ്ടാംഘട്ടം …

Read More »

തിരുവില്വാമല ജനകീയസംവാദ സദസ്സ്

തിരുവില്വാമല : പരിഷത്ത് തിരുവില്വാമല യൂണിറ്റ് വി.കെ.എന്‍ സ്മാരകഹാളില്‍ വച്ച് ‘ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നത് ആര്‍ക്കുവേണ്ടി’ എന്ന പേരില്‍ ജനകീയ സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹു ചേലക്കര എം.എല്‍.എ യു.ആര്‍.പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം കെ.മനോഹരന്‍ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ വിജയരാഘവ പണിക്കര്‍, എസ്.രാമന്‍, കൃഷ്ണന്‍കുട്ടി, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് ടി.സഹദേവന്‍ അധ്യക്ഷത വഹിച്ച സദസ്സിന് സെക്രട്ടറി എം.ആര്‍.ഗോപി സ്വാഗതവും അനില്‍കുമാര്‍ …

Read More »

വാഴച്ചാല്‍ മൺസൂൺ ക്യാമ്പ്

വാഴച്ചാല്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പരിസരവിഷയസമിതിയുടെ ആഭിമുഖ്യത്തിൽ വാഴച്ചാലിൽ വച്ച് രണ്ട് ദിവസങ്ങളായി മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 22 വെള്ളിയാഴ്ച വൈകീട്ട് 6.30ന് വാഴച്ചാലിലെ ഫോറസ്റ്റ് ഡോർമെട്രിയിൽ ഡോ.എ.പി.ജെ.അബ്ദുൾകലാമിന്റെ “വരുമൊരു കാലം (ഭൂമി 2070ൽ)” എന്ന പവർപോയിന്റ് പ്രസന്റേഷൻ പ്രദർശിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് ക്യാമ്പ് ഡയറക്ടർ ഡോ.കെ.എം.സംഗമേശന്റെ അധ്യക്ഷതയില്‍ എറണാകുളം ജില്ലാ പരിസര കൺവീനർ എം.എസ്.മോഹനൻ അംഗങ്ങളെ ക്യാമ്പിലേയ്ക്ക് സ്വാഗതം ചെയ്തു. വാഴച്ചാൽ ഫോറസ്റ്റ് …

Read More »

കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ

കൂനത്തറ : ഒറ്റപ്പാലം മേഖലയിലെ കൂനത്തറ യൂണിറ്റ് സയൻസ് സ്കൂൾ ചൈലിയാട് അംഗനവാടിയിൽ ജൂലൈ 24 രാവിലെ 10 മുതൽ 12.30 വരെ നടന്നു. യുണിറ്റ് സെക്രട്ടറി ദേവദാസ് , മേഖലാകമ്മിറ്റിയംഗങ്ങളായ ധർമ്മദാസ് ,സുകമാരൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ 13 പേർ പങ്കെടുത്തു. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ അയൽ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അംഗനവാടികൾ കേന്ദ്രീകരിച്ച് ആരോഗ്യ ക്ലാസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Read More »

ചുണ്ടേൽ യൂണിറ്റ് രൂപീകരണ യോഗം

ചുണ്ടേൽ : ചേലോട് ഗെയ്റ്റിനടുത്ത് നിർമാണം നടക്കുന്ന ബഹുനില കെട്ടിടം വയൽപ്രദേശത്താണെന്നും അത് അപകട ഭീഷണിയും, പ്രദേശത്ത് കുടിവെള്ള ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുമെന്നും അതിനാൽ നിർമാണ അനുമതി പുന:പരിശോധിക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ചുണ്ടേൽ യൂണിറ്റ് രൂപീകരണ യോഗം അധികൃതരോട്ആവശ്യപ്പെട്ടു. പ്രദേശത്തെ പരിസ്ഥിതിക്ക് ദോഷകരമായ നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനും ടൗണിലെ മാലിന്യ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും നടപടി വേണമെന്നും കൂടി യോഗം ആവശ്യപ്പെട്ടു. കെ.എം.വാസു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പ്രദീഷ്, കെ.വിജയ …

Read More »

മാനന്തവാടിയില്‍ ചാന്ദ്രദിനം ആഘോഷിച്ചു

മാനന്തവാടി : ഈ വര്‍ഷത്തെ ചാന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആഘോഷിച്ചു. ചാന്ദ്രദിനപ്പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപകന്‍ പി.ഹരിദാസന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം, വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിയുള്ള പ്രശ്നോത്തരി, ശാസ്ത്രബോധം വളര്‍ത്തുന്ന വീഡിയോ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ സത്യഭാമ, ജോണ്‍മാത്യു, കെ.കെ.സുരേഷ് കുമാര്‍, കെ.ജെ.പ്രകാശ്, വിദ്യ, വിദ്യാര്‍ഥികളായ അനന്തു അശോകന്‍,അര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

ആലുവ മേഖലാ പരിഷത്ത് സ്‌കൂള്‍ നടന്നു.

ആലുവ : മേഖലാ പരിഷത്ത് സ്‌കൂള്‍ ജൂലൈ 08,09,10 തിയ്യതികളില്‍ മനയ്‌കപ്പടി ജി.എല്‍.പി.എസില്‍ നടന്നു. ഒന്നാം ദിവസം വൈകുന്നേരം 6.30 ന് മഞ്ഞുരുക്കല്‍ പരിപാടിയിലൂടെ സ്‌കൂള്‍ ആരംഭിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി. ”ശാസ്ത്രബോധവും നമ്മളും” എന്ന ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് പി.രാധാകൃഷ്ണന്‍ നേതൃത്വം നല്കി. ഗ്രൂപ്പ് റിപ്പോര്‍ട്ടിങ്ങ്, സംവാദം എന്നിവയ്ക്കു ശേഷം ഡോ.എന്‍.ഷാജി (ശാസ്ത്രഗതി എഡിറ്റര്‍), എ.പി.മുരളീധരന്‍ എന്നിവര്‍ സെഷന്‍ ക്രോഡീകരിച്ചു. രണ്ടാം ദിവസം രാവിലെ 10 മണിക്ക് മൈക്രോസ്‌കോപ്പിലൂടെയുള്ള …

Read More »

കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും

ഭീമനാട് : ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും ജൂലൈ 17 ഞായറാഴ്ച ഭീമനാട് വച്ച് നടത്തി . പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആര്‍.ടി.സി യും നബാര്‍ഡുമായി സഹകരിച് ഭീമനാട് വച്ചു നടത്തിയ പരിപാടിയില്‍ 100 ഓളം പേര്‍ പങ്കെടുത്തു. നെന്മാറ എന്‍ എസ് എസ് കോളേജിലെ വാട്ടര്‍ എഡ്യുക്കേഷന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ : വാസുദേവന്‍ പിള്ള കിണര്‍ റിചാര്‍ജിംഗിനെക്കുറിച്ച് ക്ലാസ്സ്‌ …

Read More »

പൊങ്ങലക്കരി കോളനി സാമൂഹ്യ – സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു

കുമരകം: ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമരകത്ത് മെത്രാൻ കായലിനോട് ചേർന്നുള്ള പൊങ്ങലക്കരി കോളനിയുടെ സാമൂഹ്യ – സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു. ആകെ നൂറ്റിപ്പതിനെട്ട് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ മുപ്പത്തിയേഴ് പട്ടികജാതി കുടുംബങ്ങളും അമ്പത്തിയഞ്ച് ഓ.ഇ.സി കുടുംബങ്ങളും – ഇരുപത്തിനാല് ഒ.ബി.സി കുടുംബങ്ങളും ഉള്ളപ്പോൾ പൊതുവിഭാഗത്തിൽ പെട്ട രണ്ട് കുടുംബങ്ങൾ മാത്രമാണുള്ളത്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് സദൃശമായ ഈ തുരുത്തിലെ ആകെ ജനസംഖ്യ 468 …

Read More »