Home / വാര്‍ത്തകള്‍ (page 3)

വാര്‍ത്തകള്‍

നവോത്ഥാനവര്‍ഷം 2017

  2017 കേരളത്തിന്റെയും ലോകത്തിന്റെതന്നെയും പുരോഗമനത്തിന് നിര്‍ണായക സംഭാവനകള്‍ ചെയ്ത പലസംഭവങ്ങളുടെയും നൂറാം വാര്‍ഷികമാണ്. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം, ഇനി അമ്പലങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടത് എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം തുടങ്ങി കേരള നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളായി മാറിയ സംഭവങ്ങളുടെ ശതവര്‍ഷമാണ് 2017. അതോടൊപ്പം ലോകഗതിയെത്തന്നെ മാറ്റിമറിച്ച സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ രൂപീകരണത്തിന്റെ 100-ാം വര്‍ഷം, കേരളത്തെ രൂപപ്പെടുത്തിയ ആദ്യമന്ത്രിസഭയുടെ അറുപതാം വാര്‍ഷികം, ജനകീയശാസ്‌ത്രപ്രസ്ഥാനരൂപീകരണത്തിന്റെ …

Read More »

ജാതി – മതം വംശം : ചരിത്രവും ശാസ്ത്രവും ആദ്യ സെമിനാര്‍ തൃശ്ശൂരില്‍ വച്ച് നടന്നു

തൃശ്ശൂര്‍: ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല, ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്കലാശാല, പിന്നെ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സംഘപരിവാറും അനുബന്ധ സംഘടനകളും തുനിഞ്ഞിറങ്ങിയ അനേകം കലാശാലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍, ഗോസംരക്ഷണത്തിന്റെ പേരില്‍ വിവിധ സവര്‍ണ സംഘടനകള്‍ ദലിതര്‍ക്ക് നേരെ അഴിച്ചുവിടുന്ന ആക്രമണപരമ്പരകള്‍, ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന ഹീനമായ ആക്രമണങ്ങള്‍, മനുസ്‌മൃതിയിലധിഷ്ഠിതമായ സവര്‍ണബോധ്യവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ജനാധിപത്യാവകാശങ്ങളും തമ്മിലുള്ള വൈരുധ്യങ്ങള്‍, ജീവനഇടങ്ങളിലേയ്ക്ക് കടന്നുകയറിക്കൊണ്ട് ആധുനികവികസനം കറുത്തവനുനേരെ നടത്തുന്ന അധിനിവേശങ്ങള്‍ …

Read More »

കറുത്ത പണവും നോട്ട് പിന്‍വലിക്കലും

കഴിഞ്ഞ നവംബര്‍ എട്ടാം തിയതി രാത്രി എട്ടുമണിക്ക് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു “രാജ്യത്തിനകത്തുള്ള കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. നമ്മെ തകര്‍ക്കുന്നതിനായി വിദേശത്തുനിന്നുപോലും കള്ളനോട്ടുകള്‍ ഇവിടേക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണ്. പകരം പുതിയ സംവിധാനങ്ങളുണ്ടാകും. പുതിയ 500ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ നാളെമുതല്‍ നിങ്ങള്‍ക്ക് ലഭ്യമാകും. …

Read More »

അന്തര്‍സംസ്ഥാനബാലോത്സവം ഒന്നാംഘട്ടം ആവേശകരം

രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു   പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പരിപാടിയായ ബാലോത്സവം ഒന്നാംഘട്ടം ചിറ്റൂരില്‍ ആവേശകരമായി സമാപിച്ചു. ഒക്‌ടോബര്‍ 1,2 തിയതികളില്‍ ചിറ്റൂര്‍ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് (ചിറ്റൂര്‍, തത്തമംഗലം, നല്ലേപ്പിളളി, പൊല്‍പ്പുളളി, നന്ദിയോട്) ബാലോത്സവം നടന്നത്. സെപ്റ്റംബര്‍ 30ന് വൈകുന്നേരം ചിറ്റൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയ 92 വിദ്യാര്‍ത്ഥികള്‍ക്കും …

Read More »

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധത്തിന്റെ അഭാവം സാംസ്കാരികമണ്ഡലത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതെ പുതിയ തലമുറയെ വളര്‍ത്തുന്നതിന് ശാസ്ത്രാവബോധം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ട്. തന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും ശാസ്ത്രഗതിയുടെ വരിക്കാരാക്കും, താനും ശാസ്ത്രഗതി കുടുംബത്തിലെ അംഗമാണെന്നും മന്ത്രി പറഞ്ഞു. ഡോ.എം.പി.പരമേശ്വരന്‍ മന്ത്രിയില്‍നിന്ന് …

Read More »

ഏകീകൃത സിവില്‍കോഡ്

ഇന്ത്യയിലെ ലോ കമ്മിഷന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തികളുടെയും സംഘടനകളുടെയും അഭിപ്രായം ചോദിച്ചിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായി എഴുതി പോസ്റ്റ് ചെയ്യാവുന്നതാണ്. ചോദ്യങ്ങള്‍ കാണുന്നതിനായി ഇവിടെ അമര്‍ത്തുക

Read More »

സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍

  ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് ‘സൂക്ഷ്മജീവികളുടെ ലോകം എന്ന സി‍ഡി ചെയ്യുന്നത്. യുവസമിതി കൂട്ടുകാര്‍ കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച 22 മിനിറ്റ് നീണ്ടുനില്‍കുന്ന ഡോക്യുമെന്ററിയാണ് സൂക്ഷ്മജീവികളുടെ ലോകം. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സുകളിലൂടെ നമുക്ക് നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ കേവലം 22 മിനിറ്റുകൊണ്ട് അനുഭവിച്ച് അറിയിക്കുകയാണ് ഈ ഹൃസ്വചിത്രം. ഏറ്റവും ചുരുങ്ങിയത് ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികളെങ്കിലും …

Read More »

സൂക്ഷമജീവികളുടെ ലോകം ഡോക്യുഫിക്ഷന്‍ പ്രകാശനം

യുവസമിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച സൂക്ഷ്മജീവികളുടെ ലോകം എന്ന ഡോക്യുഫിക്ഷന്റെ പ്രകാശനവും സാംസ്കാരിക സദസും കരുളായി കെ.എം.എച്ച്.എസ് എസിൽ വച്ച് നടന്നു. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട ഡോക്യുഫിക്ഷൻ പ്രകാശനം ചെയ്തു. സംവിധായകൻ ഫാരിസ് ചോക്കാടൻ സംസാരിച്ചു. ജെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് വി.കെ.ചന്ദ്രഭാനു അധ്യക്ഷനായിരുന്നു. സജിൻ പി. നന്ദി പറഞ്ഞു. പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ഈ ഡോക്യുഫിക്ഷൻ സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ചുവരുന്നു.

Read More »

കേരളം വിചാരവും വീണ്ടെടുപ്പും

പാലോട് : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നന്ദിയോട് പച്ച എല്‍.പി സ്കൂളിലും പെരിങ്ങമല പഞ്ചായത്ത് ഓഫീസ് നടയിലും “കേരളം വിചാരവും വീണ്ടെടുപ്പും” എന്ന പേരില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. നഷ്ടപ്പെട്ടുപോകുന്ന നവോത്ഥാനമൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 100 കേന്ദ്രങ്ങളിലാണ് സംവാദം നടന്നത്. അതിന്റെ ഭാഗമായുള്ള നന്ദിയോടിലെ സദസ്സ് ഡോ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നന്ദിയോട് ഷൈനി ടീച്ചറും പെരുനാട് നാഗേഷും പെരിങ്ങമല …

Read More »