Home / വാര്‍ത്തകള്‍ (page 4)

വാര്‍ത്തകള്‍

ജനകീയ ശാസ്ത്ര ക്ലാസ്സുകൾക്കായുള്ള ജില്ലാ പാഠശാല

വയനാട് : ജനകീയ ശാസ്ത്ര ക്ലാസ്സുകൾക്കായുള്ള ജില്ലാ പാഠശാല പനമരം വിജയ അക്കാദമിയിൽ ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രപഞ്ചം-ജീവൻ, ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയങ്ങളിലാണ് പഠന ക്ലാസ്സ് നടന്നത്. എല്ലാ യൂണിറ്റുകളിലും പഠന ശാലകൾ നടത്തും കെ.പി.ഏലിയാസ്, ഡോ.ജോർജ് മാത്യു, എം.എം.ടോമി എന്നിവർ ക്ലാസ്സുകൾ നയിച്ചു. മേഖല സെക്രട്ടറി കുഞ്ഞികൃഷ്ണൻ സ്വാഗതവും കൺവീനർ കെ.കെ.സുരേഷ് നന്ദിയും പറഞ്ഞു.

Read More »

ആര്‍വിജി മാഷിന് ആദരം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർഡിന് അർഹനായ നമ്മുടെ സ്വന്തം ആര്‍വിജി മാഷിന് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ സ്നേഹാദരം സമർപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് നിറഞ്ഞ സദസിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ മുഖ്യാതിഥി ആയിരുന്നു. “കേരളത്തിന്റെ ഊർജ ഭാവിയും ബദലുകളും” എന്ന വിഷയത്തിൽ മാഷ് പ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി. സുഗതകുമാരി ടീച്ചർ മാഷിനെ ആദരിച്ചു. 80കൾ പിന്നിട്ട ടീച്ചറെ മാഷും ആദരിച്ചു. രാധാമണി, …

Read More »

കാഴ്ച ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിജോ വി തോമസ് കാഴ്ച ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നു. പെരിങ്ങാല : ജനോത്സവത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റ്, കാഴ്ച ഫിലിം ക്ലബ്ബിന്റേയും, ഐശ്വര്യ ഗ്രാമീണ വായനശാലയുടെയും സഹകരണത്തോടെ മൂന്ന് ദിവസത്തെ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ജനുവരി 26 ന് വൈകീട്ട് പോത്തനാം പറമ്പിൽ എറണാകുളം ജില്ലാ കമ്മിറ്റിയംഗം വി.എ. വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കുന്നത്ത് നാട് ഗ്രാമപഞ്ചായത്ത് …

Read More »

പ്രതിഷേധ സായഹ്നം

കണ്ണൂര്‍ : കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ഫാസിസ്റ്റ് അക്രമത്തിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ പ്രതിഷേധ സായാഹ്നത്തില്‍ പങ്കുചേര്‍ന്നു.

Read More »

കുരീപ്പുഴക്കെതിരെ ‌അക്രമം : പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ഫാസിസ്റ്റ് അക്രമത്തില്‍ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രൊഫ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാലടി സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കുമേല്‍ സംഘപരിവാറും കൂട്ടാളികളും നടത്തുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കുരീപ്പുഴയ്‌ക്കെതിരെ …

Read More »

ജനകീയ പ്രതിഷേധ കൂട്ടായ്മ

ഉദയംപേരൂര്‍ : പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റിയുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ ഛിദ്ര ശക്തികൾ വളരുന്നു. ഇത് ഫാസിസത്തിലേക്കുള്ള പോക്കാണ്. ഒപ്പം ജനാധിപത്യത്തെ നിരാകരിക്കലുമാണ്. ഇത് എതിർക്കപ്പെടേണ്ടതാണ്. കൂട്ടായ്മ വിലയിരുത്തി. ജനകീയ കൂട്ടായ്മ പ്രശസ്ത കവി മണർകാട് ശശികുമാർ ഉദ്ഘാടനം ചെയ്തു. സൃഷ്ടികൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് എം.എം.രമേശൻ അധ്യക്ഷനായ ജനകീയ പ്രതിഷേധ …

Read More »

പ്രതിഷേധ സായാഹ്ന ധർണ

അന്തിക്കാട് : നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ഓർഡിനൻസ് – 2017 പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലയുടെ നേതൃത്വത്തിൽ കാഞ്ഞാണി ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സെക്രട്ടറി ധർണ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് മേഖലാ സെക്രട്ടറി എ.കെ. രാജൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിററി അംഗം കെ.പി. അനിത അദ്ധ്യക്ഷത വഹിച്ച …

Read More »

നെല്‍വയല്‍ തണ്ണീര്‍ത്തട ഓർഡിനൻസിനെതിരെ കൊല്ലത്ത് കലക്ടറേറ്റ് മാർച്ച്

കൊല്ലം : തണ്ണീർത്തട ദിനമായ ഫെബ്രുവരി 2 നു കൊല്ലം താലൂക്ക് ആഫീസിനു മുന്നിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച മാർച്ച് 11.30ന് കൊല്ലം കലക്ടറേറ്റിന് മുന്നിൽ നടന്ന ധര്‍ണ ജി രാജശേഖരൻ ഉത്‌ഘാടനം ചെയ്തു. കെ വി വിജയൻ അധ്യക്ഷത വഹിച്ച ധര്‍ണക്ക് ജി കലാധരൻ സ്വാഗതം പറഞ്ഞു. പരിസര വിഷയ സമിതി കൺവീനർ ഹുമാം റഷീദ് പ്രസംഗിച്ചു, കൊല്ലം മേഖലാ …

Read More »

ജനവിരുദ്ധ നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – സെക്രട്ടറിയേറ്റ് ധര്‍ണ

തിരുവനന്തപരും : ജനവിരുദ്ധമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 6-7 ലക്ഷം ഹെക്ടർ നെൽവയൽ നമുക്ക് സ്വന്തമായിരുന്നു. ആദ്യ സർക്കാരുകൾ കൈ കൊണ്ട നടപടികളുടെ ഭാഗമായി നെൽവയൽവിസ്തൃതി വർധിച്ച് 9 ലക്ഷം ഹെക്ടർവരെ എത്തി.തുടർന്ന് ഇങ്ങോട്ട് ഭൂമിയെ ലാഭക്കച്ചവടത്തിന് വിട്ട് കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരുകളുടെ നെറികേട് കൊണ്ട് വയൽവിസ്തൃതി ചുരുങ്ങി ചുരുങ്ങി …

Read More »

ശാസ്ത്രസെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍ : ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന സന്ദേശം ഉയര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാണി ചന്ദ്രന്‍ അധ്യക്ഷനായി. പരിഷത് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരന്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെപി ജയബാലന്‍, ടിടി റംല, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, നഗരസഭാ …

Read More »